ETV Bharat / sports

ട്രാക്കിനോട് വിട പറയാന്‍ സെബാസ്‌റ്റ്യന്‍ വെറ്റല്‍, അവസാനിപ്പിക്കുന്നത് 15 വര്‍ഷത്തെ കരിയര്‍

നാല് തവണ ലോക ചാമ്പ്യനായ വെറ്റല്‍ 53 ജയങ്ങളാണ് കരിയറില്‍ സ്വന്തമാക്കിയിട്ടുള്ളത്

ഫോര്‍മുല വണ്‍  സെബാസ്‌റ്റ്യന്‍ വെറ്റല്‍  സെബാസ്‌റ്റ്യന്‍ വെറ്റല്‍ വിരമിക്കല്‍ പ്രഖ്യാപനം  അബുദാബി ഗ്രാന്‍ഡ് പ്രിക്‌സ്  formula 1  sebastian vettal retirement  sebastian vettal announces his retirement
ഫോര്‍മുല-1 ട്രാക്കിനോട് വിട പറയാന്‍ സെബാസ്‌റ്റ്യന്‍ വെറ്റല്‍, അവസാനിപ്പിക്കുന്നത് 15 വര്‍ഷത്തെ കരിയര്‍
author img

By

Published : Jul 28, 2022, 6:19 PM IST

പാരിസ്: ഈ സീസണിന്‍റെ അവസാനത്തോടെ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് സെബാസ്‌റ്റ്യന്‍ വെറ്റല്‍. നാല് തവണ ലോക ചാമ്പ്യനായ താരമാണ് വെറ്റല്‍. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും പരിസ്ഥിതി പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് വിരമിക്കല്‍ പ്രസ്‌താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

പുതിയ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വെറ്റല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നില്ല 35-കാരനായ ജര്‍മ്മന്‍ ഡ്രൈവര്‍. ആസ്‌റ്റണ്‍ മാര്‍ട്ടിനുമായുള്ള കരാറാണ് വെറ്റല്‍ ഈ സീസണ്‍ അവസാനത്താടെ അവസാനിപ്പിക്കുന്നത്.

  • Danke, Seb 👏 Cheers for the great times and the four World Championships 🏆🏆🏆🏆 pic.twitter.com/Z2D2igIJg1

    — Oracle Red Bull Racing (@redbullracing) July 28, 2022 " class="align-text-top noRightClick twitterSection" data=" ">

ഏറെ പ്രയാസപ്പെട്ടാണ് വിരമിക്കലിനുള്ള തീരുമാനത്തിലെത്തിയത്. ഒരു പിതാവ് ആയ അവസരത്തില്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് വെറ്റല്‍ വിരമിക്കല്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

2006-ല്‍ കരിയര്‍ ആരംഭിച്ച വെറ്റല്‍ നാല് തവണ ലോക ചാമ്പ്യനായി. 2010-13 കാലയളവില്‍ റെഡ്ബുള്ളിനൊപ്പമാണ് സെബാസ്‌റ്റ്യന്‍ വെറ്റല്‍ ചാമ്പ്യനായത്. തുടര്‍ന്ന് 2015 മുതല്‍ 2020 വരെ ഫെരാരരിയ്‌ക്കൊപ്പം മത്സരിച്ച വെറ്റല്‍ 2021ലാണ് ആസ്‌റ്റണ്‍ മാര്‍ട്ടിണിലേക്ക് ചേക്കേറിയത്.

15 വര്‍ഷത്തെ ഫോർമുല-1കരിയറില്‍ 53 വിജയങ്ങളാണ് സെബാസ്‌റ്റ്യന്‍ വെറ്റല്‍ സ്വന്തമാക്കിയത്. ഗ്രാൻഡ് പ്രിക്സ് ജേതാക്കളുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ലൂയിസ് ഹാമിൽട്ടൺ (103), മൈക്കൽ ഷൂമാക്കർ (91) എന്നിവർക്ക് പിന്നിൽ മൂന്നാമതാണ് വെറ്റല്‍. നിലവിലെ സീസണില്‍ 14-ാം സ്ഥാനത്താണ് വെറ്റല്‍. അബുദാബി ഗ്രാന്‍ഡ് പ്രിക്‌സിലാണ് താരത്തിന്‍റെ അവസാന മത്സരം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.