ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസിന്‍റെ ഫൈനലില്‍ കടന്ന് സ്‌പാനിഷ് സെന്‍സേഷന്‍ കാർലോസ് അൽകാരസ്. പുരുഷ വിഭാഗം സെമിയില്‍ അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോയെയാണ് 19കാരനായ അൽകാരസ് തോല്‍പ്പിച്ചത്. നാല് മണിക്കൂര്‍ 19 മിനിട്ട് നീണ്ടുനിന്ന അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് 24കാരനായ ടിയാഫോ മൂന്നാം സീഡായ അല്‍കാരസിന് മുന്നില്‍ കീഴടങ്ങിയത്.
-
whoops, @carlosalcaraz did it again 😱 pic.twitter.com/QxNMQ6F3bp
— US Open Tennis (@usopen) September 10, 2022 " class="align-text-top noRightClick twitterSection" data="
">whoops, @carlosalcaraz did it again 😱 pic.twitter.com/QxNMQ6F3bp
— US Open Tennis (@usopen) September 10, 2022whoops, @carlosalcaraz did it again 😱 pic.twitter.com/QxNMQ6F3bp
— US Open Tennis (@usopen) September 10, 2022
കടുത്ത പോരാട്ടം കണ്ട ആദ്യ സെറ്റില്‍ വിജയം നേടിയത് ടിയാഫോയാണ്. തുടര്‍ന്ന് രണ്ടും മൂന്നും സെറ്റുകള്‍ നേടി അൽകാരസ് മുന്നിലെത്തി. എന്നാല്‍ നാലാം സെറ്റ് പിടിച്ച് ഫ്രാൻസിസ് ടിയാഫോ ഒപ്പമെത്തി. ഇതോടെ നിര്‍ണായകമായ അഞ്ചാം സെറ്റ് നേടിയാണ് അൽകാരസ് വിജയം പിടിച്ചത്. സ്‌കോര്‍: 6-7(6), 6-3, 6-1, 6-7(5), 6-3.
-
Fifth-set king @carlosalcaraz is into the #USOpen final! pic.twitter.com/CamMVDVJxw
— US Open Tennis (@usopen) September 10, 2022 " class="align-text-top noRightClick twitterSection" data="
">Fifth-set king @carlosalcaraz is into the #USOpen final! pic.twitter.com/CamMVDVJxw
— US Open Tennis (@usopen) September 10, 2022Fifth-set king @carlosalcaraz is into the #USOpen final! pic.twitter.com/CamMVDVJxw
— US Open Tennis (@usopen) September 10, 2022
ഇതോടെ ഓപ്പൺ കാലഘട്ടത്തില്‍ അമേരിക്കൻ ഇതിഹാസ താരം പീറ്റ് സാംപ്രസിന് ശേഷം യുഎസ് ഓപ്പൺ ഫൈനലിലെത്തുന്ന രണ്ടാമത്തെ കൗമാര താരമാവാനും അൽകാരസിന് കഴിഞ്ഞു. ഫൈനലില്‍ അഞ്ചാം സീഡായ നോര്‍വീജിയന്‍ താരം കാസ്പര്‍ റൂഡാണ് അൽകാരസിന്‍റെ എതിരാളി.
റഷ്യയുടെ കാരെൻ ഖച്ചനോവിനെ തോൽപ്പിച്ചാണ് റൂഡ് ഫൈനലിലെത്തിയത്. സ്‌കോര്‍: 7-6(5), 6-2, 5-7, 6-2. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും ഫൈനലിലെത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ റാഫേല്‍ നദാലിനോട് തോല്‍വി വഴങ്ങി.