ETV Bharat / sports

അസ്‌ലന്‍ ഷാ കപ്പ് മടങ്ങിയെത്തുന്നു, ഹോക്കി മാമാങ്കം നവംബറില്‍ മലേഷ്യയില്‍ - ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍

കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അസ്‌ലന്‍ ഷാ കപ്പ് വീണ്ടും ആരംഭിക്കുന്നതായി ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍.

Sultan Azlan Shah Cup to return  Sultan Azlan Shah Cup  അസ്‌ലന്‍ ഷാ കപ്പ് മടങ്ങിയെത്തുന്നു  അസ്‌ലന്‍ ഷാ കപ്പ്  ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍  Asian Hockey Federation
അസ്‌ലന്‍ ഷാ കപ്പ് മടങ്ങിയെത്തുന്നു; ഹോക്കി മാമാങ്കം നവംബറില്‍ മലേഷ്യയില്‍
author img

By

Published : Aug 16, 2022, 2:05 PM IST

ക്വാലാലംപൂര്‍: പ്രസിദ്ധമായ പുരുഷ ഹോക്കി ടൂര്‍ണമെന്‍റായ സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് മടങ്ങിയെത്തുന്നു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ലോകത്തിലെ വലിയ ടൂര്‍ണമെന്‍റുകളിലൊന്നായ സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് വീണ്ടും ആരംഭിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 16 മുതല്‍ 25 വരെ മലേഷ്യയാണ് ടൂര്‍ണമെന്‍റ് നടക്കുക.

ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ജര്‍മനി, കാനഡ എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുക. ഇന്ത്യയും ഓസ്‌ട്രേലിയയും ഉൾപ്പെടെ ആറ് ടീമുകളെ ക്ഷണിച്ചിട്ടുണ്ടെന്നും, അതു സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകരായ ഏഷ്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രതികരിച്ചു.

1998ല്‍ ആരംഭിച്ച ടൂര്‍ണമെന്‍റ് 2019ലാണ് അവസാനമായി നടന്നത്. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച് ദക്ഷിണകൊറിയയാണ് ജേതാക്കളായത്. അസ്‌ലന്‍ ഷാ കപ്പില്‍ ഏറ്റവും കൂടുല്‍ തവണ ജോതാക്കളായത് ഓസ്‌ട്രേലിയയാണ്. 10 തവണ കിരീടമുയര്‍ത്താന്‍ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ച് തവണ വിജയികളായ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. പാകിസ്ഥാന്‍, ദക്ഷിണ കൊറിയ എന്നീ ടീമുകള്‍ക്ക് മൂന്ന് വീതം കിരീടങ്ങളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.