ETV Bharat / sports

'കഠിനാധ്വാനത്തിന്‍റേയും മാനസിക ശക്തിയുടെയും വിജയം'; ഭവിനെയെ അഭിനന്ദിച്ച് സെവാഗും ലക്ഷ്‌മണും

പാരാലിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരമായി ചരിത്രം തീര്‍ത്തതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ലക്ഷ്മണ്‍ കുറിച്ചത്.

Bhavina Patel  Virender Sehwag  VVS Laxman  വീരേന്ദ്രര്‍ സെവാഗ്  വിവിഎസ്‌ ലക്ഷ്‌മണ്‍  പാരാലിമ്പിക്‌സ്  ടോക്കിയോ പാരാലിമ്പിക്‌സ്  Tokyo Paralympics
'കഠിനാധ്വാനത്തിന്‍റേയും മാനസിക ശക്തിയുടേയും വിജയം'; ഭവിനെയെ അഭിനന്ദിച്ച് സെവാഗും ലക്ഷ്‌മണും
author img

By

Published : Aug 29, 2021, 11:08 AM IST

ന്യൂഡല്‍ഹി: ടോക്കിയോ പാരാലിമ്പിക്‌സില്‍ വനിതാ ടേബിള്‍ ടെന്നീസില്‍ വെള്ളി നേടിയ ഭവിന പട്ടേലിനെ അഭിനന്ദിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്രര്‍ സെവാഗും, വിവിഎസ്‌ ലക്ഷ്‌മണും. ട്വിറ്ററിലൂടെയാണ് ഇരു താരങ്ങളും ഭവിനയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കഠിനാധ്വാനത്തിന്‍റേയും മാനസിക ശക്തിയുടേയും ബലത്തിലാണ് താരത്തിന്‍റെ നേട്ടമെന്നായിരുന്നു സെവാഗിന്‍റെ പ്രതികരണം. പാരാലിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരമായി ചരിത്രം തീര്‍ത്തതിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ലക്ഷ്മണ്‍ കുറിച്ചത്.

വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗത്തിലാണ് ഭവിന വെള്ളിമെഡല്‍ നേടി ചരിത്രം കുറിച്ചത്. മത്സരത്തിന്‍റെ ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പർ താരമായ ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്. ഏക പക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ചൈനീസ് താരത്തിന്‍റെ വിജയം. സ്കോര്‍: 7-11 5-11 6-11.

also read: പാരാലിമ്പിക്‌സ്: അഫ്‌ഗാനിസ്ഥാന്‍റെ രണ്ടംഗ സംഘം ടോക്കിയോയിലെത്തി

അതേസമയം പാരാലിമ്പിക്‌ ചരിത്രത്തില്‍ ടേബിള്‍ ടെന്നിസിൽ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് 34 കാരിയായ ഭവിന ഫൈനലിലെത്തിയത്.

ഗുജറാത്ത് സ്വദേശിയായ ഭവിനയെ മെഡല്‍ സാധ്യതയ്‌ക്കുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവിശ്വസനീയ കുതിപ്പാണ് താരം ടോക്കിയോയില്‍ നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.