ETV Bharat / sports

ടോപ് ഡിവിഷൻ ലീഗുകളിലേക്ക് ടിക്കെറ്റെടുത്ത് ടീമുകൾ ; പ്രമുഖർക്കൊപ്പം കരുത്തുകാട്ടാൻ ഇവരും - ടോപ്പ് ഡിവിഷൻ ലീഗുകളിലെക്ക് ടിക്കെറ്റെടുത്ത് ടീമുകൾ

നീണ്ട കാത്തിരിപ്പിന് ശേഷം പ്രമുഖ ലീഗുകളുടെ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ ടീമുകളുടെ പോരാട്ടത്തിനുകൂടിയാണ് വരും സീസൺ സാക്ഷിയാകുക

Teams have been promoted to the top division and relegated  english premier league promoted and relegated  la liga  ligue one  premier league  ടോപ്പ് ഡിവിഷൻ ലീഗുകളിലെക്ക് ടിക്കെറ്റെടുത്ത് ടീമുകൾ  promoted to the top division
ടോപ്പ് ഡിവിഷൻ ലീഗുകളിലെക്ക് ടിക്കെറ്റെടുത്ത് ടീമുകൾ; പ്രമുഖർക്കൊപ്പം കരുത്ത് കാട്ടാൻ ഇവരും
author img

By

Published : May 31, 2022, 8:53 AM IST

ലണ്ടന്‍ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ മറികടന്ന് റയൽ മാഡ്രിഡ് തങ്ങളുടെ 14-ാം കിരീടം ചൂടിയതോടെ ഈ സീസണിലെ ക്ലബ് ഫുട്ബോളിന് തിരശ്ശീല വീണു. കഴിഞ്ഞ സീസണിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നഷ്‌ടപ്പെട്ട കിരീടങ്ങൾ തിരിച്ചുപിടിക്കാനും നേടിയ കിരീടങ്ങൾ തങ്ങളുടെ ഷെൽഫുകളിൽ തന്നെ നിലനിർത്താനും പ്രമുഖ ടീമുകളെല്ലാം അണിയറയിൽ കോപ്പുകൂട്ടുകയാണ്. അതോടൊപ്പം തന്നെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രമുഖ ലീഗുകളുടെ ഒന്നാം ഡിവിഷനിലേക്ക് യോഗ്യത നേടിയ ടീമുകളുടെ പോരാട്ടത്തിനുകൂടിയാണ് വരും സീസൺ സാക്ഷിയാകുക.

പ്രീമിയര്‍ ലീഗ്, ലാ ലിഗ, ലീഗ് 1, സീരി എ 2022-23 സീസണുകളിലേക്ക് പ്രവേശനം ലഭിച്ചവര്‍ ഇവരൊക്കെയാണ്.

നൂറ്റാണ്ട് പിന്നിട്ട ചരിത്രത്തില്‍ ബെര്‍ലുസ്കോനിയുടെ മോണ്‍സ; മുന്‍ ഇറ്റാലിയൻ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോനിയുടെ ക്ലബ്ബായ എ.സി. മോണ്‍സ ഇറ്റാലിയന്‍ സീരി എയില്‍ കളിക്കാന്‍ യോഗ്യത നേടി. 110 വര്‍ഷത്തെ ക്ലബ് ചരിത്രത്തിലാദ്യമായാണ് മോണ്‍സ ഒന്നാം ഡിവിഷനിലേക്കെത്തുന്നത്. സീരി ബി പ്ലേഓഫില്‍ പിസയെ തോല്‍പിച്ച് മൂന്നാമതായാണ് മോണ്‍സ എയിലേക്കെത്തുന്നത്.

ഒന്നും രണ്ടും സ്ഥാനക്കാരായി ലെയ്ഷെയും ക്രെമോണിസും നേരത്തേ ഒന്നാം ഡിവിഷനില്‍ കടന്നിരുന്നു. 2018ലാണ് ബെര്‍ലുസ്കോനി ക്ലബ് വാങ്ങുന്നത്. എ.സി മിലാന്‍ ജേതാക്കളായ 2021-22 സീസണില്‍ അവസാന സ്ഥാനക്കാരായി കാഗ്‌ലിയാരി, ജെനോവ, വെനേസി‍യ ക്ലബ്ബുകള്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.

റൊണാള്‍ഡോയുടെ വയ്യഡോലിഡ് ലാ ലിഗയില്‍ : ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള റയല്‍ വയ്യഡോലിഡ് ലാ ലിഗയുടെ ഒന്നാം ഡിവിഷനില്‍ തിരിച്ചെത്തി. രണ്ടാം ഡിവിഷനിലെ മത്സരത്തില്‍ ഹ്യൂസ്‌കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചാണ് നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബ്ബിന്‍റെ ലാ ലീഗ പ്രവേശനം. രണ്ടാം ഡിവിഷനില്‍ നിന്ന് നേരിട്ട് രണ്ട് ക്ലബ്ബുകളും പ്ലേ ഓഫ് വഴി ഒരു ടീമുമാണെത്തുക.

