ETV Bharat / sports

മനുഷ്യാവകാശ ലംഘനം: വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കണമെന്ന് സേവ് ടിബറ്റ് ഓർഗനൈസേഷൻ

author img

By

Published : Jan 21, 2022, 12:55 PM IST

വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുന്നതിനായി സേവ് ടിബറ്റ് ഓർഗനൈസേഷനും, ഓസ്ട്രിയയിലെ ഉയ്‌ഗൂർ അസോസിയേഷനും ചേർന്ന് പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു.

Tibetans organize rally demanding boycott of winter Olympics  winter Olympics 2022  winter Olympics china  boycott of winter Olympics over human rights violations  human rights violations china  ചൈനയുടെ മനുഷ്യാവകാശ ലംഘനം  ചൈനയിലെ വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കണമെന്ന് സേവ് ടിബറ്റ് ഓർഗനൈസേഷൻ  ചൈനയിലെ വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരണം  ചൈനക്കെതിരെ ലോക രാജ്യങ്ങൾ  വിന്‍റർ ഒളിമ്പിക്‌സ് 2022
മനുഷ്യാവകാശ ലംഘനം; ചൈനയിലെ വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കണമെന്ന് സേവ് ടിബറ്റ് ഓർഗനൈസേഷൻ

വിയന്ന: മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അടുത്ത മാസം ചൈനയിലെ ബീജിംഗിൽ നടക്കുന്ന വിന്‍റർ ഒളിമ്പിക്‌സ് ബഹിഷ്‌കരിക്കുന്നതിനായി സേവ് ടിബറ്റ് ഓർഗനൈസേഷന്‍റെ നേതൃത്വത്തിൽ ഓസ്ട്രിയയിൽ റാലി സംഘടിപ്പിച്ചു. ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹവും ഓസ്ട്രിയയിലെ ഉയ്‌ഗൂർ അസോസിയേഷനും പിന്തുണ അറിയിച്ച റാലിയിൽ 40 ഓളം ടിബറ്റൻ, ഉയ്‌ഗൂർ സംഘങ്ങൾ പങ്കെടുത്തു.

ടിബറ്റിലെ സാംസ്‌കാരിക വംശഹത്യ അവസാനിപ്പിക്കുക, ടിബറ്റ് ടിബറ്റുകാർക്കുള്ളതാണ്, ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ പാടില്ല തുടങ്ങിയ പ്ലക്കാർഡുകൾ ഉയത്തിക്കാട്ടിയാണ് പ്രതിഷേധറാലി അരങ്ങേറിയത്. റാലിയിൽ, വർഷങ്ങളോളം ചൈനയിൽ തടവിലായിരുന്ന ടിബറ്റൻ ചലച്ചിത്ര നിർമ്മാതാവ് ധോണ്ടുപ് വാങ്‌ചെൻ ബീജിംഗ് ഒളിമ്പിക്‌സിന്‍റെ നയതന്ത്ര ബഹിഷ്‌കരണത്തിൽ പങ്കെടുക്കാത്തതിനാൽ വിയന്നയെ വിമർശിച്ചു.

2008ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി (ഐഒസി) ചൈനയ്ക്ക് ഒളിമ്പിക്‌സ് നിയമവിരുദ്ധമായി നൽകിയെന്നും ധോണ്ടുപ് ആരോപിച്ചു. ഐഒസി വീണ്ടും ചൈനയ്ക്ക് വിന്‍റർ ഒളിമ്പിക്‌സ് നിയമവിരുദ്ധമായി നൽകി. ചൈനയ്ക്ക് ടിബറ്റിൽ മനുഷ്യാവകാശങ്ങളോ, ഭാഷാ അവകാശങ്ങളോ, മതമോ അടിസ്ഥാന മനുഷ്യാവകാശങ്ങളോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

READ MORE: വിന്‍റർ ഒളിമ്പിക്‌സ്: സ്‌കീയിങ് താരം എംഡി ആരിഫ് ഖാൻ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമില്‍

ഒളിമ്പിക് ആദർശങ്ങൾക്ക് അനുസൃതമായി മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുമെന്ന പ്രതിജ്ഞയോടെയാണ് 2008ൽ വിന്‍റർ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈനീസ് സർക്കാർ നേടിയത്. എന്നാൽ 2013ൽ ഷി ജിൻപിങ് ചൈനയുടെ പ്രസിഡന്‍റായതിന് ശേഷം ടിബറ്റിൽ ആക്രമണാത്മക നയം പിന്തുടരുകയും മനുഷ്യാവകാശ ലംഘനങ്ങളുടെ റിപ്പോർട്ടുകൾ ആവർത്തിച്ച് ഉയർന്നുവരുകയും ചെയ്തു.

ചൈനയുടെ ആവർത്തിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ലിത്വാനിയ എന്നീ രാജ്യങ്ങൾ വിന്‍റർ ഒളിമ്പിക്‌സിൽ നയതന്ത്ര പ്രാതിനിധ്യം അയയ്‌ക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫെബ്രുവരി നാലിന് ആരംഭിക്കുന്ന വിന്‍റർ ഒളിമ്പിക്‌സിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾ പങ്കെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.