ETV Bharat / sports

Uefa Champions League Group A | യുണൈറ്റഡും ബയേണും നേർക്കുനേർ.. വെല്ലുവിളിയാകാൻ ഗലാട്ടസറെ

Must watch matches in Champions League Group A : ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, കോപ്പൻഹേഗൻ, ഗലാട്ടസറെ എന്നിവരാണ് ഗ്രൂപ്പ് എയിൽ മാറ്റുരയ്‌ക്കുന്നത്. കരുത്തരായ ബയേണും യുണൈറ്റഡ് ഗ്രൂപ്പ് ഘട്ടം കടക്കുമെന്നാണ് വിലയിരുത്തൽ

UCL A  Must watch matches in Group A  Uefa Champions League Group A  Champions League Group A Review  യുവേഫ ചാമ്പ്യൻസ് ലീഗ്  Champions league without Messi and Ronaldo  Uefa Champions League news  Bayern Munich vs Manchester United  Galatasaray  Copenhagen FC  Bayern Munich  Manchester United  ബയേൺ മ്യൂണിക്  മാഞ്ചസ്റ്റർ യുണൈറ്റഡ്  കോപ്പൻഹേഗൻ ഗലാട്ടസറെ
Uefa Champions League Group A Review
author img

By ETV Bharat Kerala Team

Published : Sep 12, 2023, 10:48 AM IST

ലോകമെമ്പാടുമുള്ള കാൽപന്ത് കളിയാരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടങ്ങൾക്ക് തുടക്കമാകുകയാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് (Uefa Champions League), യൂറോപ്യൻ ക്ലബ് ഫുട്‌ബോളിലെ താരതമ്പുരാക്കൻമാരെ നിർണയിക്കുന്ന ജീവൻമരണ പോരാട്ടങ്ങൾ. ആരാധകർക്കും ഫുട്‌ബോൾ നിരീക്ഷകർക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് വീറും വാശിയും കൈമുതലാക്കി, പുതുതന്ത്രങ്ങൾ മെനഞ്ഞ് തുകൽപന്തിൽ മായാജാലം തീർക്കാൻ യൂറോപ്യൻ ഫുട്‌ബോൾ മാമാങ്കം തിരികെയെത്തുകയാണ്. 20 വർഷത്തിന് ശേഷമാണ് സൂപ്പർ താരങ്ങളായ ലയണൽ മെസിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് വേദിയൊരുങ്ങുന്നത് (Champions league without Messi and Ronaldo).

ഫ്രാൻസിലെ മൊണാക്കോയിൽ നടന്ന ഡ്രോയിലാണ് 2023-24 സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ചിത്രം തെളിഞ്ഞത്. ഫ്രഞ്ച് ചാമ്പ്യൻമാരായ പിഎസ്‌ജി, ജർമൻ ക്ലബായ ബൊറൂസിയ ഡോർട്‌മുണ്ട്, ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ, പ്രീമിയർ ലീഗിലെ പുത്തൻപണക്കാരായ ന്യൂകാസിൽ യുണൈറ്റഡ് എന്നിവർ ഉൾപ്പെട്ട ഗ്രൂപ്പ് എഫാണ് കടുപ്പമേറിയ പോരാട്ടങ്ങൾക്ക് സാക്ഷിയാകുക. അതേസമയം നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി താരതമ്യേന ദുർബലരായ ടീമുകളെയാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടുക. ഇതോടൊപ്പം തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ വളരെ വാശിയേറിയ പോരാട്ടങ്ങളാണുള്ളത്. ഗ്രൂപ്പുകളും പ്രധാന പോരാട്ടങ്ങളും ഏതെല്ലാമാണെന്ന് പരിശോധിക്കാം.. ഏതെല്ലാം ടീമുകൾ അവസാന 16 ഇടംപിടിക്കാൻ സാധ്യതയുണ്ടെന്നും നോക്കാം (Uefa Champions League Group A).

