ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുത്തന്‍ റെക്കോഡിട്ട് ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഹാരി കെയ്‌ന്‍. പ്രീമിയർ ലീഗില്‍ ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡാണ് ഹാരി കെയ്ന്‍ നേടിയത്. വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ലക്ഷ്യം കണ്ടതോടെ ടോട്ടനത്തിനായി കെയ്‌നിന്‍റെ അക്കൗണ്ടില്‍ 185 ഗോളുകളായി.
ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ റെക്കോഡാണ് പഴങ്കഥയായത്. സിറ്റിയ്ക്ക് വേണ്ടി 184 ഗോളുകളാണ് സെര്‍ജിയോ അഗ്യൂറോ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 183 ഗോളുകള്‍ നേടിയ വെയ്ന്‍ റൂണി, ആഴ്‌സണലിനായി 175 ഗോളുകള്‍ നേടിയ തിയറി ഹെന്‍റി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനത്ത്.
ടോട്ടനത്തിനായുള്ള കെയ്‌നിന്‍റെ 250ാം ഗോളായിരുന്നു ഇത്. 16 ഗോളുകള്‍ കൂടി നേടിയാല്‍ ടോട്ടനത്തിന്‍റെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരനാവാന്‍ 29കാരനായ കെയ്‌ന് സാധിക്കും. 266 ഗോളുകളുമായി ജിമ്മി ഗ്രീവ്‌സാണ് നിലവില്‍ ഈ പട്ടികയില്‍ തലപ്പത്തുള്ളത്.
അതേസമയം വോള്‍വ്‌സിനെതിരായ മത്സരത്തില്‍ ടോട്ടന്‍ഹാം ഏകപക്ഷീയമായ ഒരു ഗോളിന് വിജയം പിടിച്ചു. 64ാം മിനിട്ടിലാണ് കെയ്‌ന്‍ സ്‌പര്‍സിന്‍റെ വിജയ ഗോള്‍ നേടിയത്. ഇവാൻ പെരിസിച്ചാണ് ഗോളിന് വഴിയൊരുക്കിയത്.
also read: premier league: കുതിപ്പ് തുടര്‍ന്ന് പീരങ്കിപ്പട, ടോട്ടന്‍ഹാമിനും ജയം