സെനിക്ക (ബോസ്‌നിയ) : സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) ഇരട്ടഗോള്‍ നേടി മികവ് കാട്ടിയ യൂറോ കപ്പ് യോഗ്യതാറൗണ്ട് (UEFA Euro Qualifier) മത്സരത്തില്‍ വമ്പന്‍ ജയവുമായി പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ജെയിലെ മത്സരത്തില്‍ ബോസ്‌നിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പറങ്കിപ്പട തകര്‍ത്തത് (Bosnia vs Portugal Match Result). യൂറോ കപ്പ് യോഗ്യതാറൗണ്ടില്‍ അപരാജിത കുതിപ്പ് തുടരുന്ന പോര്‍ച്ചുഗലിന്‍റെ എട്ടാമത്തെ ജയമായിരുന്നു ഇത്.
ബിലിനോ പോൾജെ സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുഴങ്ങി അഞ്ചാം മിനിട്ടില്‍ തന്നെ ഗോള്‍ കണ്ടെത്താന്‍ റൊണാള്‍ഡോയ്‌ക്ക് സാധിച്ചു. പെനാല്‍ട്ടിയിലൂടെയാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിന് തുടക്കത്തില്‍ തന്നെ ലീഡ് സമ്മാനിച്ചത്. ബോസ്‌നിയന്‍ താരത്തിന്‍റെ ഹാന്‍ഡ്ബോളിന് പിന്നാലെയായിരുന്നു പോര്‍ച്ചുഗീസ് പടയ്‌ക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചത് (UEFA Euro Qualifier Bosnia vs Portugal).
20-ാം മിനിട്ടിലായിരുന്നു അവരുടെ രണ്ടാം ഗോള്‍ പിറന്നത്. ബോക്‌സിന്‍റെ വലത് മൂലയില്‍ നിന്നും ജാവോ ഫെലിക്സ് (Joao Felix) നല്‍കിയ പാസ് റൊണാള്‍ഡോ കൃത്യമായി ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. അഞ്ച് മിനിട്ടിനിപ്പുറം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ (Bruno Fernandes) ലീഡ് ഉയര്‍ത്താനും അവര്‍ക്കായി.
-
Primeira parte perfeita! #VesteABandeira pic.twitter.com/NlWbM2PRZe
— Portugal (@selecaoportugal) October 16, 2023 " class="align-text-top noRightClick twitterSection" data="
">Primeira parte perfeita! #VesteABandeira pic.twitter.com/NlWbM2PRZe
— Portugal (@selecaoportugal) October 16, 2023Primeira parte perfeita! #VesteABandeira pic.twitter.com/NlWbM2PRZe
— Portugal (@selecaoportugal) October 16, 2023
ജാവോ കാന്‍സലോയിലൂടെയാണ് പോര്‍ച്ചുഗല്‍ നാലാം ഗോള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് നീട്ടി നല്‍കിയ പാസ് കൃത്യമായി കാലിലാക്കാന്‍ റൊണാള്‍ഡോയ്‌ക്ക് സാധിച്ചിരുന്നില്ല. ഈ അവസരം മുതലെടുത്തായിരുന്നു ജാവോ മത്സരത്തില്‍ പോര്‍ച്ചുഗലിന്‍റെ നാലാം ഗോള്‍ നേടിയത്.
ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ അഞ്ചാം ഗോളും ബോസ്നിയന്‍ വലയിലെത്തിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചു. ജാവോ ഫെലിക്സിലൂടെയായിരുന്നു പോര്‍ച്ചുഗലിന്‍റെ അഞ്ചാം ഗോള്‍ പിറന്നത്. 41-ാം മിനിട്ടിലായിരുന്നു ജാവോ ഫെലിക്സ് മത്സരത്തില്‍ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിന്‍റെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ബോസ്‌നിയക്ക് സാധിച്ചിരുന്നു.
യൂറോ കപ്പ് യോഗ്യതാറൗണ്ടില്‍ പോര്‍ച്ചുഗലിന്‍റെ തുടര്‍ച്ചയായ എട്ടാമത്തെ വിജയമാണിത്. കളിച്ച മുഴുവന്‍ മത്സരങ്ങളും ജയിച്ച് 24 പോയിന്‍റുമായി ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പോര്‍ച്ചുഗല്‍ ഇതിനോടകം തന്നെ യൂറോ കപ്പ് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം, യൂറോ കപ്പ് യോഗ്യതാറൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സ് ഗ്രീസിനെയും ഐസ്‌ലന്‍ഡ് ലിച്ചെന്‍സ്റ്റീനെയും തകര്‍ത്തു. അയര്‍ലന്‍ഡ്, സ്ലൊവാക്യ ടീമുകളും ജയത്തോടെയാണ് മടങ്ങിയത്. അയര്‍ലന്‍ഡ് ജിബ്രാള്‍ട്ടറിനെ തകര്‍ത്തപ്പോള്‍ ലക്സംബര്‍ഗിനെതിരെ ആയിരുന്നു സ്ലൊവാക്യ ജയിച്ചത്.