ന്യൂഡല്‍ഹി : സാഗര്‍ റാണ കൊലക്കേസിലെ സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഡല്‍ഹി പൊലീസിന് ഹെെക്കോടതി നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഒരു ദിവസത്തിന് ശേഷമാണ് പൊലീസിന് ഹെക്കോടതി നിര്‍ദേശം നല്‍കിയത്.
അതേസമയം ഒമ്പത് ദിവസത്തേക്കാണ് സുശീലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അന്വേഷണ സംഘം മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് സുശീൽ കുമാറിനെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരിക്കുന്നത്. കൊലപാതത്തിന് പിന്നിലെ മുഖ്യ സൂത്രധാരന്‍ സുശീലാണെന്ന് അന്വേഷണ സംഘം നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.
also read: ഇന്ത്യ പേടിക്കണം.. കോണ്‍വെ തുടങ്ങിക്കഴിഞ്ഞു, തകർത്തത് ഗാംഗുലിയുടെ റെക്കോഡ്
മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തിന് ശേഷം മെയ് 23ന് പഞ്ചാബില്‍ വച്ചാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്.