ദുബായ്: ഇന്ത്യയുടെ ഇതിഹാസ താരം സാനിയ മിര്‍സ പ്രൊഫഷണൽ ടെന്നീസിനോട് വിടപറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് വനിത ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടിലെ തോല്‍വിയോടെയാണ് സാനിയ 20 വര്‍ഷങ്ങള്‍ നീണ്ട ഐതിഹാസിക കരിയര്‍ അവസാനിപ്പിച്ചത്. ഇതു തന്‍റെ അവസാന ടൂര്‍ണമെന്‍റാവുമെന്ന് നേരത്തെ തന്നെ 36കാരിയായ സാനിയ അറിയിച്ചിരുന്നു.
-
Six-time major champion 🏆
— wta (@WTA) February 21, 2023 " class="align-text-top noRightClick twitterSection" data="
Former doubles World No.1 🌟
Congrats on a fantastic career, @MirzaSania 💜#ThankYouSania pic.twitter.com/7mXdiu86dQ
">Six-time major champion 🏆
— wta (@WTA) February 21, 2023
Former doubles World No.1 🌟
Congrats on a fantastic career, @MirzaSania 💜#ThankYouSania pic.twitter.com/7mXdiu86dQSix-time major champion 🏆
— wta (@WTA) February 21, 2023
Former doubles World No.1 🌟
Congrats on a fantastic career, @MirzaSania 💜#ThankYouSania pic.twitter.com/7mXdiu86dQ
യുഎസ് താരം മാഡിസണ്‍ കീസായിരുന്നു ദുബായില്‍ സാനിയയുടെ പങ്കാളി. റഷ്യന്‍ സഖ്യമായ വെറോണിക്ക കുഡെര്‍മെറ്റോവ - ല്യുഡ്‌മില സാംസൊനോവ സഖ്യത്തോടായിരുന്നു സാനിയ-മാഡിസണ്‍ കൂട്ടുകെട്ട് കീഴടങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ടു നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യോ-യുഎസ് സഖ്യം പരാജയം സമ്മതിച്ചത്. സ്‌കോര്‍: 6-4, 6-0.
-
One final embrace 🫂@MirzaSania has played her final match, wrapping up her career in Dubai!#DDFTennis pic.twitter.com/miVNQYJGMJ
— wta (@WTA) February 21, 2023 " class="align-text-top noRightClick twitterSection" data="
">One final embrace 🫂@MirzaSania has played her final match, wrapping up her career in Dubai!#DDFTennis pic.twitter.com/miVNQYJGMJ
— wta (@WTA) February 21, 2023One final embrace 🫂@MirzaSania has played her final match, wrapping up her career in Dubai!#DDFTennis pic.twitter.com/miVNQYJGMJ
— wta (@WTA) February 21, 2023
റാങ്കിങ്ങിൽ മുന്നിലും പ്രായം കൊണ്ട് പിന്നിലുമുള്ള എതിരാളികൾക്കെതിരെ ആദ്യ സെറ്റിൽ പൊരുതിക്കളിക്കാന്‍ സാനിയയ്‌ക്കും കീസിനും കഴിഞ്ഞിരുന്നു. 25കാരിയായ വെറോണിക്കയ്‌ക്കും 24കാരിയായ സാംസൊനോവയ്‌ക്കും എതിരെ ആദ്യ സെറ്റില്‍ 4–4ന് ഒപ്പം നിന്ന ശേഷമായിരുന്നു സാനിയ–കീസ് സഖ്യം വീണത്. രണ്ടാം സെറ്റില്‍ റഷ്യന്‍ താരങ്ങള്‍ക്ക് കാര്യമായ വെല്ലുവിളിയാവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.
ഗ്രാന്‍ഡ് സ്ലാം കരിയറിന് മെല്‍ബണില്‍ വിരാമം: സീസണ്‍ ഓപ്പണറായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണറപ്പായാണ് സാനിയ തന്‍റെ ഗ്രാൻഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ചത്. മിക്‌സഡ് ഡബിള്‍സില്‍ രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പമായിരുന്നു സാനിയ മെല്‍ബണില്‍ കളിക്കാന്‍ ഇറങ്ങിയത്. റോഡ് ലേവര്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ബ്രസീലിന്‍റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ തോല്‍വി വഴങ്ങുകയായിരുന്നു. മത്സരത്തിന് ശേഷം മെല്‍ബണിലെ ആരാധകരോട് കണ്ണീരോടെയാണ് താരം വിട പറഞ്ഞത്.
2003ൽ പ്രൊഫഷണൽ കരിയറില്‍ അരങ്ങേറ്റം നടത്തിയ സാനിയ ഗ്രാൻഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. മൂന്ന് വീതം മിക്‌സ്‌ഡ് ഡബിൾസ്, ഡബിള്‍സ് കിരീടങ്ങളാണ് സാനിയയുടെ പട്ടികയിലുള്ളത്. 2009ല്‍ തന്‍റെ 23ാം വയസില്‍ മഹേഷ് ഭൂപതിയ്‌ക്കൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സ്‌ഡ് ഡബിൾസ് നേടിക്കൊണ്ടാണ് താരം തുടങ്ങിയത്. 2012ലെ ഫ്രഞ്ച് ഓപ്പണിലും ഈ ജോഡി വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന് 2014ല്‍ യുഎസ് ഓപ്പൺ മിക്‌സ്‌ഡ് ഡബിൾസില്‍ വിജയിയാകുമ്പോള്‍ ബ്രൂണോ സോറസായിരുന്നു സാനിയുടെ പങ്കാളി.
പിന്നീട് വനിത ഡബിള്‍സില്‍ മാര്‍ട്ടിന ഹിന്‍ഗിസിനൊപ്പമായിരുന്നു താരത്തിന്‍റെ വിജയക്കുതിപ്പ്. 2015ലെ വിംബിള്‍ഡണിലും യുഎസ് ഓപ്പണിലും സാനിയ-മാര്‍ട്ടിന സഖ്യം കിരീടം ഉയര്‍ത്തി. തൊട്ടടുത്ത വര്‍ഷം ഓസ്ട്രേലിയൻ ഓപ്പണിലും ഇരുവരും കിരീട നേട്ടം അവര്‍ത്തിച്ചു. ഇതോടെ 2015നും 2016നും ഇടയില്‍ വനിത ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്താനും സാനിയയ്‌ക്ക് കഴിഞ്ഞിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സാനിയ.
2010ൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ഷൊയ്ബ് മാലിക് മാലിക്കിനെ വിവാഹം ചെയ്‌ത താരം 2018ൽ കുഞ്ഞു പിറന്നതോടെ ടെന്നീസില്‍ നിന്നും ഇടവേളയെടുത്തിരുന്നു. തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷം 2020ലാണ് താരം കളിക്കളത്തിലേക്ക് തിരികെയെത്തുന്നത്. തുടര്‍ന്നായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഉള്‍പ്പെടെയുള്ള മിന്നും പ്രകടനം. രാജ്യം അർജുന പുരസ്കാരം (2004), പത്മശ്രീ (2006), ഖേൽരത്ന പുരസ്കാരം (2015), പത്മഭൂഷൺ (2016) എന്നിവ നല്‍കിയും സാനിയയെ ആദരിച്ചിട്ടുണ്ട്.
ALSO READ: 50,000 രൂപയ്‌ക്ക് ഇക്കാലത്ത് എന്ത് ചെയ്യാനാണ്?; പൃഥ്വി ഷായ്‌ക്കെതിരെ പരാതി നല്‍കി സപ്‌ന ഗില്‍