ETV Bharat / sports

സന്തോഷ് ട്രോഫി: സെമി ലൈനപ്പായി, കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും - കേരളം vs കര്‍ണാടക

ആദ്യ സെമിയിൽ കേരളം കര്‍ണാടകയെയും രണ്ടാം സെമിയില്‍ മണിപ്പൂർ വെസ്റ്റ് ബംഗാളിനെയും നേരിടും.

സന്തോഷ് ട്രോഫി : സെമി ലൈനപ്പായി, കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും.  Santosh Trophy Semi Final Line up is out  Santosh Trophy 2022  സന്തോഷ് ട്രോഫി 2022  ആദ്യ സെമിയിൽ കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും  രണ്ടാം സെമിയില്‍ മണിപ്പൂർ വെസ്റ്റ് ബംഗാളിനെയും നേരിടും.  സന്തോഷ് ട്രോഫി സെമി ഫൈനൽ  KERALA VS KARNATAKA  MANIPPUR VS WEST BENGAL  കേരളം vs കര്‍ണാടക  മണിപ്പൂർ vs വെസ്റ്റ് ബംഗാൾ
സന്തോഷ് ട്രോഫി: സെമി ലൈനപ്പായി, കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും
author img

By

Published : Apr 26, 2022, 9:04 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനൽ ചിത്രം പൂർണമായി. ഏപ്രില്‍ 28ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എയിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ കര്‍ണാടകയുമായി ഏറ്റുമുട്ടും.

ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായാണ് കേരളം സെമി യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. മേഘാലയയുമായാണ് കേരളം സമനില വഴങ്ങിയത്. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് രാജസ്ഥനെയും രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ കരുത്തരായ ബംഗാളിനെയും തോൽപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെയും മറികടന്ന കേരളം സെമി യോഗ്യത ഉറപ്പാക്കി.

ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. നാല് മത്സരങ്ങളില്‍ നിന്നായി ഒരു ഹാട്രിക്ക് സഹിതം അഞ്ച് ഗോളാണ് ജിജോ ജോസഫ് നേടിയത്. നാല് മത്സരങ്ങളില്‍ നിന്ന് മേഘാലയക്കെതിരെ രണ്ടും പഞ്ചാബിനെതിരെ ഒരു ഗോളുമാണ് ടീം വഴങ്ങിയത്. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിൽ ഒഡീഷയെ മറികടന്നാണ് സെമിയിലെത്തിയത്.

ALSO READ: സന്തോഷ് ട്രോഫി: ഗുജറാത്തിനെ തകർത്ത് കര്‍ണാടക സെമിയിൽ; എതിരാളി കേരളം

ഏപ്രില്‍ 29ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്‍റുമായാണ് വെസ്റ്റ് ബംഗാള്‍ സെമിക്ക് യോഗ്യത നേടിയത്.

മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്‍റോടെയാണ് മണിപ്പൂര്‍ സെമിക്ക് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ അട്ടിമറിച്ച ടീം രണ്ടാം മത്സരത്തില്‍ ഒഡീഷക്ക് മുന്നില്‍ വീണു. തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ ഗുജറാത്തിനെയും മേഘാലയയെയും പരാജയപ്പെടുത്തിയാണ് സെമി യോഗ്യത ഉറപ്പിച്ചത്.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിനും മൂന്നാം മത്സരത്തില്‍ ആവേശകരമായ പോരാട്ടത്തിൽ മേഘാലയയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കും അവസാന മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കുമാണ് വെസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ കേരളത്തോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.