ETV Bharat / sports

Santosh Trophy: രണ്ടാം സെമിയിൽ വെസ്റ്റ് ബംഗാൾ മണിപ്പൂർ പോരാട്ടം; കേരളത്തിന്‍റെ എതിരാളികളെ ഇന്നറിയാം - സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്

മത്സരത്തിന്‍റെ തുടക്കം മുതൽക്കേ ആക്രമിച്ച് കളിക്കുന്ന ശൈലിയാണ് ഇരു ടീമുകളും പിൻതുടരുന്നത്

Santosh Trophy 2022  Santosh Trophy news  WEST BANGAL VS MANIPUR SECOND SEMI  Santosh Trophy second semi  രണ്ടാം സെമിയിൽ വെസ്റ്റ് ബംഗാൾ മണിപ്പൂർ പോരാട്ടം  സന്തോഷ് ട്രോഫി  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്  കേരളത്തിന്‍റെ എതിരാളിടെ ഇന്നറിയാം
Santosh Trophy: രണ്ടാം സെമിയിൽ വെസ്റ്റ് ബംഗാൾ മണിപ്പൂർ പോരാട്ടം; കേരളത്തിന്‍റെ എതിരാളികളെ ഇന്നറിയാം
author img

By

Published : Apr 29, 2022, 7:58 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഒൻപത് പോയിന്‍റ് വീതം നേടിയാണ് ഇരുവരും സെമി ഫൈനലിലേക്കുള്ള യോഗ്യത നേടിയത്. ഇന്ന് (29-04-2022) വൈകീട്ട് 8.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്‍റ് നേടിയാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും, മൂന്നാം മത്സരത്തില്‍ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും കീഴടക്കി. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്തു.

മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്‍റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡീഷക്ക് മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയേയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.

ALSO READ: Santosh Trophy: ആറാടിയതല്ല, ഗോൾമഴയില്‍ തകർത്താടി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

തുടക്കം മുതല്‍ ആക്രമിച്ച്‌ കളിക്കലാണ് മണിപ്പൂരിന്‍റെ ശൈലി. ആദ്യ പകുതിയില്‍ ഗോള്‍ നേടിയാല്‍ ടീമിന്‍റെ ശക്തി ഇരട്ടിയാകും. എന്നാല്‍ ആദ്യ പകുതിയില്‍ മണിപ്പൂര്‍ ഗോള്‍ വഴങ്ങിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരവ് പ്രയാസമാണ്. അറ്റാക്കിങ് തന്നെയാണ് വെസ്റ്റ് ബംഗാളിന്‍റെയും ശക്തി. വിങ്ങുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന അറ്റാക്കിങ് പല മത്സരത്തിലും വിജയം കണ്ടു. പ്രതിരോധത്തിലെ പിഴവുകള്‍ വെസ്റ്റ് ബംഗാളിന് വിനയാകാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.