ETV Bharat / sports

വിശ്വകിരീടവുമായി മിശിഹ പറന്നിറങ്ങി; വരവേറ്റ് ജനസാഗരം - ഫിഫ ലോകകപ്പ്

സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്‍റെ വാതില്‍ തുറന്ന് ലയണല്‍ മെസിയും പരിശീലകന്‍ സ്‌കലോണിയുമാണ് ആദ്യം പുറത്തിറങ്ങിയത്.

Argentina football team  Argentina football team news  lionel messi  Qatar world cup  fifa world cup 2022  fifa world cup  ലയണല്‍ മെസി  അര്‍ജന്‍റീന ഫുട്‌ബോള്‍ ടീം  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022
വിശ്വകിരീടവുമായി മിശിഹ പറന്നിറങ്ങി; വരവേറ്റ് ജനസാഗരം
author img

By

Published : Dec 20, 2022, 12:58 PM IST

ബ്യൂണസ് ഐറിസ്: വിശ്വകിരീടവുമായി തിരിച്ചെത്തിയ ലയണല്‍ മെസിക്കും സംഘത്തിനും ആവേശ്വജ്വല വരവേല്‍പ്പ് നല്‍കി അര്‍ജന്‍റീന. ചൊവ്വാഴ്‌ച പുലര്‍ച്ചെ ബ്യൂണസ് അയേഴ്‌സിലാണ് ലോക ചാമ്പ്യന്മാര്‍ പറന്നിറങ്ങിയത്. റൺവേയിൽ മാധ്യമപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും വന്‍പട തന്നെ ടീമിനെ സ്വീകരിക്കാനുണ്ടായിരുന്നു.

സംഗീതം അലയടിച്ച അന്തരീക്ഷത്തില്‍ വിമാനത്തിന്‍റെ വാതില്‍ തുറന്ന് മെസിയും പരിശീലകന്‍ സ്‌കലോണിയുമാണ് ആദ്യം പുറത്തിറങ്ങിയത്. ചുവപ്പ് പരവതാനി വിരിച്ചായിരുന്നു സ്വീകരണം. ടീമിനെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്‌ച രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

  • The team is on their way to Ezeiza camp… 🎶🇦🇷

    They will rest, get some sleep and will get ready for the upcoming parade

    pic.twitter.com/e8i3aYqRno

    — All About Argentina 🛎🇦🇷 (@AlbicelesteTalk) December 20, 2022 " class="align-text-top noRightClick twitterSection" data=" ">

പതിനായിരക്കണക്കിന് ആളുകള്‍ ടീമിന്‍റെ വരവിന് മുന്നോടിയായി തെരുവില്‍ തടിച്ച് കൂടിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്ന താരങ്ങള്‍ പ്രത്യേകം സജ്ജീകരിച്ച ബസില്‍ തലസ്ഥാന നഗരം ചുറ്റും.

അതേസമയം ലോകകപ്പിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് മെസിപ്പട ഖത്തറില്‍ അവസാനിപ്പിച്ചത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന വീറും വാശിയും നിറഞ്ഞ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് ടീമിന്‍റെ കിരീട നേട്ടം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.