റിയാദ്: സമകാലിക ഫുട്‌ബോളിലെ രണ്ട് ഇതിഹാസ താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പന്തുതട്ടി. കളിമൈതാനത്താകട്ടെ സൗഹൃദത്തിന് സൗഹൃദം, അടിക്ക് തിരിച്ചടി. ഗോള്‍ വേട്ട തുടങ്ങി വച്ചത് ലയണല്‍ മെസി.
മറുപടിയായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകള്‍. പിന്നാലെ ഗോള്‍ പട്ടികയില്‍ പേര് ചേര്‍ത്ത് എംബാപ്പെയും റാമോസും. കിങ് ഫഹദ് സ്റ്റേഡിയത്തില്‍ സൂപ്പര്‍ താരങ്ങളെല്ലാം കളം നിറഞ്ഞ് കളിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സൗദി ഓള്‍സ്റ്റാര്‍ ഇലവനെതിരെ 5-4 ന്‍റെ ജയം സ്വന്തമാക്കി പിഎസ്‌ജി.
-
Incroyable séquence! 🤩🤝
— Paris Saint-Germain (@PSG_inside) January 19, 2023 " class="align-text-top noRightClick twitterSection" data="
Merci Riyadh! ❤️💙#PSGRiyadhSeasonTeam #PSGQatarTour2023 pic.twitter.com/gBoE0oEwIK
">Incroyable séquence! 🤩🤝
— Paris Saint-Germain (@PSG_inside) January 19, 2023
Merci Riyadh! ❤️💙#PSGRiyadhSeasonTeam #PSGQatarTour2023 pic.twitter.com/gBoE0oEwIKIncroyable séquence! 🤩🤝
— Paris Saint-Germain (@PSG_inside) January 19, 2023
Merci Riyadh! ❤️💙#PSGRiyadhSeasonTeam #PSGQatarTour2023 pic.twitter.com/gBoE0oEwIK
സൗദി ക്ലബ്ബുകളായ അല്‍ നസ്‌ര്‍, അല്‍ ഹിലാല്‍ ടീമിലെ താരങ്ങളെ അണിനിരത്തിയാണ് റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ഓള്‍സ്റ്റാര്‍ ഇലവന്‍ കളത്തിലിറങ്ങിയത്. സൗദിയിലെ അരങ്ങേറ്റ മത്സരം രണ്ട് ഗോളടിച്ചാണ് റൊണാള്‍ഡോ ആഘോഷമാക്കിയത്. മറുവശത്താകാട്ടെ മെസിക്കൊപ്പം, എംബാപ്പെ, നെയ്‌മര്‍, മാര്‍ക്വീഞ്ഞോസ്, റാമോസ് തുടങ്ങി പ്രധാന താരങ്ങളെല്ലാം ആദ്യ ഇലവനില്‍ തന്നെ ഇടം പിടിച്ചിരുന്നു.
അടിയും തിരിച്ചടിയും: സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ തന്നെ മൈതാനത്ത് ഇറങ്ങിയ മത്സരത്തില്‍ ലയണല്‍ മെസിയാണ് ഗോള്‍ വേട്ടയ്‌ക്ക് തുടക്കമിട്ടത്. മത്സരത്തിന്‍റെ മൂന്നാം മിനിട്ടില്‍ തന്നെ മെസി ഫ്രഞ്ച് ക്ലബ്ബിനെ മുന്നിലെത്തിച്ചു. നെയ്‌മറുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.
-
⚽️📹@neymarjr x Leo Messi #PSGRiyadhSeasonTeam I #PSGQatarTour2023 pic.twitter.com/cvAQ2ChHyN
— Paris Saint-Germain (@PSG_English) January 19, 2023 " class="align-text-top noRightClick twitterSection" data="
">⚽️📹@neymarjr x Leo Messi #PSGRiyadhSeasonTeam I #PSGQatarTour2023 pic.twitter.com/cvAQ2ChHyN
— Paris Saint-Germain (@PSG_English) January 19, 2023⚽️📹@neymarjr x Leo Messi #PSGRiyadhSeasonTeam I #PSGQatarTour2023 pic.twitter.com/cvAQ2ChHyN
— Paris Saint-Germain (@PSG_English) January 19, 2023
34-ാം മിനിട്ടില്‍ ഓള്‍സ്റ്റാര്‍ ഇലവന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ സമനില പിടിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു അല്‍ നസ്ര്‍ താരത്തിന്‍റെ ഗോള്‍. 43-ാം മിനിട്ടില്‍ മാര്‍ക്വീഞ്ഞോസിന്‍റെ ഗോളിലൂടെ വീണ്ടും പിഎസ്‌ജി മുന്നിലെത്തിയെങ്കിലും റൊണാള്‍ഡോയിലൂടെ സൗദി ടീം തിരിച്ചടിച്ചു.
