ദുബായ് : ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റണ്‍സേ നേടാനായുള്ളൂ. ആദ്യ ഓവറുകൾ മുതലേ ഇന്ത്യൻ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയ ന്യൂസിലാൻഡ് ബോളർമാരാണ് കളിയുടെ ഗതി മാറ്റിയത്.
സൂര്യകുമാർ യാദവിന് പകരം ഓപ്പണിങ്ങിനിറങ്ങിയ ഇഷാൻ കിഷന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 4 റണ്‍സ് നേടിയ താരത്തെ ട്രെന്‍റ് ബോൾട്ട് പുറത്താക്കുകയായിരുന്നു. പിന്നാലെ എത്തിയ രോഹിത് ശർമയും കെഎൽ രാഹുലും ചേർന്ന് സ്കോർ മെല്ലെ മുന്നോട്ട് നീക്കി. എന്നാൽ ടീം സ്കോർ 35 ൽ വച്ച് രാഹുലിനെ(18) ടിം സൗത്തി പുറത്താക്കി.
-
INNINGS BREAK!#TeamIndia finish their innings with 110/7.
— BCCI (@BCCI) October 31, 2021 " class="align-text-top noRightClick twitterSection" data="
Over to our bowlers now 👍#T20WorldCup #INDvNZ
Scorecard ▶️ https://t.co/ZXELFVZhDp pic.twitter.com/NsVUVl4gd4
">INNINGS BREAK!#TeamIndia finish their innings with 110/7.
— BCCI (@BCCI) October 31, 2021
Over to our bowlers now 👍#T20WorldCup #INDvNZ
Scorecard ▶️ https://t.co/ZXELFVZhDp pic.twitter.com/NsVUVl4gd4INNINGS BREAK!#TeamIndia finish their innings with 110/7.
— BCCI (@BCCI) October 31, 2021
Over to our bowlers now 👍#T20WorldCup #INDvNZ
Scorecard ▶️ https://t.co/ZXELFVZhDp pic.twitter.com/NsVUVl4gd4
പിന്നാലെ തന്നെ രോഹിത്തും കൂടാരം കയറി. 14 റണ്‍സെടുത്ത താരത്തെ ഇഷ് സോധിയാണ് പുറത്താക്കിയത്. തുടർന്നിറങ്ങിയ റിഷഭ് പന്തും ക്യാപ്‌റ്റന്‍ വിരാട് കോലിയും വിക്കറ്റ് പോകാതെ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ടീം സ്കോർ 48 ൽ വച്ച് കോലിയെ ഇന്ത്യക്ക് നഷ്ടമായി. 17 പന്തിൽ 9 റണ്‍സ് നേടിയ താരത്തെ സോധി തന്നെയാണ് പുറത്താക്കിയത്.
ഇതോടെ പരുങ്ങലിലായ ഇന്ത്യൻ നിര കുറച്ചെങ്കിലും ഉണർന്നത് ഹാർദിക് പാണ്ഡ്യയുടെ വരവോടെയാണ്. റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഹാർദിക് സ്കോർ മെല്ലെ ഉയർത്തി. എന്നാൽ ടീം സ്കോർ 70 ൽ നിൽക്കെ പന്തിനെ ഇന്ത്യക്ക് നഷ്ടമായി. 12 റണ്‍സെടുത്ത താരത്തെ ആദം മിൽനെ ബൗൾഡ് ആക്കുകയായിരുന്നു.
പിന്നാലെ ഹാർദിക് പാണ്ഡ്യയെയും ഇന്ത്യക്ക് നഷ്‌ടമായി. 23 റണ്‍സ് നേടിയ താരം ട്രെന്‍റ് ബോൾട്ടിന്‍റെ പന്തിൽ ഗുപ്‌റ്റിലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ഇതോടെ ഇന്ത്യ 100 പോലും കടക്കില്ല എന്ന സ്ഥിതിയിലായി. എന്നാൽ രവീന്ദ്ര ജഡേജ രക്ഷകനായെത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച ജഡേജ ഇന്ത്യയെ 100 കടത്തി.
ALSO READ : ടി20 ലോകകപ്പ് : നമീബിയയെ എറിഞ്ഞൊതുക്കി അഫ്‌ഗാനിസ്ഥാൻ ; 62 റണ്‍സിന്‍റെ വിജയം
ഇതിനിടെ ശാർദുലിനെ(0) ഇന്ത്യക്ക് നഷ്ടമായി. ജഡേജ 26 റണ്‍സുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡിനായി ട്രെന്‍റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇഷ് സോധി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ടിം സൗത്തി, ആദം മിൽനെ എന്നിവർ ഓരോന്ന് വീതവും നേടി.