ETV Bharat / sports

ഈ വര്‍ഷത്തെ ബെര്‍ലിന്‍ മാരത്തണ്‍ റദ്ദാക്കി - മാരത്തോണ്‍ വാര്‍ത്ത

1974-ല്‍ ബെര്‍ലിന്‍ മാരത്തണ്‍ ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഉപേക്ഷിക്കേണ്ടി വരുന്നത്. കൊവിഡ് 19 കാരണമാണ് മത്സരം ഉപേക്ഷിച്ചത്

berlin marathon news marathon news മാരത്തോണ്‍ വാര്‍ത്ത ബെര്‍ലിന്‍ മാരത്തോണ്‍ വാര്‍ത്ത
മാരത്തോണ്‍
author img

By

Published : Jun 25, 2020, 8:58 PM IST

Updated : Jun 25, 2020, 9:44 PM IST

ബെര്‍ലിന്‍: കൊവിഡ് 19 ഭീതിയെ തുടര്‍ന്ന് ബെര്‍ലിന്‍ മാരത്തണ്‍ റദ്ദാക്കി. 1974-ല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മാരത്തണ്‍ ഉപേക്ഷിക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ 26, 27 തീയതികളിലായി നടത്താനിരുന്ന മാരത്തണിനായി ഈ വര്‍ഷം മറ്റൊരു ദിവസം കണ്ടത്താന്‍ സാധിക്കാതെ വന്നതോടെ റദ്ദാക്കുകയായിരുന്നു. രജിസ്റ്റര്‍ ചെയ്ത എല്ലാ മത്സരാര്‍ഥികള്‍ക്കും അടുത്തവര്‍ഷത്തെ മാരത്തണില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് പണം തിരികെ നല്‍കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.

ബെര്‍ലിന്‍ സെനറ്റ് സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള കൊവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ 5,000 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ഒക്ടോബര്‍ 24 വരെ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ നവംബര്‍ ഒന്നിന് നടത്താനിരുന്ന ന്യൂയോര്‍ക്ക് മാരത്തണും കൊവിഡ് 19 കാരണം റദ്ദാക്കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാരത്തണായാണ് ന്യൂയോര്‍ക്ക് മാരത്തണ്‍ അറിയപ്പെടുന്നത്.

Last Updated : Jun 25, 2020, 9:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.