കോഴിക്കോട്: സന്തോഷ് ട്രോഫി ഫൈനല്‍ ലൈനപ്പായി. കലാശ പോരാട്ടത്തില്‍ കേരളം പശ്ചിമബംഗാളിനെ നേരിടും. ഇന്ന് (29 ഏപ്രില്‍ 2022) നടന്ന രണ്ടാം സെമിയില്‍ മണിപ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് 32 തവണ കിരീടം നേടിയ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്.
-
FULL-TIME! West Bengal are into the Final of the #HeroSantoshTrophy 🏆 🤩
— Indian Football Team (@IndianFootball) April 29, 2022 " class="align-text-top noRightClick twitterSection" data="
Manipur gave it an almighty effort in the second half, but West Bengal get the victory in the end, as Kerala awaits them in the final!
MAN 0-3 WB#MANWB ⚔️ #IndianFootball ⚽ pic.twitter.com/5NHQdM8pTc
">FULL-TIME! West Bengal are into the Final of the #HeroSantoshTrophy 🏆 🤩
— Indian Football Team (@IndianFootball) April 29, 2022
Manipur gave it an almighty effort in the second half, but West Bengal get the victory in the end, as Kerala awaits them in the final!
MAN 0-3 WB#MANWB ⚔️ #IndianFootball ⚽ pic.twitter.com/5NHQdM8pTcFULL-TIME! West Bengal are into the Final of the #HeroSantoshTrophy 🏆 🤩
— Indian Football Team (@IndianFootball) April 29, 2022
Manipur gave it an almighty effort in the second half, but West Bengal get the victory in the end, as Kerala awaits them in the final!
MAN 0-3 WB#MANWB ⚔️ #IndianFootball ⚽ pic.twitter.com/5NHQdM8pTc
രണ്ടാം മിനിട്ടില്‍ സുജിത് സിംഗാണ് ആദ്യഗോള്‍ നോടിയത്. ഏഴാം മിനിട്ടില്‍ മൊഹമ്മദ് ഫര്‍ദിനീലൂടെ ബംഗാള്‍ ലീഡുയര്‍ത്തി. 74-ാം മിനിട്ടില്‍ ദിലീപ് ഒരാന്‍ മൂന്നാമതും വലകുലുക്കിയതോടെ മണിപ്പൂരിന്‍റ പതനം പൂര്‍ത്തിയാകുകയായിരുന്നു.
നിലവിലെ ചാമ്പ്യന്‍മാരായ കേരളം 15-ാം തവണയാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ഇന്നലെ (28 ഏപ്രില്‍ 2022) നടന്ന സെമി ഫൈനലില്‍ കര്‍ണാടകയെ 7-3 ന് തോല്‍പ്പിച്ചാണ് കേരളം കലാശപ്പോരാട്ടത്തിലേക്ക് മാര്‍ച്ച് ചെയ്‌തത്. മെയ് രണ്ടിനാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍.