ETV Bharat / sports

സാനിയ മിര്‍സയുടെ ചിത്രത്തിന് പി ടി ഉഷയുടെ പേര്; പരിഹസിച്ച് സോഷ്യല്‍ മീഡിയ

സംഭവം വിവാദമായതിനെത്തുടര്‍ന്ന് പരിപാടി മാറ്റി വെച്ചു.

സാനിയ മിര്‍സയുടെ ചിത്രത്തിന് പി ടി ഉഷയുടെ പേര്; പരിഹസിച്ച് സോഷ്യല്‍ മീഡിയ
author img

By

Published : Aug 29, 2019, 4:20 PM IST

വിശാഖപട്ടണം: ദേശീയ കായിക ദിനാഘോഷത്തിന്‍റെ ഭാഗമായി ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ പരിപാടിയില്‍ വൻ പിഴവ്. പരിപാടിയുടെ പ്രചരണാർഥം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സാനിയ മിർസയുടെ ചിത്രത്തിന് പിടി ഉഷയുടെ പേര് നല്‍കിയതാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചർച്ചയായത്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങാണ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ഇതിന് തയ്യാറാക്കിയ ഫ്ലക്‌സില്‍ സാനിയ മിര്‍സയുടെ ചിത്രം നല്‍കി അതിന് താഴെ പി ടി ഉഷ എന്നാണ് എഴുതിയത്.

ഇതോടെ ഈ ഫ്ലക്‌സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേര്‍ സര്‍ക്കാരിന്‍റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് പരിഹസിച്ചു കൊണ്ട് രംഗത്തെത്തി. സാനിയ മിര്‍സയാണോ പി ടി ഉഷയാണോ മികച്ചതെന്ന് തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് കായിക രംഗം വളര്‍ത്തുന്നതെന്ന് ചിലര്‍ പരിഹസിച്ചു.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്ലക്സ് സ്ഥാപിച്ചത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്ലക്സ് ബോര്‍ഡിലുണ്ട്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പരിപാടി മാറ്റി വെച്ചു.

Intro:AP_NLR_01_29_FITT_INDIA_RALLY_COLLCTOR_RAJA_AVB_AP10134
anc
నెల్లూరు నగరంలో నిర్వహించిన ఫిట్ ఇండియా ర్యాలీని జిల్లా కలెక్టర్ శేషగిరిరావు ప్రారంభించారు. ఈ ర్యాలీ వి ఆర్ సి గ్రౌండ్ నుండి ఏసి సుబ్బారెడ్డి స్టేడియం వరకు భారీ ర్యాలీ నిర్వహించారు. ర్యాలీలో పెద్ద ఎత్తున విద్యార్థులు ఉపాధ్యాయులు పాల్గొన్నారు. మానసిక ఆరోగ్యం కోసం ప్రభుత్వం పాట పడుతుందని కలెక్టర్ తెలిపారు. విద్యార్థులకు జిల్లాలో వారం రోజుల పాటు క్రీడలపై ఆసక్తి చూపే నందుకు వివిధ కార్యక్రమాలు చేపడుతున్నట్లు కలెక్టర్ తెలిపారు. ఇలాంటి క్రీడలు ఆరోగ్యానికి చాలా మంచిది అని కలెక్టర్ తెలియజేశారు.
బైట్ , శేషగిరిరావు, కలెక్టర్ నెల్లూరు జిల్లా

Body: ర్యాలీ

Conclusion:బి రాజా నెల్లూరు 9394450293
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.