ലണ്ടന്‍: വിംബിള്‍ഡണ്‍ (Wimbledon) പുല്‍കോര്‍ട്ടിലെ പുതിയ രാജ്ഞിയായി മാറിയിരിക്കുകയാണ് ചെക്ക് താരം മര്‍ക്കേറ്റ വോണ്‍ഡ്രോസോവ (Marketa Vondrousova). വനിത സിംഗിള്‍സ് ഫൈനലില്‍ ടുണീഷ്യയുടെ ഓന്‍സ് ജാബ്യൂറിനെ (Ons Jabeur) തകര്‍ത്താണ് സീഡ് ചെയ്യപ്പെടാത്ത വോണ്‍ഡ്രോസോവ കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കലാശപ്പോരാട്ടത്തില്‍ ചെക്ക് താരത്തിന്‍റെ ജയം. സ്‌കോര്‍ : 6-4, 6-4
-
15 July 2023 🗓️
— Wimbledon (@Wimbledon) July 15, 2023 " class="align-text-top noRightClick twitterSection" data="
The day unseeded Marketa Vondrousova was crowned #Wimbledon champion. pic.twitter.com/Ut3SLlkJag
">15 July 2023 🗓️
— Wimbledon (@Wimbledon) July 15, 2023
The day unseeded Marketa Vondrousova was crowned #Wimbledon champion. pic.twitter.com/Ut3SLlkJag15 July 2023 🗓️
— Wimbledon (@Wimbledon) July 15, 2023
The day unseeded Marketa Vondrousova was crowned #Wimbledon champion. pic.twitter.com/Ut3SLlkJag
സീഡ് ചെയ്യപ്പെടാതെ വിംബിള്‍ഡണ്‍ വനിത ചാമ്പ്യന്‍ ആകുന്ന ആദ്യത്തെ താരം കൂടിയാണ് മര്‍ക്കേറ്റ വോണ്‍ഡ്രോസോവ. സെമി ഫൈനലില്‍ യുക്രൈന്‍ താരം എലിന സ്വിറ്റോലിനയെ തോല്‍പ്പിച്ചായിരുന്നു വോണ്‍ഡ്രോസോവ ഫൈനലിന് യോഗ്യത നേടിയത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയതും ടോക്കിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടാന്‍ കഴിഞ്ഞതുമായിരുന്നു മുന്‍പ് താരത്തിന്‍റെ മികച്ച നേട്ടങ്ങള്‍.
കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ കളിക്കാനിറങ്ങിയതിന്‍റെ ആത്മവിശ്വാസക്കുറവ് ഒന്നുമില്ലാതെയായിരുന്നു വോണ്‍ഡ്രോസോവ കഴിഞ്ഞ ദിവസം ആറാം സീഡ് ഓന്‍സ് ജാബ്യൂറിനെ നേരിട്ടത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റ് കൂടിയായ ജാബ്യൂറിനെതിരെ തുടക്കം മുതൽ ആക്രമിച്ച് കളിക്കാനാണ് വോണ്‍ഡ്രോസോവ ശ്രമിച്ചത്.
-
The sisterly bond is strong 🥰🥹#Wimbledon pic.twitter.com/wLYvJ3flwe
— Wimbledon (@Wimbledon) July 15, 2023 " class="align-text-top noRightClick twitterSection" data="
">The sisterly bond is strong 🥰🥹#Wimbledon pic.twitter.com/wLYvJ3flwe
— Wimbledon (@Wimbledon) July 15, 2023The sisterly bond is strong 🥰🥹#Wimbledon pic.twitter.com/wLYvJ3flwe
— Wimbledon (@Wimbledon) July 15, 2023
പരിക്ക് വില്ലനായ കരിയര്‍, 2022ല്‍ ടൂറിസ്റ്റായി ലണ്ടനില്‍: പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വോണ്‍ഡ്രോസോവയ്‌ക്ക് വിംബിള്‍ഡണ്‍ നഷ്‌ടമായിരുന്നു. എങ്കിലും, അന്ന് ഒരു ടൂറിസ്റ്റായി ലണ്ടനിലേക്ക് എത്തിയ താരം തന്‍റെ പ്രിയ സുഹൃത്തായ സ്വീഡിഷ് താരം മിർജാം ബ്യോർക്ക്‌ലണ്ട് (Mirjam Bjorklund) കളിച്ച വിംബിള്‍ഡണ്‍ യോഗ്യത മത്സരങ്ങള്‍ കാണാന്‍ ഇംഗ്ലണ്ട് ക്ലബിലേക്കുമെത്തി. കൈത്തണ്ടയിലെ പരിക്കും തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയയും കാരണമാണ് താരത്തിന് കഴിഞ്ഞ പ്രാവശ്യം വിംബിള്‍ഡണ്‍ നഷ്‌ടമായത്.
