ETV Bharat / sports

സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി - സാഗര്‍ റാണ കൊലക്കേസ്

കൊലപാതത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ സുശീലാണെന്ന് അന്വേഷണ സംഘം കോടതിയ അറിയിച്ചു.

Sushil Kumar custody  Sushil Kumar  Sagar Rana murder case  സാഗര്‍ റാണ കൊലക്കേസ്  സുശീല്‍ കുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി
author img

By

Published : May 29, 2021, 8:56 PM IST

ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലക്കേസില്‍ അറസ്റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവും ഗുസ്തി താരവുമായ സുശീല്‍ കുമാറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ഡല്‍ഹി രോഹിണി കോടതിയാണ് നാലു ദിവസത്തേക്ക് കൂടി സുശീലിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. സുശീലിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന ഡല്‍ഹി ക്രൈം ബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് നടപടി.

നേരത്തെ ആറ് ദിവസത്തേക്ക് സുശീലിനെ പൊലീസ് കസ്റ്റ‍ഡിയില്‍ വിട്ടിരുന്നു. ഇതവസാനിച്ച സാഹചര്യത്തില്‍ സുശീലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. എല്ലാ ദിവസവും സുശീലിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

also read: ഛത്രസാൽ കൊലപാതകം; ഹോക്കി സ്‌റ്റിക് ഉപയോഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അതേസമയം കൊലപാതത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ സുശീലാണെന്ന് അന്വേഷണ സംഘം കോടതിയ അറിയിച്ചു. കേസുമായി 18 മുതല്‍ക്ക് 20 വരെ ആളുകള്‍ക്ക് ബന്ധമുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. സംഭവ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രം കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം ഏഴു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.