ന്യൂഡല്‍ഹി: സ്വയരക്ഷക്കായി സ്‌ത്രീകൾ കരാട്ടെയും ബോക്‌സിങ്ങും പഠിക്കണമെന്ന് ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് മെഡല്‍ ജോതാവുമായ ബോക്സിങ് താരം മേരി കോം. രാജ്യത്ത് സ്‌ത്രീകൾക്ക് നേരെ വർധിച്ച് വരുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും ആശങ്കാകുലയായി ദേശീയ വാർത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു മേരി കോം.
രാജ്യത്ത് എല്ലാ മാസവും ഉയർന്നുവരുന്ന പീഡന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ദിനം പ്രതി ഇത്തരം കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. സ്‌ത്രീ സുരക്ഷക്കായി സർക്കാർ നടപടി സ്വീകരിക്കണം. സ്വയരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് സ്‌ത്രീകളില്‍ അവബോധം വളർത്താനും ഇതിനായി അവരെ പ്രചോദിപ്പിപ്പിക്കാനും ശ്രമങ്ങൾ ഉണ്ടാകണമെന്നും മേരി കോം കൂട്ടിചേർത്തു.