ആറ്റിക്ക (ഗ്രീസ്): യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പോരാട്ടത്തിനൊടുവില്‍ സൂപ്പര്‍ കപ്പ് (UEFA Super Cup) സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ജോർജിയോസ് കാരയ്‌സ്‌കാക്കിസ് ഫുട്ബോൾ സ്റ്റേഡിയത്തില്‍ (Georgios Karaiskakis Football Stadium) നടന്ന കലാശപ്പോരാട്ടത്തില്‍ യൂറോപ്യന്‍ ലീഗ് ജേതാക്കളായ സെവിയ്യയെ (Sevilla) ആണ് മാഞ്ചസ്റ്റര്‍ സിറ്റി തകര്‍ത്തത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 5-4 എന്ന സ്‌കോറിനായിരുന്നു സിറ്റിയുടെ ജയം.
നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോള്‍ വഴങ്ങി സമനില നേടിയതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. സെവിയ്യയ്‌ക്കായി എന്‍ നെസിരിയും (Youssef En-Nesyri) സിറ്റിക്കായി പാള്‍മറുമാണ് (Cole Palmer) ഗോള്‍ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ ആദ്യ നാലും ലക്ഷ്യത്തിലെത്തിക്കാനെയെങ്കിലും നെമഞ്ജ ഗുഡെൽജിന്‍റെ (Nemanja Gudelj) കിക്ക് ക്രോസ് ബാറില്‍ ഇടിച്ച് പോയതായിരുന്നു സെവിയ്യയ്‌ക്ക് തിരിച്ചടിയായത്.
-
UEFA SUPER CUP WINNERS 2023! 🎉 pic.twitter.com/cdtjEtxNYL
— Manchester City (@ManCity) August 16, 2023 " class="align-text-top noRightClick twitterSection" data="
">UEFA SUPER CUP WINNERS 2023! 🎉 pic.twitter.com/cdtjEtxNYL
— Manchester City (@ManCity) August 16, 2023UEFA SUPER CUP WINNERS 2023! 🎉 pic.twitter.com/cdtjEtxNYL
— Manchester City (@ManCity) August 16, 2023
ഫൈനലില്‍, സിറ്റിയെ പലകുറി വിറപ്പിക്കാന്‍ യൂറോപ്യന്‍ ലീഗ് ചാമ്പ്യന്മാരായ സെവിയ്യയ്‌ക്ക് സാധിച്ചിരുന്നു. സിറ്റിക്കെതിരെ ആക്രമണോത്സാഹ പ്രകടനം നടത്താന്‍ അവര്‍ക്കായി. തുടക്കത്തില്‍ നടത്തിയ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 25-ാം മിനിട്ടില്‍ ഗോള്‍ കണ്ടെത്താന്‍ സെവിയ്യയ്‌ക്ക് സാധിച്ചിരുന്നു.
തങ്ങളുടെ ഹാള്‍ഫില്‍ നിന്നും തുടങ്ങിയ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. അല്യൂണയുടെ ക്രോസില്‍ നിന്നും തകര്‍പ്പന്‍ ഹെഡറിലൂടെ ആയിരുന്നു എന്‍ നെസിരി പന്ത് സിറ്റിയുടെ വലയില്‍ എത്തിച്ചത്. ലീഡ് പിടിച്ച ശേഷവും പലകുറി സിറ്റിയെ വിറപ്പിക്കാന്‍ സെവിയ്യയ്‌ക്കായി.
-
Some trophy lifting advice from Ederson! 😆🏆 pic.twitter.com/t2EF9GNZ3s
— Manchester City (@ManCity) August 16, 2023 " class="align-text-top noRightClick twitterSection" data="
">Some trophy lifting advice from Ederson! 😆🏆 pic.twitter.com/t2EF9GNZ3s
— Manchester City (@ManCity) August 16, 2023Some trophy lifting advice from Ederson! 😆🏆 pic.twitter.com/t2EF9GNZ3s
— Manchester City (@ManCity) August 16, 2023
എന്നാല്‍, ഫിനിഷിങ്ങിലെ പാളിച്ചകള്‍ ലീഡ് ഉയര്‍ത്തുന്നതില്‍ നിന്നും ടീമിന്‍റെ മുന്നേറ്റങ്ങളെ തടഞ്ഞു. മറുവശത്ത് സിറ്റിയും ഇടയ്‌ക്കിടെ സെവിയ്യന്‍ ഗോള്‍ മുഖത്തേക്ക് പാഞ്ഞടുത്തിരുന്നു. എന്നാല്‍, ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ സിറ്റിക്ക് കഴിഞ്ഞിരുന്നില്ല.
