ETV Bharat / sports

Santosh Trophy | ഏഴഴകിൽ മിന്നിത്തിളങ്ങി കേരളം ; ആദ്യ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കി നിലവിലെ ചാമ്പ്യൻമാർ - കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം

ആദ്യപകുതിയില്‍ അഞ്ച് ഗോളടിച്ച് രാജസ്ഥാനെ ഞെട്ടിച്ച കേരളം രണ്ടാംപകുതിയില്‍ രണ്ടെണ്ണം കൂടി വലയിലെത്തിച്ച് ആഘോഷം പൂര്‍ത്തിയാക്കുകയായിരുന്നു

santosh trophy  സന്തോഷ് ട്രോഫി  സന്തോഷ് ട്രോഫി ഫുട്ബോൾ  Kerala beat Rajasthan  സന്തോഷ് ട്രോഫി  കേരളം രാജസ്ഥാൻ  76th santosh trophy  കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം  കേരളം
Santosh Trophy | ഏഴഴകിൽ മിന്നിത്തിളങ്ങി കേരളം; ആദ്യ മത്സരത്തിൽ രാജസ്ഥാനെ കീഴടക്കി നിലവിലെ ചാമ്പ്യൻമാർ
author img

By

Published : Dec 26, 2022, 7:15 PM IST

Updated : Dec 26, 2022, 7:43 PM IST

കോഴിക്കോട് : എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഫുട്ബോളിൻ്റെ ആദ്യമത്സരത്തിൽ ഏഴഴക് വിരിയിച്ച് കേരളം. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാർ തോല്‍പിച്ചത്. ഇഎംഎസ് സ്റ്റേഡിയത്തിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യപകുതിയില്‍ തന്നെ അഞ്ചെണ്ണം അടിച്ചിരുന്നു.

കേരളത്തിന്‍റെ സമ്പൂർണ ആധിപത്യം തന്നെയായിരിന്നു മൈതാനത്ത് കണ്ടത്. മത്സരത്തിന്‍റെ ആദ്യ അഞ്ച് മിനിറ്റിനകം തന്നെ കേരളം ലീഡെടുത്തു. മത്സരത്തിലെ ഒരു ഘട്ടത്തിൽ പോലും കേരളത്തിന് വെല്ലുവിളി സൃഷ്‌ടിക്കാൻ രാജസ്ഥാനായിരുന്നില്ല. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്‌വാൻ അലി എന്നിവർ ഇരട്ടഗോളുകൾ നേടി.

29ന് നടക്കുന്ന അടുത്ത മത്സരത്തിൽ ബിഹാറാണ് കേരളത്തിന്‍റെ എതിരാളികൾ. ഗ്രൂപ്പിൽ കേരളത്തിന് വെല്ലുവിളി ഉയർത്തുക വടക്കുകിഴക്കൻ ശക്തികളായ മിസോറാം മാത്രമാണ്. തുടർച്ചയായ രണ്ടാം കിരീടം എന്ന ലക്ഷ്യത്തോടെ പുതിയ ടീമുമായാണ് കേരളം ഇത്തവണയിറങ്ങുന്നത്.

കഴിഞ്ഞ തവണ ജേതാക്കളായ ടീമിൽ നിന്നും ക്യാപ്‌റ്റനടക്കം മൂന്ന് പേർ മാത്രമാണ് ഇത്തവണ ടീമിലുള്ളത്. അടിമുടി ഉടച്ചുവാർത്ത യുവനിരയാണ് കേരളത്തിന്‍റെ കരുത്ത്. മിസോറാമും ബിഹാറും ആന്ധ്രാപ്രദേശും ജമ്മു കശ്‌മീരുമുള്ള ബി ഗ്രൂപ്പില്‍ ആത്മവിശ്വാസത്തോടെ ഇനി കേരള ടീമിന് മുന്നോട്ടുപോകാം.

Last Updated : Dec 26, 2022, 7:43 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.