ETV Bharat / sports

പാരാലിമ്പിക്‌സ് : ബാഡ്‌മിന്‍റണിൽ മെഡലുറപ്പിച്ച് ഇന്ത്യ, പ്രമോദ് ഭഗത് ഫൈനലിൽ - ബാഡ്‌മിന്‍റണിൽ മെഡലുറപ്പിച്ച് ഇന്ത്യ

ജപ്പാന്‍റെ ദയ്‌സുകി ഫുജിഹരയെ പ്രമോദ് കീഴടക്കിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്

Tokyo Paralympics  Pramod Bhagat  പ്രമോദ് ഭഗത്  പാരാലിമ്പിക്‌സ്  ടോക്കിയോ പാരാലിമ്പിക്‌സ്  ബാഡ്‌മിന്‍റണ്‍  മനോജ് സര്‍ക്കാർ  ബാഡ്‌മിന്‍റണിൽ മെഡലുറപ്പിച്ച് ഇന്ത്യ  പ്രമോദ് ഭഗത് ഫൈനലിൽ
പാരാലിമ്പിക്‌സ്; ബാഡ്‌മിന്‍റണിൽ മെഡലുറപ്പിച്ച് ഇന്ത്യ, പ്രമോദ് ഭഗത് ഫൈനലിൽ
author img

By

Published : Sep 4, 2021, 10:08 AM IST

ടോക്കിയോ : പാരാലിമ്പിക്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച കൊയ്‌ത്തുമായി കുതിക്കുന്ന ഇന്ത്യക്കായി 14-ാം മെഡൽ ഉറപ്പിച്ച് പ്രമോദ് ഭഗത്. പുരുഷന്മാരുടെ ബാഡ്‌മിന്‍റണ്‍ എസ് എല്‍ 3 വിഭാഗത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം പ്രമോദ് ഭഗത് ഫൈനലില്‍ പ്രവേശിച്ചത്. സ്കോർ: 21-11, 21-16.

ജപ്പാന്‍റെ ദയ്‌സുകി ഫുജിഹരയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് പ്രമോദ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ബ്രിട്ടന്‍റെ ലോക രണ്ടാം നമ്പര്‍ താരം ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്‍റെ എതിരാളി. സെമിയില്‍ ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ബെതെല്‍ ഫൈനലില്‍ കടന്നത്. മനോജ് വെങ്കല മെഡലിനായി മത്സരിക്കും.

ALSO READ: 'ഗൂഗിൾ എന്‍റെ ആദ്യ കോച്ച്' ; ആദ്യ പാഠങ്ങൾ ഗൂഗിളിൽ നിന്നാണെന്ന് വെള്ളിമെഡൽ ജേതാവ് പ്രവീൺ കുമാർ

അതേസമയം എക്കാലത്തെയും വലിയ മെഡൽ കൊയ്‌ത്തുമായാണ് പാരാലിമ്പിക്‌സിൽ ഇന്ത്യ കുതിക്കുന്നത്. രണ്ട് സ്വര്‍ണം, ആറ് വെള്ളി, അഞ്ച് വെങ്കലം എന്നിവയുൾപ്പെടെ 12 മെഡലുമായി 37-ാം സ്ഥാനത്താണ് ഇന്ത്യ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.