ETV Bharat / sports

UCL: ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍; സമനിലയുമായി രക്ഷപ്പെട്ട് ബയേണ്‍

author img

By

Published : Feb 17, 2022, 12:11 PM IST

21-ാം മിനിട്ടിൽ അഡാമുവിലൂടെ ലീഡെടുത്ത സാൽസ്ബ‍ർഗിനോട് 90-ാം മിനിട്ടിൽ കിംഗ്‌സ്‌ലി കോമാൻ നേടിയ ഗോളിലാണ് ബയേൺ സമനില നേടിയത്. ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്.

ucl results  inter milan x liverpool  bayern munich x salzburg  ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍  സമനിലയുമായി രക്ഷപ്പെട്ട് ബയേണ്‍  mohammed salah  re[berto firmino  റോബർട്ടോ ഫി‍ർമിനോ  മുഹമ്മദ് സലാ
UCL:ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍; സമനിലയുമായി രക്ഷപ്പെട്ട് ബയേണ്‍

മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിന് ജയം. ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്. 75-ാം മിനിറ്റിൽ റോബർട്ടോ ഫി‍ർമിനോയും 83-ാം മിനിറ്റിൽ മുഹമ്മദ് സലായുമാണ് ഗോൾ നേടിയത്. രണ്ടാംപാദ മത്സരം മാ‍ർച്ച് എട്ടിന് ലിവർ‍പൂളിന്‍റെ മൈതാനത്ത് നടക്കും.

ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സാൽസ്ബർഗിനെതിരെ തോൽവിയിൽ നിന്നു രക്ഷപ്പെട്ടു ബയേൺ മ്യൂണിക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 21-ാം മിനിട്ടിൽ അഡാമുവിലൂടെ സാൽസ്ബ‍ർഗ് ബയേണിനെ ഞെട്ടിച്ചു ലീഡെടുത്തു. പന്ത്രണ്ടാം മിനിറ്റിൽ പരിക്കേറ്റ നോഹ ഒകാഫുവിനു പകരക്കാനായി കളത്തിൽ ഇറങ്ങി അഡാമു പത്തുമിനിറ്റിനകം തന്നെ ഗോൾ നേടി.

7 matches. 7 wins.

Are Liverpool the Champions League favorites? 👀 pic.twitter.com/GGudbgsVVq

— ESPN FC (@ESPNFC) February 16, 2022 " class="align-text-top noRightClick twitterSection" data=" ">

90-ാം മിനിട്ടിൽ കിംഗ്‌സ്‌ലി കോമാൻ നേടിയ ഗോളിലൂടെയാണ് ബയേൺ സമനിലയുമായി രക്ഷപ്പെട്ടത്. തോമസ് മുള്ളർ ഹെഡ് ചെയ്‌തു നൽകിയ പന്തിൽ നിന്നാണ് ഫ്രഞ്ച് താരം വല ചലിപ്പിച്ചത്. രണ്ടാംപാദ മത്സരം മാർച്ച് ഒമ്പതിന് ബയണിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടക്കും.

  • ⏰ RESULTS ⏰

    Late drama. AGAIN.

    🔴 Firmino & Salah inspire Liverpool to hard-fought victory at Inter
    😮 Coman snatches draw for Bayern; Salzburg led via substitute Adamu

    🔝 Which players impressed tonight?#UCL

    — UEFA Champions League (@ChampionsLeague) February 16, 2022 " class="align-text-top noRightClick twitterSection" data=" ">

ഈ മത്സരത്തിലെ സമനിലയോടെ ചാമ്പ്യൻസ് ലീഗിൽ 22 എവേ മത്സരങ്ങളിലും റൗണ്ട് ഓഫ് 16ൽ 10 എവേ മത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുകയാണ് ബയേൺ.

ALSO READ: റയലിനെതിരായ പെനാല്‍റ്റി നഷ്‌ടം ; മെസിയുടെ പേരിലും ഒരു നാണക്കേടിന്‍റെ റെക്കോഡ്

മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യപാദ പ്രീക്വാർട്ടറിൽ ലിവർപൂളിന് ജയം. ഇറ്റാലിയൻ വമ്പൻമാരായ ഇന്‍റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലിവർപൂൾ തോൽപിച്ചത്. 75-ാം മിനിറ്റിൽ റോബർട്ടോ ഫി‍ർമിനോയും 83-ാം മിനിറ്റിൽ മുഹമ്മദ് സലായുമാണ് ഗോൾ നേടിയത്. രണ്ടാംപാദ മത്സരം മാ‍ർച്ച് എട്ടിന് ലിവർ‍പൂളിന്‍റെ മൈതാനത്ത് നടക്കും.

ചാമ്പ്യൻസ് ലീഗിൽ ഓസ്ട്രിയൻ ക്ലബ്ബായ റെഡ് ബുൾ സാൽസ്ബർഗിനെതിരെ തോൽവിയിൽ നിന്നു രക്ഷപ്പെട്ടു ബയേൺ മ്യൂണിക്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 21-ാം മിനിട്ടിൽ അഡാമുവിലൂടെ സാൽസ്ബ‍ർഗ് ബയേണിനെ ഞെട്ടിച്ചു ലീഡെടുത്തു. പന്ത്രണ്ടാം മിനിറ്റിൽ പരിക്കേറ്റ നോഹ ഒകാഫുവിനു പകരക്കാനായി കളത്തിൽ ഇറങ്ങി അഡാമു പത്തുമിനിറ്റിനകം തന്നെ ഗോൾ നേടി.

90-ാം മിനിട്ടിൽ കിംഗ്‌സ്‌ലി കോമാൻ നേടിയ ഗോളിലൂടെയാണ് ബയേൺ സമനിലയുമായി രക്ഷപ്പെട്ടത്. തോമസ് മുള്ളർ ഹെഡ് ചെയ്‌തു നൽകിയ പന്തിൽ നിന്നാണ് ഫ്രഞ്ച് താരം വല ചലിപ്പിച്ചത്. രണ്ടാംപാദ മത്സരം മാർച്ച് ഒമ്പതിന് ബയണിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടക്കും.

  • ⏰ RESULTS ⏰

    Late drama. AGAIN.

    🔴 Firmino & Salah inspire Liverpool to hard-fought victory at Inter
    😮 Coman snatches draw for Bayern; Salzburg led via substitute Adamu

    🔝 Which players impressed tonight?#UCL

    — UEFA Champions League (@ChampionsLeague) February 16, 2022 " class="align-text-top noRightClick twitterSection" data=" ">

ഈ മത്സരത്തിലെ സമനിലയോടെ ചാമ്പ്യൻസ് ലീഗിൽ 22 എവേ മത്സരങ്ങളിലും റൗണ്ട് ഓഫ് 16ൽ 10 എവേ മത്സരങ്ങളിലും തോൽവിയറിയാതെ കുതിക്കുകയാണ് ബയേൺ.

ALSO READ: റയലിനെതിരായ പെനാല്‍റ്റി നഷ്‌ടം ; മെസിയുടെ പേരിലും ഒരു നാണക്കേടിന്‍റെ റെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.