ടോക്കിയോ: കൊവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടോക്കിയോ ഒളിമ്പിക്സ് 2021ലേക്ക് മാറ്റിവെച്ചു. ഒളിമ്പിക്സ് മത്സരങ്ങൾ 2021 ജൂലൈ 23 മുതൽ ഓഗസ്റ്റ് 8 വരെയും പാരാ ഒളിമ്പിക് മത്സരങ്ങൾ ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 5 വരെയും നടക്കും. ടോക്കിയോ ഒളിമ്പിക്സിന്‍റെ പുതിയ തീയതികളെ കുറിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും പ്രാദേശിക സംഘാടകരും തമ്മിൽ തിങ്കളാഴ്ചയാണ് ധാരണയായത്.
അതേസമയം, ഒളിമ്പിക്സ് നീട്ടിവെക്കുന്നതിലൂടെ ഉണ്ടാകുന്ന അധികച്ചെലവ് പ്രധാന വെല്ലുവിളിയാകുമെന്ന് ടോക്കിയോ 2020 പ്രസിഡന്‍റ് യോഷിരോ മോറി അന്താരാഷ്ട്ര ഫെഡറേഷനുകൾക്ക് മുന്നറിയിപ്പ് നൽകി.
ചരിത്രത്തിൽ ആദ്യമായാണ് ഒളിമ്പിക്സ് മത്സരങ്ങൾ മാറ്റിവെക്കുന്നത്. 1916, 1940, 1944 എന്നീ വർഷങ്ങളിൽ യുദ്ധ കാരണങ്ങളാൽ ഒളിമ്പിക്സ് റദ്ദാക്കിയിട്ടുണ്ട്.