സിഡ്നി: ടോക്കിയോ ഒളിമ്പിക്സിനായി 472 അത്‌ലറ്റുകളെ അയക്കുമെന്ന് ഓസ്ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു. 254 വനിത താരങ്ങളും 218 പുരുഷ താരങ്ങളുമാണ് ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2004ലെ ഏഥൻസ് ഒളിമ്പിക്സിന് ശേഷം രാജ്യം വിദേശത്തേക്ക് അയക്കുന്ന രണ്ടാമത്തെ വലിയ ടീമാണിത്. 282 അത്ലറ്റുകളാണ് ഏഥന്‍സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിരുന്നത്.
also read: ചെക്ക് റിപ്പബ്ലിക് ക്യാപ്റ്റൻ വ്‌ളാഡിമിർ ഡാരിഡ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു
അതേസമയം ഓസ്ട്രേലിയന്‍ ടീമിന്‍റെ ഭാഗമായി ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുക്കുന്ന ഒളിമ്പിക്സ് കൂടിയാവും ടോക്കിയോയിലേത്. നിലവിലെ ടീമില്‍ 53.5 ശതമാനമാണ് വനിതകളുള്ളത്. 2016ലെ റിയോ ഒളിമ്പിക്സിലാണ്( 50.90 ശതമാനം)നേരത്തെ കൂടുതല്‍ വനിതകള്‍ പങ്കെടുത്തത്.
ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി ഉള്‍പ്പെടെയുള്ള സംഘമാണ് ടോക്കിയോയിലെത്തുക. അതേസമയം ജൂലൈ 23നാണ് ടോക്കിയോ ഒളിമ്പിക്സ് ആരംഭിക്കുക.