ETV Bharat / sports

Nations League | യുവേഫ നാഷൻസ് ലീഗ്: കലാശപ്പോരിന് നെതർലൻഡ്‌സോ ക്രൊയേഷ്യയോ, ഇന്നറിയാം - UEFA Nations League

നാഷൻസ് ലീഗ് സെമിഫൈനലിൽ നെതർലൻഡ്‌സ് ഇന്ന് ക്രൊയേഷ്യയേ നേരിടും. ഇന്ത്യൻ സമയം രാത്രി 12.15 ന് ഫെയനൂർഡ് സ്റ്റേഡിയത്തിലാണ് മത്സരം. 2019ലെ പ്രഥമ സീസണിൽ ഫൈനലിലെത്തിയ ഡച്ചുപട രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്

Nations league  യുവേഫ നേഷൻസ് ലീഗ്  യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ  നെതർലൻഡ്‌സ്  ക്രൊയേഷ്യ  നെതർലൻഡ്‌സ് ക്രൊയേഷ്യയേ നേരിടും  UEFA Nations League Semi final  UEFA Nations League  Netherlands vs Croatia
നെതർലൻഡ്‌സ്, ക്രൊയേഷ്യയേ നേരിടും
author img

By

Published : Jun 14, 2023, 11:18 AM IST

ആംസ്റ്റർഡാം : യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലോടെ വിരാമമായ ക്ലബ് ഫുട്‌ബോളിന്‍റെ ആരവങ്ങളിൽ നിന്നും കാൽപന്തുലോകം രാജ്യാന്തര മത്സരച്ചൂടിലേക്ക്. യുവേഫ നാഷൻസ് ലീഗിന്‍റെ ആദ്യ സെമി ഫൈനലിൽ ഇന്ന് നെതർലൻഡ്‌സ്, ക്രൊയേഷ്യയേ നേരിടും. ആദ്യ നാഷൻസ് ലീഗ് കിരീടം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഫെയനൂർഡ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.

പരിക്കേറ്റ സൂപ്പർ താരം മെംഫിസ് ഡിപേയും പ്രതിരോധ താരം മാറ്റി ഡിലിറ്റും ഇല്ലാതെയാണ് റൊണാൾഡ് കോമാന്‍റെ നെതർലൻഡ്‌സ് ഇറങ്ങുക. ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പറായ ആന്ദ്രസ് നോപ്പർട്ട് പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ജസ്റ്റിൻ ബിജ്‌ലോ ക്രെയേഷ്യയ്‌ക്കെതിരായ മത്സരത്തിൽ വല കാക്കുമെന്നാണ് കോമാന്‍റെ പ്രതികരണം.

ഡുംഫ്രെയ്‌സ്, നഥാൻ അകെ, വാൻ ഡിജിക് എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. പരിക്കേറ്റ ഡിലിറ്റിന് പകരം ഡാലെയ് ബ്ലിൻഡ് കളത്തിലിറങ്ങാനാണ് സാധ്യത. മധ്യനിരയിൽ ഫ്രെങ്കി ഡിജോങ്, വൈനാൾഡവും സ്ഥാനം പിടിക്കും. ഡിപേയുടെ അഭാവത്തിൽ കോഡി ഗാക്‌പോയിലായിക്കും മുന്നേറ്റത്തിൽ ഡച്ചുപടയുടെ പ്രതീക്ഷ.

മറുവശത്ത് പ്രായം തളർത്താത്ത ലൂക മോഡ്രിച്ചിന്‍റെ കീഴിലാണ് ക്രൊയേഷ്യ ഇറങ്ങുക. ലിവാകോവിച്, ഗ്വാർഡിയോൾ, കോവാചിച്, മാഴ്‌സലോ ബ്രോസോവിച്, ഇവാൻ പെരിസിച്, ആന്ദ്രെ ക്രമാരിച് എന്നിവർ ആദ്യ ഇലവനിൽ അണിനിരക്കുന്നതോടെ ക്രോട്ടുകളും തുല്യശക്‌തർ.

ഇരുടീമുകളും നേർക്കുനേർ വരുന്ന മൂന്നാമത്തെ മാത്രം മത്സരമാണിത്. 1998 ലോകകപ്പിൽ ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം ക്രൊയേഷ്യക്കായിരുന്നു. അവസാനമായി 2008ൽ നേർക്കുനേർ വന്ന സൗഹൃദ മത്സരത്തിൽ നെതർലാൻഡ്‌സിനായിരുന്നു ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ന് ഡച്ച് പടയുടെ ജയം.

ഗ്രൂപ്പ് എ-1ൽ നിന്നും ജേതാക്കളായാണ് ക്രൊയേഷ്യ സെമിഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പ് എ-1ലെ അവസാന മത്സരത്തിൽ ഓസ്‌ട്രിയയെയാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ലൂക്ക മോഡ്രിച്ച്‌, മാര്‍ക്കോ ലിവാജ, ദെജാന്‍ ലോവ്രന്‍ എന്നിവർ ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ വിജയം.

അതേസമയം ഗ്രൂപ്പ് എ- 4ല്‍ ശക്‌തരായ ബെൽജിയത്തെ മറികടന്നാണ് നെതർലൻഡ്‌സ് അവസാന നാലിൽ ഇടം പിടിച്ചത്. ഗ്രൂപ്പ് എ-4ല്‍ തോല്‍വി അറിയാതെയാണ് നെതർലൻഡ്‌സിന്‍റെ കുതിപ്പ്. അവസാന മത്സരത്തിൽ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും ഒരു സമനിലയുമടക്കം 16 പോയിന്‍റുമായാണ് ഡച്ചുപടയുടെ കുതിപ്പ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.