പനാജി: ഐഎസ്എല്‍ ക്ലബ് എടികെ മോഹന്‍ ബഗാന്‍റെ പ്രതിരോധ താരം സന്ദേശ് ജിങ്കന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) താക്കീത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് ശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തിനാണ് ഫെഡറേഷന്‍റെ അച്ചടക്ക സമിതി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ജിങ്കനെ താക്കീത് ചെയ്‌തത്.
സംഭവത്തില്‍ അന്വേഷണം നടത്തിയ സമിതി ജിങ്കന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സുമായി സമനിലയലില്‍ പിരിഞ്ഞതിന് പിന്നാലെയാണ് എടികെ താരം വിവാദ പ്രസ്‌താവന നടത്തിയത്.
'ഇത്രയും സമയം കളിച്ചത് പെണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു' എന്നായിരുന്നു ജിങ്കന്‍ പറഞ്ഞത്. സംഭവത്തിന്‍റെ വീഡിയോ എടികെയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ കടത്തു വിര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നത്.
also read: കോലിയുടെ ടെസ്റ്റ് കരിയര്‍ സാഹസികത നിറഞ്ഞ യാത്ര; അത് തുടരുമെന്നും രോഹിത്
വിമര്‍ശനം കടുത്തതോടെ സോഷ്യല്‍ മീഡിയയിലൂടെ മാപ്പ് പറഞ്ഞ് ജിങ്കന്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം കണക്കിലെടുത്ത സമിതി, കുറ്റം ആവർത്തിച്ചാൽ മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും സമിതി അറിയിച്ചു.