ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിന്‍റെ വനിത ഡബിൾസിൽ ചരിത്ര നേട്ടം കൊയ്‌ത് മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്‍റെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത ജോഡി എന്ന നേട്ടമാണ് ഇന്ത്യൻ സഖ്യം നേടിയത്. കൊറിയൻ രണ്ടാം സീഡായ ലീ സോഹി-ഷിൻ സ്യൂങ്ചാൻ സഖ്യത്തിനെതിരെ അട്ടിമറി വിജയമാണ് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം നേടിയത്. സ്കോർ: 14-21, 22-20, 21-15.
-
Everyone wanted to know what will Tressa/Gayatri do if they didn't win against the 2nd seeded 🇰🇷 pair today. Guess we would never know 😎
— BAI Media (@BAI_Media) March 18, 2022 " class="align-text-top noRightClick twitterSection" data="
'Boss Ladies' are through to the semis of super 1000 event for the 1️⃣st time in style 🔥#AllEngland2022#IndiaontheRise#Badminton pic.twitter.com/EiijH4gYbg
">Everyone wanted to know what will Tressa/Gayatri do if they didn't win against the 2nd seeded 🇰🇷 pair today. Guess we would never know 😎
— BAI Media (@BAI_Media) March 18, 2022
'Boss Ladies' are through to the semis of super 1000 event for the 1️⃣st time in style 🔥#AllEngland2022#IndiaontheRise#Badminton pic.twitter.com/EiijH4gYbgEveryone wanted to know what will Tressa/Gayatri do if they didn't win against the 2nd seeded 🇰🇷 pair today. Guess we would never know 😎
— BAI Media (@BAI_Media) March 18, 2022
'Boss Ladies' are through to the semis of super 1000 event for the 1️⃣st time in style 🔥#AllEngland2022#IndiaontheRise#Badminton pic.twitter.com/EiijH4gYbg
ഒരു മണിക്കൂർ ഏഴ് മിനിട്ട് നീണ്ടുനിന്ന മത്സരത്തിൽ ഞെട്ടിക്കുന്ന വിജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്. ആദ്യ സെറ്റ് പരാജയപ്പെട്ടുവെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളിൽ ഇന്ത്യൻ സഖ്യം മികച്ച പ്രകടനത്തോടെ മത്സരത്തിലേക്ക് തിരിച്ചുവന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യൻ യുവതാരം ലക്ഷ്യ സെൻ നേരത്തെ സെമിയിൽ പ്രവേശിച്ചിരുന്നു. ചൈനയുടെ ലു ഗുവാങ് സുവിനെ തകർത്താണ് ഇന്ത്യൻ താരം സെമിയിലേക്ക് മുന്നേറിയത്.
ALSO READ: EPL | ആരാധകന്‍റെ വിചിത്ര പ്രതിഷേധം; എവർട്ടൺ- ന്യൂകാസിൽ മത്സരം നിർത്തിവച്ചു
അതേസമയം പുരുഷ ഡബിൾസിൽ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാനായില്ല. ഇന്തോനേഷ്യൻ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിന്‍റെ പരാജയം. സ്കോർ: 22-24 17-21.