ഗ്രൂപ്പ് എ: ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ യുണൈറ്റഡ്, കോപ്പൻഹേഗൻ, ഗലാട്ടസറെ

ജർമ്മൻ വമ്പൻമാരായ ബയേണും പ്രീമിയർ ലീഗിലെ പ്രതാപികളായ മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ഗ്രൂപ്പിലെ ഫേവറൈറ്റ്സുകൾ. ഈ രണ്ട് വമ്പൻമാരും അനായാസം നോക്കൗട്ടിലേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, തുർക്കിഷ് ലീഗിലെ അതികായരായ ഗലാട്ടസറെ അപ്രതീക്ഷ പ്രകടനവുമായി മറ്റു ടീമുകൾക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുണ്ട്. ഹോം മത്സരങ്ങളിൽ തുർക്കി ക്ലബുകളെ മറികടക്കുക എന്നത് വളരെ പ്രയാസകരമായ ഒന്നാണ്. ഇതിന്‍റെ പ്രധാന കാരണമായിട്ട് കണക്കാക്കുന്നത് അവരുടെ ആരാധകരെ തന്നെയാണ്. അത്തരത്തിൽ ഇവർ സ്റ്റേഡിയത്തിൽ സൃഷ്‌ടിക്കുന്ന അന്തരീക്ഷത്തിൽ കളിച്ചുജയിക്കുക എന്നത് അത്ര എളുപ്പമായിരിക്കില്ല.

ബയേൺ മ്യൂണിക് (Bayern Munich): പരിശീലകൻ തോമസ് ടുഷേലിന് കീഴിൽ കിരീട പ്രതീക്ഷയുമായിട്ടാണ് ബയേൺ മ്യൂണിക് വരുന്നത്. ചെൽസിയെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ടുഷേൽ പിഎസ്‌ജിയെ ഫൈനലിലെത്തിച്ചിരുന്നു. കഴിഞ്ഞ സിസണിൽ ക്വാർട്ടർ ഫൈനലിലാണ് ജർമൻ വമ്പൻമാർ പുറത്തായത്. ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയോട് ഇരുപാദങ്ങളിലുമായി 1-4നായിരുന്നു തോൽവി.

ലെവൻഡോസ്‌കി ടീം വിട്ടതോടെ ബയേണിന്‍റെ മുന്നേറ്റത്തിലെ കരുത്ത് ചോർന്നിരുന്നു. പകരക്കാരനായി ലിവർപൂളിൽ നിന്നും സെനഗൽ താരം സാദിയോ മാനെയെ എത്തിച്ചെങ്കിലും സഹതാരമായ ലിറോയ് സാനെയുമായുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് ടീമിലിൽ നിന്ന് പുറത്താക്കിയിരുന്നു. ഇംഗ്ലീഷ് ഗോളടിയന്ത്രമായ ഹാരി കെയ്‌നെ ടീമിലെത്തിച്ചാണ് ഇത്തവണ മുന്നേറ്റത്തിന്‍റെ മൂർച്ച കൂട്ടിയത്. അതോടൊപ്പം തന്ന പ്രതിരോധത്തിന് കരുത്തേകാൻ നാപോളിയിൽ നിന്ന് ദക്ഷിണ കൊറിയൻ താരം കിം മിൻ ജെയുമായി കരാറിലെത്തി.

പരിചയസമ്പന്നരായ തോമസ് മുള്ളർ, മാനുവൽ ന്യുയർ, അൽഫോൻസോ ഡേവിസ് അടക്കമുള്ള താരങ്ങൾക്കൊപ്പം, മാന്ത്രിക ഫുട്ബോൾ പുറത്തെടുക്കുന്ന ജമാൽ മുസിയാല, മിഡ്‌ഫീൽഡിൽ എണ്ണയിട്ട യന്ത്രം പോലെ കളിക്കുന്ന ജോഷ്വ കിമ്മിച്ച് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നതോടെ ടീം കൂടുതൽ കരുത്തരാകും.

മാഞ്ചസ്‌റ്റർ യുണൈറ്റഡ് (Manchester United): കഴിഞ്ഞ സീസണിൽ യോഗ്യത നേടാനായിരുന്നില്ല മാഞ്ചസ്‌റ്റർ യുണൈറ്റഡിന്. ഇത്തവണ പ്രീമിയർ ലീഗിൽ മൂന്നാമത് ഫിനിഷ് ചെയ്‌താണ് യൂറോപ്യൻ പോരാട്ടത്തിനെത്തുന്നത്. സമീപകാലത്ത് ഇംഗ്ലീഷ് വമ്പൻമാരുടെ പ്രകടനം അത്ര മികച്ചതല്ല. ഡച്ച് പരിശീലകനായ എറിക് ടെൻ ഹാഗ് ചുമതലയേറ്റതോടെ തിരിച്ചുവരവിന്‍റെ സൂചനകൾ നൽകിയെങ്കിലും ക്ലബിലെ സാഹചര്യങ്ങൾ അത്ര പ്രതീക്ഷ നൽകുന്നതല്ല.

