ETV Bharat / sports

വനിത ഹോക്കി ലോകകപ്പ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്‌ക്ക് വിരാമം; സ്‌പെയിനെതിരെ തോല്‍വി

വിജയം അനിവാര്യമായിരുന്ന ക്രോസ്‌ ഓവര്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യന്‍ തോല്‍വി

Women s Hockey WC  India lost quarter final in Women s Hockey WC  India vs Spain  വനിത ഹോക്കി ലോകകപ്പ്  ഇന്ത്യ vs സ്‌പെയ്‌ന്‍
വനിത ഹോക്കി ലോകകപ്പ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്‌ക്ക് വിരാമം; സ്‌പെയിനെതിരെ തോല്‍വി
author img

By

Published : Jul 11, 2022, 12:09 PM IST

മാഡ്രിഡ്: വനിത ഹോക്കി ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനത്തിന് വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ സ്‌പെയിനോടാണ് ഇന്ത്യ കീഴടങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ തോല്‍വി.

മത്സരത്തിന്‍റെ 57-ാം മിനുട്ടില്‍ മാര്‍ട്ട സെഗുവാണ് ആതിഥേയരായ സ്‌പെയിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടും, ചൈനയോടും സമനില വഴങ്ങിയ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയിരുന്നു. ഇതോടെയാണ് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ ക്വാര്‍ട്ടര്‍ ബെര്‍ത്തിനായി ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായ സ്‌പെയിനുമായി കളിക്കാനിറങ്ങിയത്.

മത്സരത്തിലെ വിജയത്തോടെ സ്‌പെയിന്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം ഒമ്പത് മുതല്‍ 16 വരെയുള്ള സ്ഥാനത്ത് ഉള്‍പ്പെടുന്നതിനായി കാനഡയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.