ETV Bharat / sports

വിമാനത്തിൽ ശല്യപ്പെടുത്തിയ യുവാവിന്‍റെ മുഖം ഇടിച്ച് തകർത്ത് മൈക്ക് ടൈസൻ – വിഡിയോ - WATCH MIKE TYSON PUNCHES MAN ON PLANE VIDEO GOES VIRAL

മൈക് ടൈസന്‍റെ പിറകിലെ സീറ്റിലിരുന്ന് യുവാവ് ക്യാമറ നോക്കി സംസാരിക്കുന്നതും പിന്നീട് എഴുന്നേറ്റ് ടൈസൺ ഇയാളെ ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

Watch: Mike Tyson punches man on plane, video goes viral  വിമാനത്തിൽ ശല്യപ്പെടുത്തിയ യുവാവിന്‍റെ മുഖം ഇടിച്ച് തകർത്ത് മൈക്ക് ടൈസൻ – വിഡിയോ  മൈക് ടൈസൺ  Mike Tyson plane fight video  സഹയാത്രികനെ മുഖത്തിടിച്ച് മൈക്ക് ടൈസണ്‍  Mike Tyson slaps fellow passenger in the face  മുന്‍ ലോക ബോക്‌സിങ്ങ് ഹെവി വെയ്റ്റ് ചാംമ്പ്യന്‍ മൈക്ക് ടൈസണ്‍  Former World Boxing Heavyweight Champion Mike Tyson  WATCH MIKE TYSON PUNCHES MAN ON PLANE VIDEO GOES VIRAL
വിമാനത്തിൽ ശല്യപ്പെടുത്തിയ യുവാവിന്‍റെ മുഖം ഇടിച്ച് തകർത്ത് മൈക്ക് ടൈസൻ – വിഡിയോ
author img

By

Published : Apr 23, 2022, 12:34 PM IST

വാഷിങ്ങ്‌ടൺ: വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ തന്നെ തുടർച്ചയായി ശല്യപ്പെടുത്തിയ സഹയാത്രികനെ മുഖത്തിടിച്ച് മുന്‍ ലോക ബോക്‌സിങ്ങ് ഹെവി വെയ്റ്റ് ചാംമ്പ്യന്‍ മൈക്ക് ടൈസണ്‍. സാൻഫ്രാൻസിസ്കോയിൽനിന്നു ഫ്ലോറിഡ‍യിലേക്ക് പോകുന്ന ഡെറ്റ് ബ്ലൂ എയർലൈനിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാരന്‍ മൈക്ക് ടൈസണ് നേരെ കുപ്പിയെറിഞ്ഞതിൽ പ്രകോപിതനായതിനെ തുടര്‍ന്നാണ് ഇടിച്ചതെന്ന് താരത്തിന്‍റെ വാക്താവ് പിന്നീട് പ്രസ്‌താവനയില്‍ അറിയിച്ചു.

  • Imagine being dumb enough to provoke Mike Tyson in the close proximity of a plane during a 3 hour flight😂😭🤦🏽‍♂️ pic.twitter.com/T3IBuB7lor

    — 🛸🐐Ziggy B🐐🛸 (@therealziggyb23) April 21, 2022 " class="align-text-top noRightClick twitterSection" data=" ">

ഇടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൈക് ടൈസന്‍റെ പിറകിലെ സീറ്റിലിരുന്ന് യുവാവ് ക്യാമറ നോക്കി സംസാരിക്കുന്നതും പിന്നീട് എഴുന്നേറ്റ് ടൈസൺ ഇയാളെ ഇടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. മുഖത്ത് ചോര പൊടിഞ്ഞ യുവാവിനു വിമാനാധികൃതർ പ്രഥമ ശുശ്രൂഷ നൽകി.

55 കാരനായ ബോക്‌സർ ആദ്യം ഇയാളോട് സൗഹൃദപൂർവമാണ് പെരുമാറിയതെന്നും എന്നാൽ പ്രകോപനം നിർത്താതിനെ തുടർന്നാണ് ഇടിച്ചതെന്നുമാണ് സഹയാത്രക്കാർ പറയുന്നത്. സംഭവത്തെ തുടർന്ന് മൈക്ക് ടൈസനെ കുടാതെയാണ് വിമാനം യാത്ര തുടർന്നതെന്നും റിപ്പോർട്ടുകളുണ്ട്.

  • 24 years ago, we lived through one of the most unexpected moments in boxing history. June 27, 1997. Mike Tyson vs Evander Holyfield II. pic.twitter.com/HTMLYOobOL

    — World Boxing Council (@WBCBoxing) June 28, 2021 " class="align-text-top noRightClick twitterSection" data=" ">

മുൻപും വിവാദങ്ങളെക്കൊണ്ട് കുപ്രസിദ്ധിയാർജിച്ചയാളാണ് മൈക് ടൈസൺ. 1997ൽ എതിരാളിയായ ഇവാൻഡർ ഹോളിഫീൽഡിന്‍റെ ചെവിയുടെ ഒരു ഭാഗം ടൈസൺ കടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.