ETV Bharat / sports

Swiss Open | ആദ്യ മത്സരത്തില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് നിരാശ - Swiss Open: Treesa Jolly - Gayatri Gopichand

ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി വഴങ്ങിയത് തായ്‌ലൻഡിന്‍റെ ജോങ്‌കോൾഫാൻ-രവിന്ദ പ്രജോങ്‌ജയ് സഖ്യത്തോട്

Treesa Jolly - Pullela Gayatri Gopichand  ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്  സ്വിസ് ഓപ്പൺ  Swiss Open: Treesa Jolly - Gayatri Gopichand  Swiss Open
സ്വിസ് ഓപ്പൺ: ആദ്യ മത്സരത്തില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് നിരാശ
author img

By

Published : Mar 23, 2022, 9:23 PM IST

ബേസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : സ്വിസ് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ ഇന്ത്യൻ വനിത ഡബിൾസ് ജോഡി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന് നിരാശ. തായ്‌ലൻഡിന്‍റെ ജോങ്‌കോൾഫാൻ-രവിന്ദ പ്രജോങ്‌ജയ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി വഴങ്ങിയത്.

41 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തായ്‌ലൻഡ് താരങ്ങള്‍ ജയം പിടിച്ചത്. സ്‌കോര്‍: 21-10, 21-17. ബേസലിലെ സെന്‍റ് ജേക്കബ്ഷാലെയിൽ കോർട്ട് ഒന്നിലാണ് മത്സരം നടന്നത്.

നേരത്തെ മിക്‌സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ-സുമീത് റെഡ്ഡി സഖ്യവും തോല്‍വി വഴങ്ങിയിരുന്നു. അഞ്ചാം സീഡായ ഫ്രാൻസിന്‍റെ തോം ജിക്വൽ-ഡെൽഫിൻ ഡെൽറൂ ജോഡിയാണ് ഇന്ത്യന്‍ താരങ്ങളെ കീഴടക്കിയത്. 33 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫ്രാന്‍സ് താരങ്ങള്‍ ജയിച്ച് കയറിയത്. സ്‌കോര്‍: 13-21, 9-2.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.