42 മത്സരങ്ങളില്‍ അല്‍മേരിയക്കും വയ്യഡോളിഡിനും 81 പോയിന്‍റ് വീതമാണുള്ളത്. ഗോള്‍വ്യത്യാസത്തില്‍ ഒന്നാം സ്ഥാനക്കാരായ അല്‍മേരിയക്ക് പിന്നില്‍ രണ്ടാമതായാണ് റൊണാള്‍ഡോയുടെ ടീമിന് എന്‍ട്രി. അവിശ്വസനീയമായി തോന്നുന്നുവെന്നും കഠിനാധ്വാനത്തിന്‍റെ ഫലമാണിതെന്നും റൊണാള്‍ഡോ പ്രതികരിച്ചു. റയല്‍ മാഡ്രിഡ് ജേതാക്കളായ 2021-22 സീസണില്‍ അവസാന സ്ഥാനക്കാരായി ഗ്രനാഡ, ലെവ, അലാവസ് ക്ലബ്ബുകള്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.

  • Footage of Saint-Étienne fans throwing flares and storming the pitch after losing the relegation playoffs against Auxerre.

    Saint-Étienne go down after an 18-year stay in the top flight of French football.

    (via @Site_Evect) pic.twitter.com/XsZd2nxUWb

    — ESPN FC (@ESPNFC) May 29, 2022 " class="align-text-top noRightClick twitterSection" data=" ">

സെന്‍റ്-എറ്റീനെയെ മറികടന്ന് ഓക്‌സീറെ : പത്ത് തവണ ഫ്രഞ്ച് ചാമ്പ്യൻമാരായ സെന്‍റ്‌-എറ്റീനെ 18 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം ലീഗ് 1ല്‍ നിന്ന് ലീഗ് 2ലേക്ക് തരംതാഴ്ത്തപ്പെട്ടു. ലീഗ് 1 ടേബിളില്‍ ഇക്കുറി 18-ാം സ്ഥാനക്കാരായിരുന്നു എറ്റീനെ. പ്ലേ ഓഫില്‍ ജയിച്ചാല്‍ മാത്രമേ തരംതാഴ്‌ത്തൽ ഒഴിവാക്കാൻ കഴിയുമായിരുന്നുള്ളൂ. ലീഗ് 2ല്‍നിന്ന് പ്ലേ ഓഫിലെത്തിയ ഓക്‌സീറെയുമായി നടന്ന രണ്ട് പാദ മത്സരങ്ങളും 1-1ന് സമനിലയില്‍ കലാശിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടാണ് പ്ലേ ഓഫ് ജേതാക്കളെ നിശ്ചയിച്ചത്. 5-4 ജയത്തോടെ 10 വർഷത്തിന് ശേഷം ഓക്‌സീറെ ലീഗ് 1ലേക്ക് യോഗ്യത നേടുകയായിരുന്നു.

തോല്‍വിയിലും തരംതാഴ്ത്തപ്പെടലിലും രോഷാകുലരായ സെന്‍റ്-എറ്റീനെ ആരാധകര്‍ രണ്ടാം പാദ മത്സരം നടന്ന ജെഫ്രോയ് ഗിച്ചാര്‍ഡ് സ്റ്റേഡിയം കൈയേറി. ടൂലൂസും അജാസിയോയുമാണ് ലീഗ് 2ല്‍നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരായി ലീഗ് 1 ലേക്ക് കയറിയത്. മൂന്നാമത്തെ ടീമായി ഓക്സീറെയുമെത്തി. പി.എസ്.ജി ജേതാക്കളായ 2021-22 സീസണില്‍ അവസാന സ്ഥാനക്കാരായി ബോര്‍ഡിയോക്‌സ്, മെറ്റ്സ് ക്ലബ്ബുകളും രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു.

പഴയ പ്രതാപം വീണ്ടെടുക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് : 23 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം നോട്ടിങ്ഹാം ഫോറസ്റ്റിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അവസരം. രണ്ടാം ഡിവിഷനായ ഇ.എഫ്.എല്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ പ്ലേ ഓഫ് ഫൈനലില്‍ ഹഡേഴ്‌സ്‌ഫീല്‍ഡിനെ ഏക ഗോളിന് തോല്‍പിച്ചതോടെയാണ് 1999ന് ശേഷം ഇതാദ്യമായി നോട്ടിങ്ഹാം ഫോറസ്റ്റിന് പ്രീമി‍യര്‍ ലീഗ് ടിക്കറ്റ് ലഭിക്കുന്നത്. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഹഡേഴ്‌സ്‌ഫീല്‍ഡ് ഡിഫന്‍ഡര്‍ ലെവി കോള്‍വില്ലിന്‍റെ സെല്‍ഫ് ഗോള്‍ അനുഗ്രഹമാവുകയായിരുന്നു. രണ്ടുതവണ യൂറോപ്യന്‍ കപ്പ് നേടിയ ടീമാണ് നോട്ടിങ്ഹാം ഫോറസ്റ്റ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.