-
Riyadh sees its first SIUUUU 🔥@Cristiano with an equaliser from the spot in #PSGRiyadhSeasonTeam 💪
— JioCinema (@JioCinema) January 19, 2023 " class="align-text-top noRightClick twitterSection" data="
Watch the match for FREE with English commentary, LIVE on #JioCinema 👉 https://t.co/jsURp9FKSt 📲#CR7 #MessivsCR7 pic.twitter.com/SFdZOI3wTt
">Riyadh sees its first SIUUUU 🔥@Cristiano with an equaliser from the spot in #PSGRiyadhSeasonTeam 💪
— JioCinema (@JioCinema) January 19, 2023
Watch the match for FREE with English commentary, LIVE on #JioCinema 👉 https://t.co/jsURp9FKSt 📲#CR7 #MessivsCR7 pic.twitter.com/SFdZOI3wTtRiyadh sees its first SIUUUU 🔥@Cristiano with an equaliser from the spot in #PSGRiyadhSeasonTeam 💪
— JioCinema (@JioCinema) January 19, 2023
Watch the match for FREE with English commentary, LIVE on #JioCinema 👉 https://t.co/jsURp9FKSt 📲#CR7 #MessivsCR7 pic.twitter.com/SFdZOI3wTt
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് റോണോ വീണ്ടും ഫ്രഞ്ച് ക്ലബ്ബിന്‍റെ വല കുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിഎസ്‌ജി വീണ്ടും ലീഡുയര്‍ത്തി. 53-ാം മിനിട്ടില്‍ സെര്‍ജിയോ റാമോസ് ആയിരുന്നു ഗോള്‍ സ്കോറര്‍.
56-ാം മിനിട്ടില്‍ ജാങ് ഹ്യൂ സൂ റിയാദിനെ ഒപ്പമെത്തിച്ചു. പിന്നാലെ കിലിയന്‍ എംബാപ്പെ (60), ഹ്യൂഗോ എകിടികെ (78) എന്നിവര്‍ ചേര്‍ന്ന് പിഎസ്‌ജിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പെനാല്‍റ്റിയിലൂടെയാണ് എംബാപ്പെ ഗോള്‍ നേടിയത്.
-
#Messi 1-2 #Ronaldo@Cristiano rifles home the equaliser for the 2nd time in #PSGRiyadhSeasonTeam ✌️
— JioCinema (@JioCinema) January 19, 2023 " class="align-text-top noRightClick twitterSection" data="
Find out if #CR7 can score a hat-trick, LIVE on #JioCinema 👉 https://t.co/jsURp9FKSt 📲#MessivsRonaldo #MessivsCR7 pic.twitter.com/9E5fmvgc1w
">#Messi 1-2 #Ronaldo@Cristiano rifles home the equaliser for the 2nd time in #PSGRiyadhSeasonTeam ✌️
— JioCinema (@JioCinema) January 19, 2023
Find out if #CR7 can score a hat-trick, LIVE on #JioCinema 👉 https://t.co/jsURp9FKSt 📲#MessivsRonaldo #MessivsCR7 pic.twitter.com/9E5fmvgc1w#Messi 1-2 #Ronaldo@Cristiano rifles home the equaliser for the 2nd time in #PSGRiyadhSeasonTeam ✌️
— JioCinema (@JioCinema) January 19, 2023
Find out if #CR7 can score a hat-trick, LIVE on #JioCinema 👉 https://t.co/jsURp9FKSt 📲#MessivsRonaldo #MessivsCR7 pic.twitter.com/9E5fmvgc1w
ഒടുവില്‍ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ആന്‍ഡേഴ്‌സണ്‍ ടലിസ്‌ക ഓള്‍സ്റ്റാര്‍സിന്‍റെ അവസാന ഗോള്‍ നേടി. യുവാന്‍ ബെര്‍നറ്റ് 39-ാം മിനിട്ടില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിന് പിന്നാലെ 10 പേരുമായാണ് പിഎസ്‌ജി കളിച്ചത്. മത്സരത്തിന്‍റെ 65 മിനിട്ടിനുള്ളില്‍ തന്നെ ഫ്രഞ്ച് ക്ലബ്ബ് മെസി, എംബാപ്പെ, നെയ്‌മര്‍ എന്നീ പ്രധാന താരങ്ങളെയെല്ലാം പിന്‍വലിച്ചിരുന്നു.