ETV Bharat / sports

നാപ്പോളിയേയും 'പഞ്ച'റാക്കി റയല്‍ മാഡ്രിഡ്; ചാമ്പ്യന്‍സ് ലീഗില്‍ സ്‌പാനിഷ് വമ്പന്മാരുടെ കുതിപ്പ്

Real Madrid vs Napoli Result: ചാമ്പ്യന്‍സ് ലീഗില്‍ നാപ്പോളിയെ തകര്‍ത്ത് തുടര്‍ച്ചയായ അഞ്ചാം ജയം സ്വന്തമാക്കി റയല്‍ മാഡ്രിഡ്.

author img

By ETV Bharat Kerala Team

Published : Nov 30, 2023, 7:40 AM IST

UEFA Champions League  Real Madrid vs Napoli  Real Madrid vs Napoli Match Result  Real Madrid In UCL  Champions League Group C Points Table  ചാമ്പ്യന്‍സ് ലീഗ്  റയല്‍ മാഡ്രിഡ് നാപ്പോളി  ചാമ്പ്യന്‍സ് ലീഗ് റയല്‍ മാഡ്രിഡ്  ജൂഡ് ബെല്ലിങ്‌ഹാം റോഡ്രിഗോ  ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സി
Real Madrid vs Napoli Resul

മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League) ജൈത്രയാത്ര തുടര്‍ന്ന് സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് (Real Madrid). ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിക്കെതിരെ 4-2 ന്‍റെ തകര്‍പ്പന്‍ ജയമാണ് റയല്‍ സ്വന്തമാക്കിയത് (Real Madrid vs Napoli Match Result). ആദ്യ റൗണ്ടില്‍ റയല്‍ മാഡ്രിഡിന്‍റെ തുടര്‍ച്ചയായ അഞ്ചാമത്തെ ജയമാണിത്.

സാന്‍റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ആതിഥേയരായ റയലിന്‍റെ തിരിച്ചുവരവ്. മത്സരത്തിന്‍റെ 9-ാം മിനിറ്റിലായിരുന്നു നാപ്പോളി റയല്‍ ആരാധകരെ ഞെട്ടിച്ചത്. ജൊവാനി സിമിയോണി (Giovanni Simeone) ആയിരുന്നു സന്ദര്‍ശകര്‍ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്.

നാപ്പോളിയുടെ ഗോള്‍ ആഘോഷം അധികനേരം നീണ്ടുനില്‍ക്കാന്‍ റയല്‍ അനുവദിച്ചില്ല. 11-ാം മിനിറ്റില്‍ തന്നെ അവര്‍ തിരിച്ചടിച്ചു. മുന്നേറ്റനിര താരം റോഡ്രിഗോയിലൂടെയാണ് (Rodrygo) റയല്‍ നാപ്പോളിക്കൊപ്പം പിടിച്ചത്.

പിന്നീടും ആക്രമണങ്ങള്‍ തുടര്‍ന്ന റയല്‍ 22-ാം മിനിറ്റിലാണ് ലീഡ് പിടിക്കുന്നത്. സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാം (Jude Bellingham) ആണ് ആതിഥേയര്‍ക്കായി രണ്ടാമത്തെ ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്‍റെ ഒന്നാം പകുതി 2-1 എന്ന സ്കോറിലാണ് അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റയലിന്‍റെയൊപ്പം പിടിക്കാന്‍ നാപ്പോളിക്കായി. അംഗുയിസയിലൂടെ (André-Frank Zambo Anguissa) ആയിരുന്നു നാപ്പോളി രണ്ടാം ഗോള്‍ നേടിയത്. പിന്നീട് മുന്നിലെത്താന്‍ ഇരു ടീമുകളുടെയും കഠിന പരിശ്രമം.

എന്നാല്‍, ഗോളുകള്‍ മാത്രം അകന്ന് നിന്നു. 68-ാം മിനിറ്റില്‍ വിക്‌ടര്‍ ഒസിയെന്‍ (Victor Osimhen) റയല്‍ വലയില്‍ പന്ത് എത്തിച്ചങ്കിലും താരം ഓഫ്‌ സൈഡ് ആയതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെട്ടു. അപ്പോഴും മൂന്നാം ഗോളിന് വേണ്ടിയുള്ള പരിശ്രമത്തില്‍ തന്നെയായിരുന്നു റയല്‍.

അതിന്‍റെ ഫലം മത്സരത്തിന്‍റെ 84-ാം മിനിറ്റിലാണ് അവര്‍ക്ക് ലഭിച്ചത്. 19 കാരനായ മധ്യനിര താരം നികോ പാസ് (Nico Paz) ആയിരുന്നു റയലിന്‍റെ മൂന്നാം ഗോള്‍ നേടിയത്. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ജൊസേലുവിലൂടെ റയല്‍ നാലാം ഗോളും ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ അഞ്ചാം ജയവും സ്വന്തമാക്കി.

ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റയല്‍. നാപ്പോളിയാണ് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാര്‍. അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം സ്വന്തമായുള്ള അവര്‍ക്ക് ഏഴ് പോയിന്‍റാണ് നിലവില്‍ (Champions League Group C Points Table).

Also Read : ലീഡ് പിടിച്ച കളി കൈവിട്ടു, ഗലാറ്റസറെയോട് സമനില; ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ച്സ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.