ETV Bharat / sports

റൊണാള്‍ഡോയ്‌ക്ക് ആശ്വാസം ; ലൈംഗിക പീഡന പരാതി തള്ളി കോടതി - കാതറിന്‍ മൊയോര്‍ഗ

42 പേജുള്ള തന്‍റെ വിധി ന്യായത്തില്‍ കേസ് വീണ്ടും നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്‌ജി, മയോര്‍ഗയുടെ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ചു

റൊണാള്‍ഡോയ്‌ക്ക് എതിരായ പീഡന പരാതി തള്ളി  US judge dismisses Cristiano Ronaldo rape lawsuit in Vegas  Cristiano Ronaldo  catherine mayorga  കാതറിന്‍ മൊയോര്‍ഗ  Cristiano Ronaldo rape case
റൊണാള്‍ഡോയ്‌ക്ക് എതിരായ പീഡന പരാതി തള്ളി
author img

By

Published : Jun 12, 2022, 8:04 AM IST

Updated : Jun 12, 2022, 2:36 PM IST

ലാസ് വെഗാസ് : പോര്‍ച്ചുഗീസ് ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് എതിരായ ലൈംഗിക പീഡന പരാതി തള്ളി കോടതി. അമേരിക്കന്‍ മോഡലായ കാതറിന്‍ മൊയോര്‍ഗയുടെ പരാതിയാണ് യുഎസ് ജില്ല ജഡ്‌ജി ജെന്നിഫർ ഡോർസി നിരാകരിച്ചത്. 42 പേജുള്ള തന്‍റെ വിധി ന്യായത്തില്‍ കേസ് വീണ്ടും നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയ ജഡ്‌ജി, മയോര്‍ഗയുടെ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ചു.

മോശം പെരുമാറ്റത്തിനും രേഖകള്‍ ചോര്‍ത്തിയതിനുമടക്കമാണ് മയോര്‍ഗയുടെ അഭിഭാഷകരെ ജഡ്‌ജി കുറ്റപ്പെടുത്തിയത്. 2009ല്‍ ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ചാണ് കാതറിന്‍ പരാതി നല്‍കിയത്.

പിന്നീട് ഇക്കാര്യം പുറത്തുപറയാതിരിക്കാന്‍ റൊണാള്‍ഡോ തനിക്ക് 3,75,000 ഡോളര്‍ നല്‍കിയതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്‌പര സമ്മതത്തോടെയാണ് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെട്ടതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകര്‍ കോടതിയെ ധരിപ്പിച്ചു.

Last Updated : Jun 12, 2022, 2:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.