ETV Bharat / sports

യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പ് : അമ്പെയ്ത്തില്‍ പുരുഷ ടീമിനും മിക്‌സഡ് ടീമിനും സ്വര്‍ണം - അമ്പെയ്ത്ത്

പുരുഷ വിഭാഗത്തില്‍ ടോപ് സീഡായ വിക്കി രാഹുല്‍, അമിത് കുമാര്‍, ബിഷാല്‍ ചന്‍മയി എന്നിവരാണ് സ്വര്‍ണം നേടിയത്.

World Archery Youth C'Ship  യൂത്ത് വേൾഡ് ചാമ്പ്യൻഷ്  അമ്പെയ്ത്ത്  archers
യൂത്ത് വേൾഡ് ചാമ്പ്യൻഷ്: അമ്പെയ്ത്തില്‍ പുരുഷ ടീമിനും മിക്സഡ് ടീമിനും സ്വര്‍ണം
author img

By

Published : Aug 15, 2021, 8:59 PM IST

ലണ്ടന്‍ : യൂത്ത് വേൾഡ് ചാമ്പ്യൻഷിപ്പിൽ കേഡറ്റ് (അണ്ടർ -18) അമ്പയ്ത്തില്‍ റിക്കർവ് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ, മിക്സഡ് ടീം സ്വർണ മെഡലുകൾ നേടി. പുരുഷ വിഭാഗത്തില്‍ ടോപ് സീഡായ ബിഷാല്‍ ചന്‍മയി, വിക്കി രാഹുല്‍, അമിത് കുമാര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്.

എതിരാളികളായ ഫ്രാന്‍സ് ടീമിനെ കനത്ത പോരാട്ടത്തിനൊടുവില്‍ 5-3നാണ് ഇന്ത്യന്‍ ടീം കീഴടക്കിയത്. മിക്‌സഡ് ഡബിള്‍സില്‍ ബിഷാല്‍ ചന്‍മയി, തമന്ന സഖ്യമാണ് സ്വര്‍ണം നേടിയത്.

also read:ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

എതിരാളികളായ ജപ്പാന്‍ സഖ്യത്തിനെതിരെ 6-2 എന്ന സ്കോറിന് അനായാസ വിജയമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്‍റേത്. അതേസമയം വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.