ലണ്ടൻ : വിംബിൾഡൺ ടെന്നിസിലെ പുരുഷ ഡബിള്‍സ് കിരീടം ചൂടി ഓസ്‌ട്രേലിയൻ സഖ്യമായ മാത്യു എബ്‌ഡനും മാക്‌സ് പർസെലും. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായിരുന്ന നിക്കോള മെക്‌റ്റിക്- മേറ്റ് പാവിക് സഖ്യത്തെയാണ് ഓസീസ് താരങ്ങള്‍ കീഴടക്കിയത്.
അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിലാണ് ഓസീസ് താരങ്ങളുടെ വിജയം. ആദ്യ സെറ്റ് കൈവിട്ട മാത്യുവും മാക്‌സും രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി മുന്നിലെത്തി. എന്നാല്‍ നാലാം സെറ്റ് മുന്‍ ചാമ്പ്യന്മാര്‍ പിടിച്ചതോടെയാണ് മത്സരം അഞ്ച് സെറ്റിലേക്ക് നീണ്ടത്. സ്‌കോര്‍ : 7-6(5), 6-7(3), 4-6, 6-4, 7-6(10-2).
കന്നി ഗ്രാൻഡ് സ്ലാം കിരീടം മാത്യു എബ്‌ഡനും മാക്‌സ് പർസെലും ഉയര്‍ത്തിയത്. അതേസമയം വനിത സിംഗിള്‍സ് കിരീടം കസാഖ്‌സ്ഥാന്‍റെ എലെന റൈബാക്കിന സ്വന്തമാക്കി. ഫൈനലില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബിയൂറിനെ തകര്‍ത്താണ് റൈബാക്കിന ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടുന്ന ആദ്യ കസാഖ്‌സ്ഥാൻ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.
ജാബിയൂറിനെതിരെ ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം ശക്തമായി തിരിച്ചുവന്നാണ് റൈബാക്കിനയുടെ വിജയം. സ്‌കോര്‍: 3-6, 6-2, 6-2.