ETV Bharat / sports

ഒളിമ്പിക്‌സിനെ കുറിച്ച് ആലോചിക്കുന്നത് ശുഭാപ്‌തി വിശ്വാസത്തോടെ: മനു ബേക്കർ - മനു ബേക്കർ വാർത്ത

കൊവിഡ് 19-നെ തുടർന്ന് ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള കായിക മേളകൾ മാറ്റിവെച്ച സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ഷൂട്ടർ മനു ബേക്കർ

manu baker news  olympics news  മനു ബേക്കർ വാർത്ത  ഒളിമ്പിക്‌സ് വാർത്ത
മനു ബേക്കർ
author img

By

Published : May 9, 2020, 10:33 AM IST

ന്യൂഡല്‍ഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിനെ ശുഭാപ്‌തി വിശ്വാസത്തോടെ കാണുന്നുവെന്ന് ഇന്ത്യന്‍ ഷൂട്ടിങ് താരം മനു ബേക്കർ. ടോക്കിയോയില്‍ മെഡല്‍ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി നിരന്തര പരിശീലനത്തിലാണെന്നും മനു പറഞ്ഞു. കൊവിഡ് 19-നെ തുടർന്ന് ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള കായിക മേളകൾ മാറ്റിവെച്ച സാഹചര്യത്തില്‍ സംസാരിക്കുകയായിരുന്നു മനു ബേക്കർ.

രാജ്യത്തെ ഷൂട്ടിങ് താരങ്ങൾ മികച്ച ഫോമിലാണ്. അവർ ടോക്കിയോ ലക്ഷ്യമിട്ട് തയാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാല്‍ കൊവിഡ് 19 പശ്ചാത്തലത്തില്‍ നിലവില്‍ ആരോഗ്യ മേഖലക്ക് തന്നെയാണ് ഊന്നല്‍ കൊടുക്കേണ്ടതെന്നും മനു ബേക്കർ പറഞ്ഞു. നേരത്തെ ഐഎസ്എസ്എഫ് ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും യൂത്ത് ഒളിമ്പിക്‌സിലും ബേക്കർ മെഡല്‍ സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.