പ്രധാന താരങ്ങളുടെ പരിക്കും ഫോമില്ലായ്‌മയും അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ടീം കടന്നുപോകുന്നത്. അതോടൊപ്പം മധ്യനിരയിൽ കളിനിയന്ത്രിക്കുന്നതിലും ടെൻ പുതുതായി കൊണ്ടുവന്ന കളിശൈലിയുമായി താരങ്ങൾ ഇണങ്ങാത്തതും പ്രധാന വെല്ലുവിളിയാണ്. ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ചെൽസിയിൽ നിന്ന് മേസൺ മൗണ്ടിനെ മധ്യനിരയിലേക്ക് എത്തിച്ചെങ്കിലും കാര്യമായ മാറ്റമുണ്ടാക്കാനായിരുന്നില്ല.

തുടർന്ന് ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന മണിക്കൂറിൽ മൊറോക്കൻ ഡിഫന്‍സീവ് മിഡ്‍ഫീല്‍ഡര്‍ സൊഫ്‍യാന്‍ അമ്രബാതുമായി യുണൈറ്റഡ് കരാറിലെത്തിയിട്ടുണ്ട്. താരത്തിന്‍റെ വരവോടെ മധ്യനിരയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഡി ഗിയയ്‌ക്ക് പകരക്കാരനായി സ്വീപ്പർ ഗോൾ കീപ്പറായ ആൻഡ്രെ ഒനാനയെ ടീമിലെത്തിച്ചിട്ടുണ്ട്. പ്രധാന താരങ്ങളെല്ലാം പരിക്കിൽ നിന്ന് മോചിതരായി തിരികെയെത്തുന്ന സാഹചര്യത്തിൽ നോക്കൗട്ട് പ്രതീക്ഷ സജീവമാക്കാനാകും യുണൈറ്റഡിന്‍റെ ശ്രമം.

ഗലാട്ടസറെ (Galatasaray): ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന ഗലാട്ടസറെ ഇത്തവണ മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. വിൽഫ്രഡ് സാഹ, ഹാകിം സിയെച്ച് എന്നി താരങ്ങളെയാണ് പുതുതായി ടീമിലെത്തിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ കഴിഞ്ഞ സീസണിൽ ടീമിലെത്തിയ അർജന്‍റൈൻ താരം മൗറോ ഇകാർഡി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗലാട്ടസറെ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ.

ചില മത്സരഫലങ്ങളുടെ അടിസ്ഥാനത്തിലാണ് തുർക്കിയിലെ മത്സരങ്ങൾ കടുപ്പമായിരിക്കും എന്ന് പറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡും ഗലാട്ടസറെ ആറു തവണയാണ് ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഏറ്റുമുട്ടിയത്. അതിൽ രണ്ട് തവണ യുണൈറ്റഡ് വിജയിച്ചപ്പോൾ ഒരു വിജയം തുർക്കി ടീമിനായിരുന്നു. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. എന്നാൽ യുണൈറ്റഡിനെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ ഗലാട്ടസറെയുടെ ഹോം സ്റ്റേഡിയത്തിൽ ഇതുവരെ ജയിക്കാനായിട്ടില്ല. ബയേൺ മ്യൂണിക്കിനും ഇതുവരെ ഗലാട്ടസറെയുടെ മൈതാനത്ത് അവരെ തോൽപിക്കാനായിട്ടില്ലെന്നതാണ് വസ്‌തുത.

കോപ്പൻഹേഗൻ (Copenhagen FC): ഡാനിഷ് ലീഗ് ജേതാക്കളായിട്ടാണ് ഇത്തവണ യുറോപ്യൻ പോരാട്ടത്തിനെത്തുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്‌റ്റർ സിറ്റിയും ഡോർട്‌മുണ്ടും അടക്കമുള്ള ഗ്രൂപ്പിലായിരുന്നു സ്ഥാനം. എവേ മത്സരങ്ങളിൽ കാര്യമായ പ്രകടനങ്ങൾ പുറത്തെടുക്കാനായിരുന്നില്ലെങ്കിലും ഹോം മത്സരങ്ങളിൽ കോപ്പൻഹേഗൻ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഡെൻമാർക്കിൽ നടന്ന മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും സിറ്റി അടക്കമുള്ള വമ്പൻമാരെ സമനിലയിൽ തളയ്‌ക്കാനായിരുന്നു. എങ്കിലും ഇത്തവണയും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഗ്രൂപ്പിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.