2017ലാണ് താരം ആദ്യമായി സീനിയര്‍ ലെവല്‍ ടെന്നീസില്‍ ഒരു കിരീടം നേടുന്നത്. അതിന് ശേഷം പലപ്പോഴായെത്തിയ പരിക്ക് 24കാരിയായ താരത്തിന്‍റെ കരിയറിനെ പിന്നിലേക്ക് കൊണ്ട് പോയി. ഇടതുകയ്യിലെ പരിക്ക് മൂലം പലപ്രാവശ്യമാണ് താരത്തിന് ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവന്നത്. ഈ നേട്ടം താന്‍ പ്രതീക്ഷിച്ചിരുന്നതാണെന്ന് വിംബിള്‍ഡണ്‍ ജയത്തിന് ശേഷം വോണ്‍ഡ്രോസേവ പറഞ്ഞു.
-
History Made.
— Wimbledon (@Wimbledon) July 15, 2023 " class="align-text-top noRightClick twitterSection" data="
Marketa Vondrousova is the first ever unseeded #Wimbledon Ladies' Singles Champion 👏 pic.twitter.com/HSKLR0uhIY
">History Made.
— Wimbledon (@Wimbledon) July 15, 2023
Marketa Vondrousova is the first ever unseeded #Wimbledon Ladies' Singles Champion 👏 pic.twitter.com/HSKLR0uhIYHistory Made.
— Wimbledon (@Wimbledon) July 15, 2023
Marketa Vondrousova is the first ever unseeded #Wimbledon Ladies' Singles Champion 👏 pic.twitter.com/HSKLR0uhIY
'ഞാന്‍ കടന്നുപോയതെല്ലാം അതിശയകരമാണ്. ഇപ്പോള്‍, എനിക്ക് ഇവിടെ നില്‍ക്കാനും ഈ കിരീടം കയ്യില്‍ പിടിക്കാനും സാധിച്ചിരിക്കുന്നു. ടെന്നീസ് എപ്പോഴുമൊരു ഭ്രാന്തന്‍ കളിയാണ്. ഇവിടെ തിരിച്ചുവരവ് അത്ര എളുപ്പമുള്ള കാര്യമല്ല. ഇവിടെ എന്താകും സംഭവിക്കുക എന്നതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാന്‍ കഴിയില്ല. നേരിട്ട തിരിച്ചടികളില്‍ നിന്നും ഈ നിലയിലേക്ക് എത്താന്‍ കഴിയുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു' - വോണ്‍ഡ്രോസാവ അഭിപ്രായപ്പെട്ടു.
-
2023 champion Marketa Vondrousova reflects on her magical run to the title. 🙌#Wimbledon pic.twitter.com/1J1LEJev5f
— Tennis Channel (@TennisChannel) July 15, 2023 " class="align-text-top noRightClick twitterSection" data="
">2023 champion Marketa Vondrousova reflects on her magical run to the title. 🙌#Wimbledon pic.twitter.com/1J1LEJev5f
— Tennis Channel (@TennisChannel) July 15, 20232023 champion Marketa Vondrousova reflects on her magical run to the title. 🙌#Wimbledon pic.twitter.com/1J1LEJev5f
— Tennis Channel (@TennisChannel) July 15, 2023
ഒന്നാം വിവാഹ വാര്‍ഷികത്തിന്‍റെ തലേ ദിവസമാണ് വോണ്‍ഡ്രോസോവ വിംബിള്‍ഡണ്‍ ചാമ്പ്യനായത്. ഇതിന്‍റെ പശ്ചാത്തലത്തില്‍ വിംബിള്‍ഡണ്‍ ഫൈനലിലെ വിജയം തന്‍റെ ഭര്‍ത്താവിനുള്ള വിവാഹ വാര്‍ഷിക സമ്മാനമാണെന്നും മര്‍ക്കേറ്റ വേണ്‍ഡ്രോസോവ കൂട്ടിച്ചേര്‍ത്തു.
Also Read : Novak Djokovic | ജോക്കോയുടെ ഷൂസില്‍ പ്രിന്‍റ് ചെയ്‌തത് കാല്‍ക്കീഴിലാക്കിയ ഗ്രാന്‍റ്സ്ലാം കിരീടങ്ങളുടെ എണ്ണമോ... 23 ഉം കടന്ന് 24ലേക്ക്