ETV Bharat / sports

Champions League | എസി മിലാൻ, ചെൽസി മുഖാമുഖം; അട്ടിമറിയുമായി ഡൈനാമോ സാഗ്രബ്

1999 സീസണിന് ശേഷം ആദ്യമായാണ് എസി മിലാനും ചെൽസിയും ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്.

UEFA CHAMPIONS LEAGUE GROUP ANALYSIS  CHAMPIONS LEAGUE GROUP ANALYSIS AND PREDICTIONS  UCL Group analysis  Champions League  യുവേഫ ചാമ്പ്യൻസ് ലീഗ്  എസി മിലാൻ  ചെൽസി  റെഡ്‌ബുൾ സാൽസ്ബർഗ്  ഡൈനാമോ സാഗ്രബ്  Chelsea FC  AC Milan  RB salzburg  dinamo zagreb fc  ucl updates  ucl group analysis
Champions League | എസി മിലാൻ, ചെൽസി മുഖാമുഖം; അട്ടിമറിയുമായി ഡൈനാമോ സാഗ്രബ്
author img

By

Published : Sep 11, 2022, 8:56 PM IST

ഹൈദരാബാദ്: യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മികച്ച റെക്കോഡുകളുളള ടീമുകളാണ് ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനും പ്രീമിയർ ലീഗ് ക്ലബായ ചെൽസി എഫ്‌സിയും. ഇവർക്കൊപ്പം ഓസ്ട്രിയൻ ടീമായ റെഡ്ബുൾ സാൽസ്‌ബർഗും ക്രൊയേഷ്യൻ ലീഗ് ജേതാക്കളായ ഡൈനാമോ സാഗ്രബും ചേരുന്നതാണ് ചാമ്പ്യൻസ് ലീഗ് 2022-23 സീസണിലെ ഗ്രൂപ്പ് ഇ. 1999 സീസണിന് ശേഷം ആദ്യമായാണ് എസി മിലാനും ചെൽസിയും ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്.

ഗ്രൂപ്പ് ഇ: എസി മിലാൻ, ചെൽസി, റെഡ്‌ബുൾ സാൽസ്ബർഗ്, ഡൈനാമോ സാഗ്രബ്

എസി മിലാൻ: 11 വർഷത്തിന് ശേഷം ആദ്യമായി ഇറ്റാലിയൻ സിരി എ കിരീടം സ്വന്തമാക്കിയാണ് ഇത്തവണ എസി മിലാന്‍റെ വരവ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ കിരീടങ്ങളുടെ കണക്കെടുത്താൽ ഏഴ് കിരീടങ്ങളുമായി റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാമതാണ് എസി മിലാൻ. 1963, 1969, 1989, 1990, 1994, 2003, 2007 വർഷങ്ങളിലാണ് മിലാൻ യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്.

ഒരു പതിറ്റാണ്ടിന് ശേഷം റൊസനേരിയിൽ മിലാൻ ആരാധകർ സ്വപ്‌നം കാണാൻ തുടങ്ങിയിരിക്കുന്നു. സ്റ്റെഫാനോ പിയോളിയുടെ ശിക്ഷണത്തിൽ സ്ലാറ്റൻ ഇബ്രാമോവിച്ചിന്‍റെയും യുവതാരങ്ങളുടെയും മികവിൽ ഉയർത്തെഴുനേൽപ്പന്‍റെ പാതയിലാണ്. കഴിഞ്ഞ സീസണിൽ പരിശീലകൻ സ്റ്റെഫാനോ പിയോളിക്ക് കീഴിൽ ലീഗ് കിരീടം നേടിയ മിലാൻ കൂടുതൽ പ്രതീക്ഷകളുമായാണ് മത്സരത്തിനെത്തുന്നത്. അതോടൊപ്പം തന്നെ ഈ സമ്മർ ട്രാൻസ്‌ഫറിൽ ലിവർപൂളിൽ നിന്ന് ഡിവോക് ഒറിഗി, കഴിഞ്ഞ സീസണിൽ ബെൽജിയൻ ടീമായ ക്ലബ് ബ്രൂഷിനായി മികച്ച പ്രകടനം പുറത്തെടുത്ത ചാൾസ് ഡി കെറ്റലേയറും മിലാന്‍റെ മുന്നേറ്റത്തിന് കരുത്തേകും.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്നും കൂടുതൽ മികച്ച പ്രകടനമാകും ടീമിൽ നിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്. ലിവർപൂൾ, അത്‌ലറ്റികോ മാഡ്രിഡ്, പോർട്ടോ എന്നീ ടീമുകളൊപ്പം ഉൾപ്പെട്ടിരുന്ന മിലാൻ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. യുറോപ്പ ലീഗിൽ മത്സരക്കാനുള്ള അവസരം കൂടെ ലഭിച്ചിരുന്നില്ല. പരിക്ക് മൂലം 40 വയസ് പൂർത്തിയായ സ്വീഡിഷ് ഇതിഹാസം സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന് ഗ്രൂപ്പ് ഘട്ടത്തിൽ ടീമിനൊപ്പം ഉണ്ടാവില്ല.

