ETV Bharat / sports

World Cup Qualifiers | അർജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം ; വെനസ്വെലയെ തകര്‍ത്തത് മൂന്ന് ഗോളിന് - എയ്ഞ്ചല് ഡി മരിയ

അര്‍ജന്‍റീനയ്‌ക്കായി നിക്കോളാസ് ഗോൺസാലസ്, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ ഗോള്‍ നേടി

World cup Qualifiers argentina vs venezuela  argentina vs venezuela  ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരം  അർജന്‍റീന-വെനസ്വേല  ലയണല്‍ മെസി  എയ്ഞ്ചല് ഡി മരിയ  qatar World cup Qualifiers
World cup Qualifiers | അർജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം; വെനസ്വേലയെ തകര്‍ത്തത് മൂന്ന് ഗോളിന്
author img

By

Published : Mar 26, 2022, 8:40 AM IST

പലേർമോ : ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വെനസ്വെലയ്‌ക്കെതിരെ അർജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം. ലാറ്റിനമേരിക്കൻ മേഖലയിലെ അവസാന സ്ഥാനക്കാരായ വെനസ്വെലയ്‌ക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് ലിയോണൽ സ്‌കലോണിയുടെ സംഘം ജയിച്ചുകയറിയത്. അര്‍ജന്‍റീനയ്‌ക്കായി നിക്കോളാസ് ഗോൺസാലസ്, ലയണല്‍ മെസി, എയ്ഞ്ചല്‍ ഡി മരിയ എന്നിവരാണ് ഗോള്‍ നേടിയത്.

മത്സരത്തിന്‍റെ തുടക്കത്തില്‍ അര്‍ജന്‍റീനയെ പ്രതിരോധിക്കാന്‍ വെനസ്വെലയ്‌ക്കായിരുന്നു. എന്നാല്‍ പതിയെ താളം കണ്ടെത്തിയ സ്‌കലോണിയുടെ സംഘം 35ാം മിനിട്ടില്‍ മുന്നിലെത്തി. റോഡ്രിഗോ ഡിപോളിന്‍റെ പാസില്‍ നിക്കോളാസ് ഗോൺസാലസാണ് ആദ്യ ഗോള്‍ നേടിയത്.

തുടര്‍ന്നും വെനസ്വെലയുടെ ഗോള്‍ മുഖത്തേക്ക് മെസിയും സംഘവും ആക്രമണം നടത്തിയെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ അവര്‍ രക്ഷപ്പെട്ടു. രണ്ടാം പകുതിയില്‍ 70ാം മിനിട്ടില്‍ പകരക്കാരനായെത്തിയാണ് ഡി മരിയ അര്‍ജന്‍റീനയുടെ ലീഡുയര്‍ത്തിയത്.

കളത്തിലെത്തി ഏഴുമിട്ടിനുള്ളിലായിരുന്നു താരത്തിന്‍റെ ഗോള്‍ നേട്ടം. റോഡ്രിഗോ ഡിപോളിന്‍റെ പാസില്‍ രണ്ട് ഡിഫൻഡർമാരെ കീഴടക്കിയാണ് ഡി മരിയ ലക്ഷ്യം കണ്ടത്. 82ാം മിനിട്ടിലാണ് അര്‍ജന്‍റീനയുടെ പട്ടികയിലെ മൂന്നാം ഗോളും പിറന്നത്. ഡി മരിയയുടെ മനോഹരമായ പാസില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍ നേട്ടം.

also read: Swiss Open | പിവി സിന്ധുവും എച്ച്‌എസ് പ്രണോയിയും സെമിയില്‍

മത്സരത്തിന്‍റെ 73 ശതമാനവും പന്ത് കൈവശംവയ്‌ക്കാന്‍ ആര്‍ജന്‍റീനയ്‌ക്കായിരുന്നു. ബ്രസീലിന് പിന്നിൽ രണ്ടാമതുള്ള അർജന്‍റീന നേരത്തെ ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചിരുന്നു. നിലവില്‍ 16 മത്സരങ്ങളില്‍ 38 പോയിന്‍റാണ് അര്‍ജന്‍റീനയ്‌ക്കുള്ളത്. തുടര്‍ച്ചയായ 30ാം മത്സരത്തിലാണ് സംഘം അപരാജിത കുതിപ്പ് തുടരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.