രണ്ടാം പകുതിയില്‍ ഒരു ഗോള്‍ ലീഡുമായാണ് സെവിയ്യ ഇറങ്ങിയത്. തുടക്കത്തില്‍ തന്നെ ലീഡ് പിടിക്കാന്‍ അവസരം അവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍, എന്‍ നെസിരിയുടെ ഷോട്ട് സിറ്റി ഗോള്‍ കീപ്പര്‍ എഡേര്‍സണ്‍ തട്ടിയകറ്റുകയായിരുന്നു.
-
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 pic.twitter.com/t166htt6hL
— Manchester City (@ManCity) August 16, 2023 " class="align-text-top noRightClick twitterSection" data="
">🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 pic.twitter.com/t166htt6hL
— Manchester City (@ManCity) August 16, 2023🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆 pic.twitter.com/t166htt6hL
— Manchester City (@ManCity) August 16, 2023
സിറ്റി ആശ്വാസം കണ്ടെത്തിയ നിമിഷമായിരുന്നു അത്. തുടര്‍ന്ന് കളിയുടെ നിയന്ത്രണം പതിയെ തങ്ങളുടെ കാലുകളിലേക്ക് മാറ്റിയ സിറ്റി 63-ാം മിനിട്ടിലാണ് സമനില ഗോള്‍ കണ്ടെത്തിയത്. റോഡ്രിയുടെ പാസില്‍ നിന്ന് ഹെഡറിലൂടെയാണ് പാള്‍മര്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചത്.
തുടര്‍ന്ന്, ലീഡുയര്‍ത്താന്‍ ഇരു ടീമും പരിശ്രമിച്ചെങ്കിലും ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഇതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തി. ഷൂട്ടൗട്ടില്‍ സിറ്റിക്കായി ആദ്യ കിക്കെടുത്ത എര്‍ലിങ് ഹാലന്‍ഡ് ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി.
-
And your UEFA Super Cup winners... Manchester City! 🏆 pic.twitter.com/dy4I5Ttw1h
— Manchester City (@ManCity) August 16, 2023 " class="align-text-top noRightClick twitterSection" data="
">And your UEFA Super Cup winners... Manchester City! 🏆 pic.twitter.com/dy4I5Ttw1h
— Manchester City (@ManCity) August 16, 2023And your UEFA Super Cup winners... Manchester City! 🏆 pic.twitter.com/dy4I5Ttw1h
— Manchester City (@ManCity) August 16, 2023
ഇതേസമയം, മറുവശത്ത് സെവിയ്യയ്‌ക്കായി ലൂക്കാസ് ഒകാമ്പോസും ലക്ഷ്യം കണ്ടു. പിന്നാലെ സിറ്റിക്കായി യൂലിയന്‍ അല്‍വാരസ്, മാറ്റിയോ കോവാസിക്, ജാക്ക് ഗ്രീലിഷ്, കൈല്‍ വാള്‍ക്കര്‍ എന്നിവരും ഗോള്‍ നേടി. സിറ്റി നായകന്‍ കൈല്‍ വാള്‍ക്കറുടെ ഷോട്ട് സെവിയ്യന്‍ ഗോളി ബോണോയുടെ കയ്യില്‍ തട്ടിയാണ് ഗോളായി മാറിയത്. സെവിയ്യയ്‌ക്കായി കിക്കെടുത്ത റാഫ മിർ, ഇവാന്‍ റാക്കിറ്റിച്ച്, ഗോൺസാലോ മോണ്ടിയേൽ എന്നിവര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നു.