ബെംഗളൂരു: സാഫ് കപ്പ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ്) ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നേപ്പാളാണ് എതിരാളി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മിന്നും വിജയം നേടിയ ആത്മവിശ്വാസത്തില്‍ ഇന്ത്യയെത്തുമ്പോള്‍ കുവൈറ്റിനോട് തോല്‍വി വഴങ്ങിയാണ് നേപ്പാള്‍ എത്തുന്നത്.
പാകിസ്ഥാനെതിരെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ആതിഥേയരായ ഇന്ത്യ കളി പിടിച്ചത്. ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഹാട്രിക്കിന് പുറമെ ഉദാന്ത സിങ്ങായിരുന്നു ഇന്ത്യയ്‌ക്കായി ഗോളടിച്ചത്. ഇന്ന് വിജയം നേടിയാല്‍ സെമിഫൈനലിനോട് കൂടുതല്‍ അടുക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമ്പോള്‍ തോല്‍വി നേപ്പാളിന്‍റെ നിലനില്‍പ്പ് പരുങ്ങലിലാക്കും.
-
The #BlueTigers 🐯 are back in action today 🤩😍
— Indian Football Team (@IndianFootball) June 24, 2023 " class="align-text-top noRightClick twitterSection" data="
India 🇮🇳 take on Nepal 🇳🇵 for the second game of their #SAFFChampionship2023 campaign 🔥💙
Watch the match LIVE on @FanCode and DD Bharati 📱📺 #NEPIND ⚔️ #IndianFootball ⚽️ pic.twitter.com/8SBEElcrVa
">The #BlueTigers 🐯 are back in action today 🤩😍
— Indian Football Team (@IndianFootball) June 24, 2023
India 🇮🇳 take on Nepal 🇳🇵 for the second game of their #SAFFChampionship2023 campaign 🔥💙
Watch the match LIVE on @FanCode and DD Bharati 📱📺 #NEPIND ⚔️ #IndianFootball ⚽️ pic.twitter.com/8SBEElcrVaThe #BlueTigers 🐯 are back in action today 🤩😍
— Indian Football Team (@IndianFootball) June 24, 2023
India 🇮🇳 take on Nepal 🇳🇵 for the second game of their #SAFFChampionship2023 campaign 🔥💙
Watch the match LIVE on @FanCode and DD Bharati 📱📺 #NEPIND ⚔️ #IndianFootball ⚽️ pic.twitter.com/8SBEElcrVa
ആദ്യ മത്സരത്തില്‍ കുവൈത്തിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു നേപ്പാള്‍ കീഴടങ്ങിയത്. അന്താരാഷ്‌ട്ര ഫുട്ബോളിൽ 90 ഗോളുകള്‍ തികച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഫോം ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. ആഷിക് കുരുണിയന്‍, സഹല്‍ അബ്‌ദുള്‍ സമദ് എന്നിവരാണ് ടീമിലെ മലയാളികള്‍. നേപ്പാളിനെതിരെ നേരത്തെ കളിച്ചിട്ടുണ്ടെന്ന് അബ്‌ദുള്‍ സമദ് പറഞ്ഞു. നേപ്പാള്‍ നിര്‍ഭയരായി കളിക്കുന്ന ടീമാണ്. എന്നാല്‍ അവരെ നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്നും മലയാളി താരം കൂട്ടിച്ചേര്‍ത്തു.
മുന്‍ കണക്ക്: നിലവിലെ ഫിഫ റാങ്കിങ്ങില്‍ നേപ്പാള്‍ 174-ാമതും ഇന്ത്യ 101-ാം സ്ഥാനത്തുമാണുള്ളത്. നേരത്തെ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ നേപ്പാളിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. ഇതേവരെ 23 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 16 മത്സരങ്ങളും വിജയിച്ചത് ഇന്ത്യയാണ്.
അഞ്ച് കളികള്‍ സമനിലയില്‍ അവസാനിച്ചതോടെ നേപ്പാളിന് വെറും രണ്ട് മത്സരങ്ങളിലാണ് വിജയിക്കാന്‍ കഴിഞ്ഞത്. സാഫ് കപ്പില്‍ 2021-ല്‍ ആണ് ഇരു ടീമുകളും അവസാനം തമ്മില്‍ ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ നേപ്പാളിനെ തോല്‍പ്പിച്ചിരുന്നു.
ചാമ്പ്യന്‍ഷിപ്പിന്‍റെ ചരിത്രത്തില്‍ ഇതുവരെ ഒമ്പത് മത്സരങ്ങളിലാണ് ഇന്ത്യയും നേപ്പാളും തമ്മില്‍ പോരടിച്ചത്. അതില്‍ ആറ് മത്സരങ്ങള്‍ ഇന്ത്യയ്‌ക്ക് ഒപ്പം നിന്നപ്പോള്‍ രണ്ട് കളികള്‍ നേപ്പാളിനൊപ്പം നിന്നിരുന്നു. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. 2013-ല്‍ ആയിരുന്നു നേപ്പാള്‍ ഇന്ത്യയെ അവസാനമായി തോല്‍പ്പിച്ചത്.
മത്സരം കാണാനുള്ള വഴി: സാഫ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ vs നേപ്പാള്‍ മത്സരം ടെലിവിഷനില്‍ ഡിഡി ഭാരതിയിലാണ് തത്സമയം കാണാന്‍ സാധിക്കുക. ഫാന്‍കോഡ് ആപ്പിലും തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ഇഗോർ സ്റ്റിമാക്കിന് വിലക്ക്: പാകിസ്ഥാനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച പരിശീലകന്‍ ഇഗോർ സ്റ്റിമാകില്ലാതെയാണ് ഇന്ത്യ നേപ്പാളിനെതിരെ ഇറങ്ങുക. പകരം സഹപരിശീലകന്‍ മേഹേഷ് ഗാവ്‍ലിക്കാണ് ചുമതല. പാകിസ്ഥാനെതിരായ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തിന്‍റെ പേരില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ഇഗോർ സ്റ്റിമാകിന് ഒരു മത്സരത്തിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കുവൈത്തിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലൂടെ സ്റ്റിമാക് ഇന്ത്യന്‍ ഡഗൗട്ടില്‍ തിരിച്ചെത്തും.
ALSO READ: മെസിക്കൊപ്പം വീണ്ടും പന്തു തട്ടാന്‍ സെർജിയോ ബുസ്‌ക്വെറ്റ്‌സ്; ബാഴ്‌സയുടെ മുന്‍ താരം ഇന്‍റർ മിയാമിയിൽ