ETV Bharat / sports

ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിത ടീമിലോ, പുരുഷ ടീമിലോ കളിക്കാം; ചരിത്രപരമായ തീരുമാനവുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

അമേച്വര്‍, യൂത്ത്, ഫുട്‌സാല്‍ തലങ്ങളില്‍ അടുത്ത സീസണ്‍ മുതല്‍ക്കാണ് നിയമം നടപ്പിലാക്കുക.

Transgender footballers in Germany can choose men s or women s team  German football federation  German Football Association  Transgender footballers  ട്രാന്‍സ്‌ജെന്‍ഡര്‍ ഫുട്‌ബോളര്‍  ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിത ടീമിലോ, പുരുഷ ടീമിലോ കളിക്കാം; ചരിത്രപരമായ തീരുമാനവുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
author img

By

Published : Jun 24, 2022, 7:43 AM IST

ബര്‍ലിന്‍: ഫുട്‌ബോളില്‍ ചരിത്രപരമായ തീരുമാനവുമായി ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. ഇനിമുതല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് അവര്‍ക്കിഷ്‌ടമുള്ള രീതിയില്‍ വനിത ടീമിലോ, പുരുഷ ടീമിലോ കളിക്കാമെന്ന് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ വൈദ്യപരശോധനകള്‍ക്കും ലിംഗ നിര്‍ണയത്തിനും ശേഷം അതിനനുസരിച്ചുള്ള ടീം തെരഞ്ഞെടുക്കാനാണ് അനുവദിച്ചിരുന്നത്.

അമേച്വര്‍, യൂത്ത്, ഫുട്‌സാല്‍ തലങ്ങളില്‍ അടുത്ത സീസണ്‍ മുതല്‍ക്കാണ് നിയമം നടപ്പിലാക്കുക. ട്രാൻസ്‌ജെൻഡർ താരങ്ങള്‍ക്ക് വനിതകളുടെ മത്സരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ സ്വിമ്മിങ്‌ വേൾഡ് ഗവേണിങ്‌ ബോഡിയായ ഫിനയുടേയും, അന്താരാഷ്‌ട്ര റഗ്‌ബി ലീഗിന്‍റേയും തീരുമാനത്തിന് പിന്നാലെയാണ് ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍റെ വിപ്ലവകരമായ തീരുമാനം.

വനിതകളുടെ എലൈറ്റ് റേസുകളിൽ ട്രാൻസ്‌ജെൻഡർ നീന്തല്‍ താരങ്ങള്‍ക്ക് ഫിന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര റഗ്‌ബി ലീഗും (ഐആര്‍എ) സമാന തീരുമാനമെടുത്തത്. മരുന്നിലൂടെ ടെസ്റ്റോസ്റ്റിറോൺ (പുരുഷ ലൈംഗിക ഹോർമോൺ) അളവ് കുറച്ചിട്ടും, വനിതകളേക്കാള്‍ ട്രാൻസ്‌ജെൻഡർ അത്‌ലറ്റുകള്‍ ക്ഷമത നിലനിർത്തുന്നുവെന്ന് ഫിന സയന്‍റിഫിക് പാനല്‍ കണ്ടെത്തിയിരുന്നു.

പ്രായപൂർത്തിയാകുമ്പോഴും കൗമാരത്തിലും ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ നൽകുന്ന ശാരീരിക വലിപ്പം, കൂടുതൽ ഊർജവും ബലവും മറ്റു താരങ്ങൾക്ക് വെല്ലുവിളിയുയർത്തുമെന്ന് ഐആര്‍എല്ലും പ്രസ്‌താനയില്‍ അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.