ETV Bharat / sports

ഖത്തറില്‍ ചരിത്രം പിറക്കുന്നു; ലോകകപ്പ് മത്സരം നിയന്ത്രിക്കാന്‍ മൂന്ന് പെണ്‍ പുലികള്‍ - FIFA world cup

ഖത്തര്‍ ലോകകപ്പിലെ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മിലുള്ള മത്സരം ഫ്രാന്‍സുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് നിയന്ത്രിക്കുമെന്ന് ഫിഫ. പുരുഷ ലോകകപ്പില്‍ ആദ്യമായാണ് ഒരു വനിത മുഖ്യ റഫറിയാവുന്നത്.

Stephanie Frappart  Stephanie Frappart news  Stephanie Frappart woman referee men s World Cup  FIFA  FIFA twitter  Salima Mukansanga  Yoshimi Yamashita  യോഷിമി യമഷിത  സലിമ മുകന്‍സംഗ  സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്  ഖത്തര്‍ ലോകകപ്പ്  ഫിഫ ലോകകപ്പ് 2022  സ്റ്റെഫാനി ഫ്രപ്പാര്‍ട്ട് ലോകകപ്പിലെ വനിത റഫറി  FIFA world cup  qatar world cup
ഖത്തറില്‍ ചരിത്രം പിറക്കുന്നു; ലോകകപ്പ് മത്സരം നിയന്ത്രിക്കാന്‍ മൂന്ന് പെണ്‍ പുലികള്‍
author img

By

Published : Nov 30, 2022, 2:19 PM IST

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ചരിത്രം തീര്‍ക്കാനൊരുങ്ങി ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാര്‍ട്ട്. പുരുഷ ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറിയെന്ന ചരിത്രനേട്ടമാണ് സ്റ്റെഫാനിയെ കാത്തിരിക്കുന്നത്. ഇന്ത്യൻ വെള്ളിയാഴ്‌ച പുലര്‍ച്ചെ 12.30ന് ഗ്രൂപ്പ് ഇയിലെ കോസ്റ്റാറിക്കയും ജര്‍മനിയും തമ്മിലുള്ള മത്സരമാണ് സ്റ്റെഫാനി നിയന്ത്രിക്കുക.

ഇക്കാര്യം അറിയിച്ച് ഫിഫ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഈ മത്സരത്തില്‍ അസിസ്റ്റന്‍റ് റഫറിമാരാകുന്നത് ബ്രസീലുകാരിയായ ന്യൂസ ബക്കും മെക്‌സിക്കോയില്‍ നിന്നുള്ള കാരെന്‍ ഡയസുമാണ്. കഴിഞ്ഞ ആഴ്ച നടന്ന പോളണ്ട് - മെക്‌സിക്കോ മത്സരത്തിന്‍റെ ഫോര്‍ത്ത് ഒഫീഷ്യലായിരുന്നു 38കാരിയായ സ്റ്റെഫാനി. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ 2020ലെ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും നിയന്ത്രിച്ച സ്റ്റെഫാനി 2019ലെ യുവേഫ സൂപ്പര്‍ കപ്പ് ഫൈനലിലും റഫറിയായിട്ടുണ്ട്.

അതേമയം നേരത്തെ ഫിഫ പുറത്തുവിട്ട 36 മുഖ്യ റഫറിമാരുടെ പട്ടികയില്‍ സ്‌റ്റെഫാനിയെ കൂടാതെ രണ്ട് വനിതകള്‍ കൂടിയുണ്ട്. ജപ്പാനില്‍ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടക്കാരിയായ സലിമ മുകന്‍സംഗയുമാണിത്. 69 അസിസ്റ്റന്‍റ് റഫറിമാരുടെ പട്ടികയില്‍ ന്യൂസയും കാരെനും കൂടാതെ മറ്റൊരു വനിത കൂടിയുണ്ട്. യുഎസുകാരിയായ കാതറിന്‍ നെസ്ബിറ്റയാണ് പട്ടികയിലെ മറ്റൊരു പേര്.

also read: ക്യാപ്റ്റൻ ആയും, ഇപ്പോൾ പരിശീലകനായും ഒരാൾ... ഒരൊറ്റ പേര് ആലിയോ സിസ്സെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.