സോഫിയ (ബൾഗേറിയ): 2021ലെ ടോക്കിയോ ഒളിമ്പിക്സിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് ഇന്ത്യന്‍ ഗുസ്തി താരം സീമ ബിസ്ല. ലോക ഒളിമ്പിക് ക്വാളിഫയറിന്‍റെ ഫൈനലിൽ കടന്നതോടെയാണ് സീമ ടോക്കിയോ ബര്‍ത്ത് ഉറപ്പിച്ചത്. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്‍റെ നേട്ടം.
read more: 'ഗ്രാമീണ ഇന്ത്യയ്ക്ക് കെെത്താങ്ങാവുക'; അഭ്യർഥനയുമായി റിഷഭ് പന്ത്
അതേസമയം ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ച ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ നാലാമത്തെ വനിതയും എട്ടാമത്തെ താരവുമാണ് സീമ. വിനേഷ് ഫോഗാട്ട് (53 കിലോഗ്രാം), അൻഷു മാലിക് (57 കിലോഗ്രാം), സോനം മാലിക് (62 കിലോഗ്രാം) എന്നിവരാണ് നേരത്തെ തന്നെ ഒളിമ്പിക്സ് യോഗ്യത നേടിയ വനിതകള്‍.
read more: കൊല്‍ക്കത്ത നിരയില്‍ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും കൊവിഡ്
പുരുഷന്മാരുടെ ഫ്രീസ്റ്റൈലിൽ രവി കുമാർ ദഹിയ (57 കിലോഗ്രാം), സുമിത് മാലിക്, (125 കിലോഗ്രാം) ബജ്‌റംഗ് പുനിയ (65 കിലോഗ്രാം), ദീപക് പുനിയ (86 കിലോഗ്രാം) എന്നിവരും യോഗ്യത നേടിയിട്ടുണ്ട്. അതേസമയം നേരത്തെ 2016ല്‍ മാത്രമാണ് ഇത്ര അംഗങ്ങളുള്ള ഗുസ്തി സംഘത്തെ ഇന്ത്യയ്ക്ക് ഒളിമ്പിക്സിന് അയക്കാനായത്. യോഗ്യത നേടിയ താരങ്ങളെ അഭിനന്ദിച്ച് സായ് ട്വീറ്റ് ചെയ്തു.