ETV Bharat / sports

UEFA Champions League Newcastle United vs PSG : 'ഒരു ന്യൂകാസില്‍ വീരഗാഥ...'; ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജിയെ വിറപ്പിച്ച് 'മാഗ്‌പീസ്' - പിഎസ്‌ജി ന്യൂകാസില്‍ യുണൈറ്റഡ് മത്സരഫലം

Newcastle United vs PSG Result : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട് വമ്പന്‍ തോല്‍വി വഴങ്ങി ഫ്രഞ്ച് ക്ലബ്‌ പിഎസ്‌ജി. ന്യൂകാസിലിന്‍റെ ജയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്.

UEFA Champions League  Newcastle United vs PSG  Newcastle United vs PSG Result  Newcastle United Win Against PSG  Champions League Results  യുവേഫ ചാമ്പ്യന്‍സ് ലീഗ്  ന്യൂകാസില്‍ യുണൈറ്റഡ് പിഎസ്‌ജി  ചാമ്പ്യന്‍സ് ലീഗ് പിഎസ്‌ജി  പിഎസ്‌ജി ന്യൂകാസില്‍ യുണൈറ്റഡ് മത്സരഫലം  ചാമ്പ്യന്‍സ് ലീഗ് പോയിന്‍റ് പട്ടിക
UEFA Champions League Newcastle United vs PSG
author img

By ETV Bharat Kerala Team

Published : Oct 5, 2023, 7:12 AM IST

ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ (UEFA Champions League 2023-24) പിഎസ്‌ജിക്കെതിരെ (PSG) തകര്‍പ്പന്‍ ജയവുമായി ന്യൂകാസില്‍ യുണൈറ്റഡ് (Newcastle United). ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ടീമായ ന്യൂകാസില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ പിഎസ്‌ജിയെ തകര്‍ത്തത് (Newcastle United vs PSG Match Result). ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിന്‍റെ ഏറ്റവും വലിയ വിജയമാണിത് (Newcastle United Biggest Win In UCL History).

ഇഎഫ്‌എല്‍ മൂന്നാം റൗണ്ടില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെയും (Manchester City) പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിയേയും (Burnley) തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തിലാണ് ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്‌ജിയെ നേരിടാന്‍ ന്യൂകാസില്‍ യുണൈറ്റഡ് സ്വന്തം തട്ടകത്തില്‍ ഇറങ്ങിയത്. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ (St. James Park) ആദ്യ വിസില്‍ മുതല്‍ക്ക് തന്നെ പിഎസ്‌ജി ഗോള്‍ മുഖത്തേക്ക് പാഞ്ഞടുക്കാന്‍ ന്യൂകാസില്‍ യുണൈറ്റഡിന് സാധിച്ചിരുന്നു. മറുവശത്ത് ലഭിച്ച അവസരങ്ങളില്‍ ആതിഥേയരെ സമ്മര്‍ദത്തിലാക്കാന്‍ സന്ദര്‍ശകര്‍ക്കുമായി.

17-ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. ന്യൂകാസിലിന്‍റെ മുന്നേറ്റനിര താരം മിഗ്വേല്‍ അല്‍മിരോണായിരുന്നു (Miguel Almiron Goal Against PSG) ആതിഥേയര്‍ക്കായി ലീഡ് പിടിച്ചത്. പിഎസ്‌ജി പ്രതിരോധ നിര താരവും നായകനുമായ മാര്‍ക്വിഞ്ഞോസിന്‍റെ പിഴവാണ് ന്യൂകാസിലിന് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

  • One night to remember forever! Very proud of the team! We have the best fans in the world! We keep going. Unbelievable performance for everyone 🖤🤍3️⃣9️⃣ pic.twitter.com/4AxzSGMvry

    — Bruno Guimarães (@brunoog97) October 4, 2023 " class="align-text-top noRightClick twitterSection" data=" ">

ഇതിന് ശേഷവും പിഎസ്‌ജി ഗോള്‍മുഖത്തെ വിറപ്പിക്കാന്‍ ന്യൂകാസിലിനായി. 39-ാം മിനിട്ടിലാണ് അവര്‍ രണ്ടാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്യുന്നത്. പിഎസ്‌ജി ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പ്രതിരോധനിര താരം ഡാന്‍ ബര്‍ണായിരുന്നു (Dan Burn Goal Against PSG) ആതിഥേയരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്.

ന്യൂകാസിലിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകളാണ് പിഎസ്‌ജി വഴങ്ങിയത്. രണ്ടാം പകുതി തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ലീഡ് മൂന്നാക്കി ഉയര്‍ത്താന്‍ ന്യൂകാസിലിനായി. മധ്യനിര താരം സീന്‍ ലോങ്സ്റ്റാഫായിരുന്നു (Sean Longstaff) ഗോള്‍ സ്‌കോറര്‍. മത്സരത്തിന്‍റെ 50-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.

തൊട്ടുപിന്നാലെ തന്നെ ഒരു ഗോള്‍ മടക്കാന്‍ പിഎസ്‌ജിക്കും സാധിച്ചു. 56-ാം മിനിട്ടില്‍ ലൂക്കാസ് ഹെര്‍ണാണ്ടസായിരുന്നു (Lucas Hernandez) സന്ദര്‍ശകര്‍ക്കായി ഗോള്‍ മടക്കിയത്. മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ഫാബിയാന്‍ ഷാറിലൂടെയാണ് (Fabian Schar) ന്യൂകാസില്‍ യുണൈറ്റഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ജയത്തോടെ ഗ്രൂപ്പ് എഫില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ന്യൂകാസിലിനായി. മൂന്ന് പോയിന്‍റുള്ള പിഎസ്‌ജിയാണ് ഗ്രൂപ്പില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ (UCL Points Table).

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.