റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വമ്പന്‍ ആഘോഷങ്ങളോടെയാണ് സൗദി ക്ലബ് അല്‍ നസ്‌ര്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇതുവരെ ടീമിനായി അരങ്ങേറ്റം നടത്താന്‍ 37കാരന് കഴിഞ്ഞിട്ടില്ല. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് താരത്തെ പുറത്തിരുത്തുന്നത്.
ഇപ്പോഴിതാ ക്ലബിന്‍റെ ഗോള്‍ നേട്ടം ആഘോഷിച്ച് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ക്രിസ്റ്റ്യാനോ. സൗദി പ്രോ ലീഗില്‍ അല്‍ ത ഈയ്‌ക്കെതിരായ മത്സരത്തില്‍ അല്‍ നസ്ര്‍ ഗോള്‍ നേടിയപ്പോള്‍ ട്രെയിനിങ് റൂമിലിരുന്ന് ആഘോഷിക്കുന്ന സൂപ്പര്‍ താരത്തിന്‍റെ വീഡിയോ ക്ലബ് തന്നെയാണ് പുറത്ത് വിട്ടത്. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ച അല്‍ നസ്‌ര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
-
Ronaldo's reaction to @talisca_aa’s 2nd Goal 👏🏼🤩 pic.twitter.com/6s1hLRFLAj
— AlNassr FC (@AlNassrFC_EN) January 6, 2023 " class="align-text-top noRightClick twitterSection" data="
">Ronaldo's reaction to @talisca_aa’s 2nd Goal 👏🏼🤩 pic.twitter.com/6s1hLRFLAj
— AlNassr FC (@AlNassrFC_EN) January 6, 2023Ronaldo's reaction to @talisca_aa’s 2nd Goal 👏🏼🤩 pic.twitter.com/6s1hLRFLAj
— AlNassr FC (@AlNassrFC_EN) January 6, 2023
വിദേശ കളിക്കാരുടെ ക്വാട്ടയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ക്രിസ്റ്റ്യാനോയെ രജിസ്റ്റര്‍ ചെയ്യുന്നതില്‍ അല്‍ നസ്‌ര്‍ നേരിടുന്ന പ്രശ്‌നം. നിയമം അനുസരിച്ച് സൗദി പ്രോ ലീഗില്‍ ഒരു ക്ലബ്ബിന് പരമാവധി എട്ട് വിദേശകളിക്കാരെ മാത്രമേ ടീമിലുള്‍പ്പെടുത്താനാകൂ. എന്നാല്‍ അല്‍ നസ്ര്‍ കൊണ്ടുവരുന്ന ഒന്‍പതാം വിദേശതാരമാണ് ക്രിസ്റ്റ്യാനോ. ഇതോടെ ക്രിസ്റ്റ്യാനോയ്‌ക്ക് കളിക്കാന്‍ മറ്റൊരു വിദേശ താരത്തെ അല്‍ നസ്‌റിന് കയ്യൊഴിയേണ്ടിവരും.
also read: നെയ്‌മറെ പിഎസ്‌ജി ഒഴിവാക്കുന്നു; വില്‍പ്പനയ്‌ക്ക് വച്ചതായി റിപ്പോര്‍ട്ട്