ETV Bharat / sports

സ്വന്തം തട്ടകത്തിൽ ഏഷ്യൻ കപ്പ് കളിക്കാനായാൽ ഗുണം ചെയ്യും: ഛേത്രി - india in asian cup

2011 ലും 2019 ലും നടന്ന മുൻ മത്സരങ്ങൾക്ക് ശേഷം ഛേത്രി തന്‍റെ മൂന്നാമത്തെ ഏഷ്യൻ കപ്പ് ടൂർണമെന്‍റിനാണ് ഒരുങ്ങുന്നത്.

Would be great to play Asian Cup at home  I'm hitting my peak: Chhetri  sunil Chhetri  സുനിൽ ഛേത്രി  ഇന്ത്യൻ ക്യാപ്‌റ്റൻ സുനിൽ ഛേത്രി  സ്വന്തം തട്ടകത്തിൽ ഏഷ്യൻ കപ്പ് കളിക്കാനായാൽ ഗുണം ചെയ്യും ഛേത്രി  india in asian cup  sunil chhetri on asia cup
സ്വന്തം തട്ടകത്തിൽ ഏഷ്യൻ കപ്പ് കളിക്കാനായാൽ ഗുണം ചെയ്യും; ഛേത്രി
author img

By

Published : Jun 15, 2022, 9:04 PM IST

കൊൽക്കത്ത: ഇന്ത്യൻ ടീം എഎഫ്‌സി ഏഷ്യൻ കപ്പ് സ്വന്തം മണ്ണിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ക്യാപ്‌റ്റൻ സുനിൽ ഛേത്രി. അവസാന യോഗ്യത മത്സരത്തിൽ ഹോങ്കോങ്ങിനെ 4-0ന് തോൽപ്പിച്ച ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായിട്ടാണ് ഏഷ്യൻ കപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കനത്ത മഴ പെയ്‌തിട്ടും തങ്ങളുടെ അവസാന യോഗ്യത മത്സരത്തിന് വൻ ജനപങ്കാളിത്തം ഉണ്ടായതിൽ മതിപ്പുളവാക്കിയ ഛേത്രി ഇന്ത്യയിൽ ഫൈനൽ കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

'ഞങ്ങൾ ഏത് തരത്തിലുള്ള ഫോമിലാണ്, വീട്ടിൽ കളിക്കാൻ ഞങ്ങൾ ഇഷ്‌ടപ്പെടുമായിരുന്നു. ആരാധകർ ഞങ്ങളെ പിന്തുണയ്‌ക്കുന്ന രീതി, ഇവിടെ കളിക്കുന്നത് വളരെ മികച്ചതായിരിക്കും' ചരിത്രത്തിലാദ്യമായി തുടർച്ചയായി രണ്ടാം തവണയും യോഗ്യത നേടിയ ശേഷം ഛേത്രി പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിൽ കംബോഡിയയെയും അഫ്‌ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയ ഇന്ത്യ മൂന്നാം മത്സരത്തിൽ ഹോങ്കോങ്ങിനെയും കീഴടക്കി രാജകീയമായാണ് ടിക്കറ്റ് ഉറപ്പാക്കിയിരുന്നത്.

ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ഗോൾ കണ്ടെത്തിയ ഛേത്രിയുടെ ഇന്ത്യയുടെ കുപ്പായത്തില്‍ 84-ാം ഗോളായിരുന്നു. ഇതോടെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തില്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്കാസിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഛേത്രിക്കായി. നിലവിൽ ഗോൾവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമതാണ് ഇന്ത്യൻ നായകൻ.

എന്നിരുന്നാലും, താൻ റെക്കോർഡുകൾക്ക് അമിത ശ്രദ്ധ നൽകുന്നില്ലെന്ന് ബെംഗളൂരു എഫ്‌സി താരം ആവർത്തിച്ചു. എനിക്ക് അധികം സമയം ബാക്കിയില്ലെന്ന് ഞാൻ കളിച്ച മത്സരങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ എനിക്കറിയാം. എനിക്ക് രാജ്യത്തിനായി കളിക്കണം. എനിക്ക് കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിനായി കളിക്കുന്നത് ജീവിതത്തിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യമാണ്. അതിന്‍റെ ഓരോ ഭാഗവും സമ്പൂർണ്ണ ബഹുമതിയാണ്. ഛേത്രി കൂട്ടിച്ചേർത്തു.

2011 ലും 2019 ലും നടന്ന മുൻ മത്സരങ്ങൾക്ക് ശേഷം ഛേത്രി തന്‍റെ മൂന്നാമത്തെ ഏഷ്യൻ കപ്പ് ടൂർണമെന്‍റിനാണ് ഒരുങ്ങുന്നത്. 37 വയസ് പ്രായമുണ്ടെങ്കിലും, സ്ട്രൈക്കർ ഇപ്പോൾ തന്‍റെ മികച്ച ഫോമിലാണ്. അടുത്ത വലിയ ടൂർണമെന്‍റുകളിൽ ഞാനുണ്ടെന്നോ മറ്റാർക്കെങ്കിലും അംഗീകാരം ലഭിച്ചെന്നോ കാര്യമില്ല, ഏഷ്യൻ കപ്പിൽ ഇന്ത്യ ഉണ്ടായിരിക്കണം, ഞാൻ ഇത് നേരത്തെ പറഞ്ഞിട്ടുണ്ട്. ഏഷ്യൻ കപ്പിൽ തുടരുക എന്നത് ഒരു രാഷ്ട്രമെന്ന നിലയിൽ ഞങ്ങൾക്ക് പരമപ്രധാനമാണ്' താരം വ്യക്‌തമാക്കി.

രാജ്യത്തെ കൊവിഡ് കേസുകളിൽ ഉണ്ടായ വർധനയെ തുടർന്ന് 2023 ജൂണില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്‍റിന്‍റെ ആതിഥേയത്വത്തില്‍ നിന്ന് ചൈന പിന്മാറിയിരുന്നു. 2023 ജൂൺ 16 മുതൽ ജൂലൈ 16 വരെ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. പുതിയ വേദിയെ കുറിച്ച് ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.