ദുബൈ: ഇന്ത്യക്ക് വേണ്ടി അന്താരാഷ്‌ട്ര ടി20 യിൽ ഏറ്റവുമധികം വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബോളർ എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ. സ്കോട്‌ലൻഡിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് നേട്ടത്തോടെയാണ് ബുംറ ഈ റെക്കോഡ് തന്‍റെ പേരിൽ കുറിച്ചത്. 54 മത്സരങ്ങളിൽ നിന്ന് 64 വിക്കറ്റുകളാണ് നിലവിൽ ബുംറയുടെ പേരിലുള്ളത്.
-
What a bowler 🙌
— T20 World Cup (@T20WorldCup) November 5, 2021 " class="align-text-top noRightClick twitterSection" data="
Jasprit Bumrah is now India's leading wicket-taker in Men's T20Is 👏#T20WorldCup | #INDvSCO | https://t.co/nlqBbYrz37 pic.twitter.com/9brrQNZXXa
">What a bowler 🙌
— T20 World Cup (@T20WorldCup) November 5, 2021
Jasprit Bumrah is now India's leading wicket-taker in Men's T20Is 👏#T20WorldCup | #INDvSCO | https://t.co/nlqBbYrz37 pic.twitter.com/9brrQNZXXaWhat a bowler 🙌
— T20 World Cup (@T20WorldCup) November 5, 2021
Jasprit Bumrah is now India's leading wicket-taker in Men's T20Is 👏#T20WorldCup | #INDvSCO | https://t.co/nlqBbYrz37 pic.twitter.com/9brrQNZXXa
യുസ്‌വേന്ദ്ര ചാഹലിന്‍റെ പേരിലുള്ള 63 വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ മറികടന്നത്. 49 മത്സരങ്ങളിൽ നിന്നാണ് ചാഹൽ 63 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. 55 വിക്കറ്റുകൾ സ്വന്തമാക്കിയ അശ്വിനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിൽ.
ALSO READ : നെറ്റ് റൺറേറ്റും കടന്ന് അടിച്ചു തകർത്ത് ഇന്ത്യൻ ജയം, സ്‌കോട്‌ലണ്ടിനെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്
2016 ൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിലൂടെയാണ് ബുംറ ഇന്ത്യക്കായി അന്താരാഷ്‌ട്ര ടി20 യിൽ അരങ്ങേറ്റം കുറിച്ചത്. ടി20യില്‍ ബുമ്രയുടെ മികച്ച ബൗളിംഗ് പ്രകടനം 11 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതാണ്. 20.34 ആണ് ബൗളിങ് ശരാശരി. ഏകദിനത്തിൽ 67 മത്സരങ്ങളിൽ നിന്ന് 108 വിക്കറ്റുകളും ടെസ്റ്റിൽ 24 മത്സരങ്ങളിൽ നിന്ന് 101 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.