ചെൽസി: പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ ഈ സീസണിലെ പ്രീമിയർ ലീഗിലെ പ്രകടനം അത്ര മികച്ചതല്ല. അതോടൊപ്പം തന്നെ ചാമ്പ്യൻസ് ലീഗിലെ ഡൈനാമോ സാഗ്രബിനെതിരായ മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവിയാണ് അവർ വഴങ്ങിയത്. തോൽവിക്ക് പിന്നാലെ 2021 ൽ ചാമ്പ്യൻസ് ലീഗും എഫ് എ കപ്പുമടക്കം നേടിക്കൊടുത്ത പരിശീലകൻ തോമസ് ടുഷേലിനെ പുറത്താക്കിയിരുന്നു. പകരം ബ്രൈറ്റൺ പരിശീലകനായ ഗ്രഹാം പോട്ടറിനെയാണ് ചെൽസി പരിശീലകനായി എത്തിച്ചിരിക്കുന്നത്.

റഷ്യക്കാരാനായ റോമൻ അബ്രമോവിച്ച് ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബൊഹ്‌ലിക്ക് കൈമാറിയതോടെ കൂടുതൽ മാറ്റങ്ങളുമായിട്ടാണ് ഈ സീസൺ ആരംഭിച്ചത്. മാഞ്ചസ്‌റ്റർ സിറ്റിയിൽ നിന്നും റഹീം സ്റ്റെർലിങ്ങിനെ ടീമിലെത്തിച്ച ചെൽസി നാപോളിയിൽ നിന്ന് പ്രതിരോധ താരം കാലിദൗ കൊലിബാലി, ബ്രൈറ്റൺ താരം മാർക് കുകുറേയ്യ, ലെസ്റ്റർ സിറ്റിയിൽ നിന്ന് വെസ്‌ലി ഫൊഫാന, ബാഴ്‌സയിൽ നിന്ന് ഓബമെയങ്ങ് എന്നീ താരങ്ങളെയും ടീമിലെിത്തിച്ചിട്ടുണ്ട്. എന്നിരുന്നാലും സീസണിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. അതോടൊപ്പം തന്നെ പ്രതിരോധത്തിലെ വിശ്വസ്ഥനായിരുന്ന ആന്‍റോണിയോ റുഡിഗർ ടീം വിട്ടതും തിരിച്ചടിയായി.

2021 ൽ ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസി ചരിത്രത്തിൽ രണ്ട് തവണയാണ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 2012 ൽ ബയേൺ മ്യൂണിക്കിനെ അവരുടെ മൈതാനമായ അലയൻസ് അരീനയിൽ തോൽപ്പിച്ചാണ് ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്റ്റാംഫോർഡ് ബ്രിഡ്‌ജിലെത്തിക്കുന്നത്.

ALSO READ: Champions League | അനായാസം ഗ്രൂപ്പ് കടക്കാൻ ടോട്ടൻഹാം ഹോട്‌സ്‌പർ; വെല്ലുവിളിയുമായി സ്‌പോർട്ടിങ്

എഫ്‌സി സാൽസ്ബർഗ്: ഓസ്‌ട്രിയൻ ക്ലബായ സാൽസ്ബർഗ് തുടർച്ചയായ നാലാം തവണയാണ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ സീസണിൽ സെവിയ്യ, ലില്ലി, വോൾഫ്‌സ്ബർഗ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് ഘട്ടം കളിച്ച സാൽസ്ബർഗ് ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിയിരുന്നു. പ്രീ ക്വാർട്ടറിൽ ജർമ്മൻ വമ്പൻമാരായ ബയേണിനോട് 8-2 ന്‍റെ ഭീമൻ തോൽവി വഴങ്ങിയാണ് പുറത്തായത്.

കഴിഞ്ഞ സീസണിലെ പ്രകടനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രിയൻ ലീഗ് ജേതാക്കളുടെ വരവ്. എന്നാൽ അവസാന സീസണിൽ ടീമിന്‍റെ ്പ്രകടനത്തിൽ നിർണായക പങ്കുവഹിച്ച പത്തോളം താരങ്ങളാണ് ടീം വിട്ടത്. ഇത് ടീമിന്‍റെ പ്രകടനത്തിൽ എത്രത്തോളം കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

ഡൈനാമോ സാഗ്രെബ്: ക്രൊയേഷ്യൻ ലീഗ് ജേതാക്കാളായാണ് സാഗ്രെബിന്‍റെ വരവ്. ലീഗിന്‍റെ അവസാന 17 സീസണിൽ 16 ലും കിരീടങ്ങൾ നേടിയ ടീമാണ്. എന്നാൽ ഇതുവരെ ചാമ്പ്യൻസ് ലീഗിൽ കളിച്ച 37 ഗ്രൂപ്പ് മത്സരങ്ങളിൽ നാലെണ്ണം മാത്രമാണ് അവർക്ക് വിജയിക്കാനായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ വമ്പൻമാരായ ചെൽസിക്ക് എതിരില്ലാത്ത ഒരു ഗോളിന്‍റെ ഞെട്ടിപ്പിക്കുന്ന തോൽവി സമ്മാനിച്ചാണ് ഈ സീസൺ തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.