കൊല്‍ക്കത്ത: ദുര്‍ഗാപൂജ വേളയില്‍ സംസ്ഥാനത്തെ ജയില്‍ അന്തേവാസികള്‍ക്ക് വ്യത്യസ്‌ത ഭക്ഷണങ്ങള്‍ നല്‍കാന്‍ തീരുമാനിച്ച് പശ്ചിമബംഗാള്‍ ജയിലധികൃതര്‍. മട്ടന്‍ബിരിയാണി, ബസന്തി പുലാവ് തുടങ്ങി സംസ്ഥാനത്തെ വ്യത്യസ്‌ത ഭക്ഷണങ്ങളാകും വിളമ്പുക. ആഘോഷവേളകള്‍ തങ്ങള്‍ക്ക് അന്യമാകുന്നുവെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇതെന്നും അധികൃതര്‍ അറിയിച്ചു.
പുതുക്കിയ മെനു ഒക്‌ടോബര്‍ ഒന്‍പതു മുതല്‍ പന്ത്രണ്ട് വരെയാകും നിലവിലുണ്ടാകുക. അതായത് ദുര്‍ഗ പൂജ തുടങ്ങി അവസാനിക്കുന്നത് വരെ. വിചാരണത്തടവുകാര്‍ക്കും കുറ്റവാളികള്‍ക്കും പുതുക്കിയ മെനു പ്രകാരമുള്ള ഭക്ഷണം ലഭിക്കും.
ഉത്സവകാലത്ത് തങ്ങള്‍ക്ക് മെച്ചപ്പെട്ട ഭക്ഷണം വേണമെന്ന് അന്തേവാസികള്‍ ആവശ്യപ്പെടാറുണ്ട്. ഇക്കുറി മെനു പുതുക്കിയിരിക്കുകയാണ്. ഇതവരെ സന്തോഷിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതവരെ നവീകരിക്കാനുള്ള ഒരു നല്ല നീക്കമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജയിലിലെ പാചകക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകും ദുര്‍ഗാപൂജാ വേളയിലെ പ്രത്യേക ഭക്ഷണവും തയാറാക്കുക.
ചീരയും മീന്‍തലയും, പരിപ്പും മീന്‍തലയും, പൂരിയും കടലക്കറിയും പായസം, ചിക്കന്‍കറി, മട്ടന്‍ ബിരിയാണി, തൈര്, മഞ്ഞ നിറമുള്ള പുലാവ് തുടങ്ങിയ വിഭവങ്ങളാകും ഒരുക്കുക.
എല്ലാവരുടെയും മതവികാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതു കൊണ്ട് സസ്യ ഭക്ഷണം വേണ്ടവര്‍ക്കായി അതും ഒരുക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അവരുടെ നിത്യ ജീവിതത്തിന് ഒരു മാറ്റം വേണം. നിരവധി ബംഗാളികള്‍ -വിവിധ സമൂഹങ്ങളിലുള്ളവര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്നുണ്ട്. ദുര്‍ഗാ പൂജ അടക്കമുള്ള ആഘോഷവേളകളില്‍ മത്സ്യമാംസങ്ങളില്ലാതെ ആഘോഷം പൂര്‍ണമാകില്ല. അത് കൊണ്ട് അവരുടെ വിഭവങ്ങളില്‍ വ്യത്യസ്‌തത കൊണ്ടുവരികയാണ്. അതിലൂടെ അവരിലെ ബംഗാളി സ്വത്വം നിലനില്‍ക്കും.
സംസ്ഥാനത്തെ സുപ്രധാന ജയിലുകളില്‍ ഒന്നായ പ്രസിഡന്‍സി ജയിലില്‍ സംസ്ഥാന മുന്‍മന്ത്രിമാരായ പാര്‍ത്ഥ ചാറ്റര്‍ജി ജ്യോതി പ്രിയ മാലിക് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് തുടങ്ങിവരുണ്ട്. വിദ്യാലയങ്ങളിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ടാണ് ചാറ്റര്‍ജി ജയിലില്‍ കഴിയുന്നത്. പൊതുവിതരണ രംഗത്തെ ക്രമക്കേടുകള്‍ക്കാണ് മാലിക് ജയിലില്‍ അടയ്ക്കപ്പെട്ടത്. വനിത ഡോക്‌ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ തെളിവ് നശിപ്പിച്ചതിനാണ് സന്ദീപ് ഘോഷിനെ ശിക്ഷിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 59 ജയിലുകളിലായി 26,994 പുരുഷന്‍മാരും 1,778 സ്‌ത്രീകളുമുണ്ട്. എല്ലാ പ്രധാന ആഘോഷവേളകളിലും ജയിലിലെ അന്തേവാസികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും പുതുക്കിയ മെനു ലഭ്യമാകും.
Also Read: ബംഗാളിന്‍റെ അപരാജിത ബില്‍; രാഷ്‌ട്രപതിക്ക് അയച്ച് ഗവർണർ സി വി ആനന്ദ ബോസ്